കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ തൈറോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 മെയ് 25 മുതൽ 27 വരെ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, ലാബ് അടക്കമുള്ള വിവിധ പരിശോധനകൾക്ക് പ്രത്യേക നിരക്കിളവുകൾ, സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവോടെയുള്ള പാക്കേജുകൾ എന്നിവയും ലഭ്യമാകും. ലോക തൈറോയിഡ് അവബോധന ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 82810 01025 എന്ന നമ്പറിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ക്യാമ്പിന് ജനറൽ & Read More…
kanjirappalli
ജോർഡിൻ കിഴക്കേ തലയ്ക്കൽ കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രമാക്കി കർഷക ക്ഷേമം മുൻനിർത്തി കഴിഞ്ഞ 43 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രസിഡണ്ടായി ജോർഡിൻ കിഴക്കേതലക്കൽ തിരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ 12 കേരള കോൺഗ്രസ് എം പ്രതിനിധികളും ഒരാൾ സിപിഎം പ്രതിനിധിയുമാണ്. മുന്നണിയിലെ ധാരണ പ്രകാരം നിലവിലെ പ്രസിഡന്റായ സാജൻ തൊടുക രാജിവച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. കെ എസ് സി എം യൂത്ത് ഫ്രണ്ട് എം തുടങ്ങിയ സംഘടനകളുടെ നിയോജക മണ്ഡലം ജില്ലാ Read More…
മേരീക്വീൻസിൽ മാഗസിൻ പ്രകാശനം
കാഞ്ഞിരപ്പളളി: മേരീക്വീൻസ് വില്ലേജ് 360 പ്രോജക്ടിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയുള്ള മാഗസിൻ പ്രകാശനം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓ മനോജ് സി കെ നിർവ്വഹിച്ചു. മേരീക്വീൻസ് ഡയറക്ടർ ഇൻ ചാർജ് ഫാ. മാർട്ടിൻ മണ്ണാനാൽ സി.എം.ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊൻകുന്നം സബ് ജയിൽ സൂപ്രണ്ട് അനീഷ് പി എസ്, ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ, വില്ലേജ് 360 പ്രൊജക്റ്റ് Read More…
മേരീക്വീൻസിൽ ഗർഭാശയ രോഗ നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ഗർഭാശയ രോഗങ്ങൾ, ഗർഭാശയത്തിൽ നിന്നുള്ള അമിത രക്തസ്രാവം അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്ന വനിതകൾക്കായി നടത്തുന്ന സൗജന്യ രോഗ, സർജറി നിർണ്ണയ ക്യാമ്പ് 2026 ഏപ്രിൽ 23, 24 & 25 തീയതികളിൽ. രാവിലെ 09 മുതൽ വൈകിട്ട് 04 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാണ്. കൂടാതെ തുടർ ചികിത്സയ്ക്കും സർജറികൾക്കും നിരക്കിളവോടെ പ്രത്യേക പാക്കേജുകളും Read More…
മേരീക്വീൻസിൽ രോഗനിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ രോഗനിർണ്ണയ ക്യാമ്പ് 2026 ഏപ്രിൽ 20, 21, 22 തീയതികളിൽ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ക്യാമ്പിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവും ലഭ്യമാണ്. ഡോ.അർച്ചന എൻ നായർ ക്യാമ്പിന് മേൽനോട്ടം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ +91 87146 08594, 82810 01025 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂർ ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ്.
പി.സി. ജോർജിന്റെ പ്രസ്താവന പ്രതിഷേധാർഹം: കത്തോലിക്ക കോൺഗ്രസ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മെത്രാനെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന്റെ നടപടി അത്യന്തം പ്രതിഷേധാർഹവും മാന്യതയ്ക്ക് നിരക്കാത്തതുമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആരോപിച്ചു. രാഷ്ട്രീയ പ്രവർത്തനം ആർക്കുമെതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ല. സഭയുടെ ഉടമസ്ഥാവകാശം പി.സി. ജോർജിന് ആരും ഏൽപ്പിച്ചു കൊടുത്തിട്ടില്ല. സ്വന്തം ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കുമായി അവസരവാദപരമായി സഭയെ താറടിച്ചു കാണിക്കുന്ന ശൈലി പി.സി. ജോർജ് അവസാനിപ്പിക്കണം. പി.സി. ജോർജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് Read More…
ഞായറാഴ്ച്ചകളിൽ ഒ.പി സേവനമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്, ത്വക്ക് രോഗ ചികിത്സ, ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങളിൽ ഡോക്ടറുടെ സേവനം ഞായറാഴ്ച്ചകളിലും ഒ.പിയിൽ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഒ.പി സേവനം ലഭ്യമാണ്. കൂടാതെ 24 മണിക്കൂറും അത്യാഹിത വിഭാഗവും പ്രവർത്തനസജ്ജമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗികൾക്ക് മുൻകൂർ, സ്പോട്ട് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04828201300, 8281262626 എന്നീ നമ്പറുകളിൽ Read More…
തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 28 മുതൽ 31 വരെ
കാഞ്ഞിരപ്പള്ളി :പാറത്തോട് പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സം മാർച്ച് 28 മുതൽ 31 വരെ നടക്കുമെന്ന് അഡ്വ : എം എസ് . മോഹൻ, എം. ജി. അജേഷ് കുമാർ എന്നിവർ അറിയിച്ചു. 28 ന് രാവിലെ 4-30 ന് പള്ളിയുണർത്തൽ, 5 ന് നിർമ്മാല്യ ദർശനം, 5- 15 ന് അഭിഷേകം, മലർ നിവേദ്യം, 5-30 ന് ഗണപതി ഹോമം, 6 ന് ഉഷപൂജ, 6-30 ന് പതിവ് പൂജകൾ ,8 മുതൽ പുരാണ Read More…
കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പ്
കാഞ്ഞിരപ്പളളി: മേരീക്വീൻസ് ആശുപത്രിയിലെ ത്വക്ക് രോഗ ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026 മാർച്ച് 26 മുതൽ 28 വരെ നടക്കുന്ന സൗജന്യ ത്വക്ക് രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, വിവിധ രക്തപരിശോധനകൾ, ചികിത്സകൾ എന്നിവയ്ക്ക് പ്രത്യേക നിരക്കിളവുകൾ എന്നിവ ലഭ്യമാകും. ക്യാമ്പിന് ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. ഗിരീഷ് നേതൃത്വം വഹിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂർ ബുക്കിംഗ് സേവനം നിർബന്ധമായും ഉപയോഗിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +91 87146 08594, 82810 Read More…
സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലം ഇടത്പക്ഷേ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മണ്ഡലം അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർ ആയ കാഞ്ഞിരപ്പള്ളി തഹസിൽദാർ (എൽ ആർ) താജുദിൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽനിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, ഷെമിം മുഹമ്മദ്, വി.ജെ കുര്യാക്കോസ്, ജോയി ജോർജ്, അഡ്വ. സാജൻ കുന്നത്ത്, രമ Read More…











