ശബരിമല പാതയായ എരുമേലി -കണമല റോഡിൽ വരുന്ന അഞ്ചുവർഷത്തേക്കുള്ള പരിപാലനത്തിനും നവീകരണത്തിനുമായി പെർഫോമൻസ് ബേസ്ഡ് റണ്ണിങ് കോൺട്രാക്ടിൽപ്പെടുത്തി പത്തു കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഈ തുക ഉപയോഗിച്ച് റോഡിൽ ഉണ്ടാകുന്ന കുഴികൾ അടയ്ക്കൽ, റോഡ് സുരക്ഷിതത്വ ക്രമീകരണങ്ങൾ, ക്രാഷ് ബാരിയർ സ്ഥാപിക്കൽ , റോഡ് മാർക്കിംഗ് , സൂചന, ദിശാ ബോർഡുകൾ സ്ഥാപിക്കൽ, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിതെളിക്കൽ , ഓടകൾ ക്ലീൻ ചെയ്ത് വെള്ളമൊഴുക്ക്, പുതിയ ഓടകൾ നിർമ്മാണവും, Read More…
general
സ്വര്‍ണവിലയിൽ വീണ്ടും വൻ കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് ഇന്ന് 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 72120 രൂപയായി. ചരിത്രത്തിലാദ്യമായി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 9000 കടന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
ഹൈറേഞ്ച് യൂണിയനിൽ ഉല്ലാസപ്പറവകൾ – 2025 ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം: എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ ആഭിമുഖ്യത്തിൽ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ആയി ഉല്ലാസ പറവകൾ 2025 എന്ന പേരിൽ കുട്ടികളുടെ വ്യക്തിത്വ വികസന ഏകദിന കൂട്ടായ്മ യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡണ്ട് ബാബു ഇടയാടിക്കുഴിയുടെ അധ്യക്ഷനായി. യോഗം യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് പി. ജീരാജ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.ആർ അനുപമ ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും ചൊല്ലി നൽകി. യൂണിയൻ വൈസ് പ്രസിഡണ്ട് ലാലിറ്റ് എസ് തകടിയേൽ, യോഗം ഡയറക്ടർ ബോർഡ് Read More…
കോച്ചിംഗ് ക്യാമ്പിന് തുടക്കമായി
കൂട്ടിക്കൽ: ലഹരി മുക്ത പഞ്ചായത്തുതല ത്തിൻ്റെ ഭാഗമായി നടത്തുന്ന ക്ലാസ്സും കൂട്ടിക്കൽ എസ്റ്റേറ്റ് ഗ്രൗണ്ടിൽ രണ്ടു മാസത്തെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിനും തുടക്കമായി. കൂട്ടിക്കൽ പഞ്ചായത്ത് അംഗവും കൂട്ടിക്കൽ പഞ്ചായത്തിനെ 1994 – 1995 വർഷങ്ങളിൽ രണ്ടു തവണയും കേരളോത്സവത്തിൽ സ്റ്റേറ്റിൽ റണ്ണർ അപ്പ് ആയ ടീം അംഗവുമായ എം വി ഹരിഹരൻ , മുൻഫുട്ബോൾ താരവും സ്റ്റേറ്റ് താരവുമായ ജി എസ്ശിവദാസൻ, സീനിയർ താരം കെ എസ്ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കോച്ച് എ Read More…
കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ വിശുദ്ധവാരാചരണത്തിൻ്റെ ഭാഗമായി തിരുക്കർമ്മങ്ങൾ നടന്നു
കവീക്കുന്ന്: കവീക്കുന്നിലും പാമ്പൂരാംപാറ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിലും വിശുദ്ധവാരാചരണത്തിൻ്റെ ഭാഗമായി തിരുക്കർമ്മങ്ങൾ നടന്നു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ നടന്ന പീഡാനുഭവ തിരുക്കർമ്മങ്ങൾക്ക് ഫാ ജോസഫ് മൈലപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്നു കവീക്കുന്നിൽ നിന്നും പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ പീഡാനുഭവ സന്ദേശം നൽകി. നേർച്ച ചോറു വിതരണവും നടത്തി. ഇന്ന് കവീക്കുന്നിൽ തിരുക്കർമ്മങ്ങളും പുത്തൻവെള്ളം വെഞ്ചിരിപ്പും ഉണ്ടായിരുന്നു. നാളെ (20/04/2025) Read More…
ലഹരി കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം
ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് നടൻ പുറത്തിറങ്ങുന്നത്. രണ്ട് പേരുടെ ആൾജാമ്യത്തിലാണ് ഷൈനിനെ ജാമ്യത്തിൽ വിടുന്നത്. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നതെന്ന് നേരെത്തെ നോർത്ത് പൊലീസ് സ്റ്റേഷൻ എ സി പി വ്യക്തമാക്കിയിരുന്നു. ഷൈൻ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഗൂഢാലോചന കുറ്റവും ചുമത്തി. കൂട്ടുകാരനുമായി മുറിയെടുത്തത് മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലിൽ പരിശോധനക്കായി Read More…
ശബരിമല കണമല ദുരന്തത്തിന് കാരണം പോലീസിന്റെ അലംഭാവം; അട്ടിവളവിൽ അടിയന്തിര സുരക്ഷാ നടപടികൾ ആവശ്യം: ആന്റോ ആന്റണി എം. പി
ശബരിമല തീർത്ഥാടന പാതയിലെ കണമല അട്ടിവളവിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കർണാടകത്തിൽ നിന്ന് ശബരിമല ദർശനത്തിനായി വന്ന തീർത്ഥാടക സംഘത്തിലെ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും, മറ്റുള്ളവർക്കു ഗുരുതര പരിക്കുപറ്റുകയും ചെയ്തു എന്ന വാർത്ത ഏറെ ദുഃഖകരമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. വാഹനം 25 അടിയോളം സ്കിഡ് ചെയ്ത്, റോഡിന്റെ ക്രാഷ് ബാരിയർ തകർത്തതിനു ശേഷമാണ് കുഴിയിലേക്കു മറിഞ്ഞത്. താഴെ ഉണ്ടായിരുന്ന റബ്ബർ മരത്തിൽ വാഹനം തടഞ്ഞതുമൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്. മുമ്പ് ഇതേസ്ഥലത്ത് മറ്റൊരു അപകടത്തിൽ Read More…
ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം : പ്രസാദ് കുരുവിള
അഹങ്കാരവും ധിക്കാരവും ലഹരികൊണ്ടും ദുര്‍മാതൃകയായ ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കര്‍ക്കശ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഇദ്ദേഹത്തെ ഫിലം ഫീല്‍ഡില്‍ നിന്നും പുറത്താക്കാന്‍ സിനിമാ സംഘടനകള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഇയാളുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ പൊതുസമൂഹം തയ്യാറാകണം. ഷൈന്‍ ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമിക്കുകയാണ്. ഫിലിം ഫീല്‍ഡ് സമ്പൂര്‍ണ്ണമായും ലഹരിശുദ്ധീകരണം നടത്തണം.
മാസപ്പടി കേസ്; SFIO കുറ്റപത്രത്തില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
സിഎംആര്‍എല്‍ എക്‌സാലോജിക് കരാറിലെ എസ്എഫ്‌ഐഒ അന്തിമ റിപ്പോര്‍ട്ടില്‍ തൽസ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്. കമ്പനി നിയമമനുസരിച്ച് നടപടി സ്വീകരിക്കാനാകുമോയെന്ന് സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. മാസപ്പടി കേസിൽ നിലവിലെ സ്ഥിതി തുടരാന്‍ ഹൈക്കോടതി അവധിക്കാല ബെഞ്ചാണ് നിര്‍ദേശം നൽകിയത്. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെതിരെ സിഎംഎആര്‍എല്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. എസ്എഫ്‌ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ അഞ്ചാഴ്ചയ്ക്കകം മറുപടി നല്‍കണം. ഹര്‍ജി അവധിക്കാലത്തിന് ശേഷം ഹൈക്കോടതി പരിഗണിക്കും. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് Read More…
കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; കുടുംബാംഗങ്ങളുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്
കോട്ടയം നീർക്കാട് അഭിഭാഷകയായ ജിസ്മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ മൊഴി രേഖപ്പെടുത്താൻ പൊലീസ്. ഭർത്താവ് ജിമ്മിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കുടുംബ പ്രശ്നമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ജിസ്മോളുടെ കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.ബന്ധുക്കളിൽ ചിലരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റും. വിദേശത്തുള്ള അച്ഛനും സഹോദരനും വന്നതിന് ശേഷമാകും സംസ്കാര ചടങ്ങുകൾ നടത്തുക. ആത്മഹത്യക്ക് മുമ്പ് ജിസ്മോൾ Read More…










