ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ 30കോടി രൂപയുടെ അഴുമതി വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഭരണങ്ങാനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂണ്ടച്ചേരി ബാങ്കിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തീരുമൂർത്തി അദ്ധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ പ്രസിഡൻ്റ്. ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ശ്രീ എൻ കെ ശശീകുമാർ , ജില്ലാ ഉപാധ്യക്ഷൻ സജി എസ് തെക്കേൽ, മണ്ഡലം പ്രസിഡൻ്റ് ശ്രീ Read More…
general
നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി തള്ളി
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി തള്ളി. കണ്ണൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് തീരുമാനം. കേസ് തലശേരി കോടതിയിലേക്ക് മാറ്റി. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് അനാവശ്യമായി നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഹര്‍ജിയില്‍ കോടതി ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം കേട്ടിരുന്നു. ആവശ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ പൊലീസ് ശേഖരിച്ചില്ലെന്ന് ഹര്‍ജിയില്‍ Read More…
അയ്യൻകാളി അനീതിക്കെതിരെ പടനയിച്ച മഹാൻ: സജി മഞ്ഞക്കടമ്പിൽ
ഏറ്റുമാനൂർ: പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ നേടാനായും, അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായും, സ്ത്രീകൾക്ക് മാറ് മറക്കാനും ഉള്ള അവകാശം നേടിക്കൊടുക്കാൻ പടനയിച്ച ധീരാ നായകനായിരുന്നു മഹാത്മ അയ്യങ്കാളി എന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. കോട്ടയം ജില്ലാ ചീഫ് കോർഡിനേറ്റർ ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.ഷാജിതെള്ളകം,അൻസാരി ഈരാറ്റുപേട്ട, ബിജു Read More…
ഉജ്ജ്വല ബാല്യം പുരസ്‌കാരം; കുട്ടികള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാ-ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് (2024) കുട്ടികള്‍ക്ക് ഈ മാസം(ഓഗസ്റ്റ്) 30 വരെ അപേക്ഷ നല്‍കാം. വിവിധ മേഖലകളില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്കാണ് 25000 രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം സമ്മാനിക്കുന്നത്. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യം, ക്രാഫ്റ്റ്-ശില്‍പ്പനിര്‍മ്മാണം, അസാമാന്യ ധീരത എന്നീ മേഖലകളില്‍ 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നടത്തിയ Read More…
സീറോമലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ
സീറോമലബാർ സഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപ തകളെ അതിരൂപതകളായി ഉയർത്തികൊണ്ടും മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ എന്നിവരെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പുസ്ഥാനത്തു നിയമിച്ചുകൊണ്ടും ബൽത്തങ്ങാടി രൂപതാമെത്രാനായി ക്ളരീഷ്യൻ സന്യാസസമൂഹാംഗമായ ബഹു. ജെയിംസ് പട്ടേലിൽ അച്ചനെയും അദിലാബാദ് രൂപതാധ്യക്ഷനായി സി എം ഐ സന്യാസസമൂഹാംഗമായ ബഹു. ജോസഫ് തച്ചാപറമ്പത്ത് അച്ചനെയും നിയമിച്ചുകൊണ്ടും കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനർനിർണയിച്ചുകൊണ്ടും സീറോമലബാർ സഭയുടെ പിതാവും Read More…
ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ CMS ഹോസ്റ്റലിൽ ഓണാഘോഷവും സൗജന്യ ബുക്കു വിതരണവും നടത്തി
മേച്ചാൽ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേച്ചാൽ CMS ഹോസ്റ്റലിൽ ഓണാഘോഷവും ഓണസദ്യയും സൗജന്യ ബുക്കു വിതരണവും ഡയാലിസിസ് കിറ്റ് വിതരണവും കലാപരിപാടികളും നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം മേച്ചാൽ CMS ചർച്ച് വികാരി റവ.ഫാ. പി.വി.ആൻഡ്രൂസിന്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കേരള മഹാ ഇടവക ട്രഷറർ റവ.പി. സി.മാത്തുക്കുട്ടി അനുഗ്രഹ പ്രഭാഷണവും ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും റവ.ടി.ജെ.ബിജോയി Read More…
പ്രതിഷേധ സമരം
ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ വമ്പിച്ച അഴിമതിക്ക് എതിരെ ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളിയാഴ്ച (29.08.2025) 11മണിക്ക് പ്രവിത്താനം ബ്രാഞ്ച് ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തപ്പെടുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തീരുമൂർത്തി അദ്ധ്യക്ഷത വഹിക്കുന്ന സമരം പ്രഖ്യാപനം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷൻ ശ്രീ ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശീകുമാർ ജില്ലാ ഉപാധ്യക്ഷൻ സജി എസ് Read More…
രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതികളുടെ ശബ്ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേരുള്ളതിനാലാണ് വീണ്ടും വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും ചേർന്ന് വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന Read More…
വെള്ളികുളത്ത് ഓണാഘോഷ മത്സരങ്ങൾ
വെള്ളികുളം: ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളികുളത്ത് വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു.കാരംസ് ടൂർണ്ണമെൻ്റ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം , ഷട്ടിൽ ടൂർണ്ണമെൻ്റ്, വോളിബോൾ ടൂർണ്ണമെൻ്റ്, ക്രിക്കറ്റ് ടൂർണമെന്റ്, ഫുട്ബോൾ ടൂർണ്ണമെൻ്റ് എന്നീ വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു. ഓഗസ്റ്റ് 31-ാം തീയതി ഞായറാഴ്ച മത്സരങ്ങൾ ആരംഭിക്കുന്നതാണ്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ആനന്ദ് ചാലാശ്ശേരിൽ mob-9847576352 ,അലൻ കണിയാംകണ്ടത്തിൽ mob- 9544987166, അമൽ ബാബു ഇഞ്ചയിൽmob- 8606820593. ഫാ.സ്കറിയ വേകത്താനം, Read More…
വെള്ളികുളം ഇടവകയിൽ വമ്പിച്ച ഓണാഘോഷം -ആവണി 2025 സെപ്റ്റംബർ 3 ബുധൻ
വെള്ളികുളം: വെള്ളികുളം ഇടവകയിൽ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം – ആവണി 2025 സെപ്റ്റംബർ 3 ബുധനാഴ്ച രാവിലെ 9:30 മുതൽ വെള്ളികുളം മാവേലി നഗറിൽ വച്ച് നടത്തപ്പെടുന്നു. മിഠായി പെറുക്ക് ,തവളച്ചാട്ടം, തിരി കത്തിച്ചോട്ടം ഒറ്റക്കാലിൽ ഓട്ടം, നാരങ്ങാ സ്പൂൺ ഓട്ടം, കുപ്പിയിൽ വെള്ളം നിറക്കൽ, കസേരകളി,ബോൾ പാസിംഗ് ,സൂചിയിൽ നൂല് കോർക്കൽ തുടങ്ങിയ മത്സരങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി നടത്തപ്പെടുന്നു. കാരംസ് ടൂർണമെന്റ് ,പെനാൽറ്റി ഷൂട്ടൗട്ട് ,ഷട്ടിൽ Read More…











