വെള്ളികുളം: വെള്ളികുളം – മലമേൽ പള്ളിയുടെ മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു.പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. ക്രിസ്റ്റി പന്തലാനി ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി.വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന പ്രാർത്ഥനക്ക് ശേഷം നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഫാ. പോൾ ചിറപ്പുറത്ത് പ്രദിക്ഷണത്തിനും ലദീഞ്ഞ് പ്രാർത്ഥനക്കും നേതൃത്വം നൽകി.തിരുനാളിനോട നുബന്ധിച്ച് ആദ്യമായി അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം അൽഫോൻസാ നാമധാരികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും നേർച്ച Read More…
general
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ Read More…
എസ്എംവൈഎം യുവജനസംഗമം നടത്തപ്പെട്ടു
പാലാക്കാട് : സീറോ മലബാർ യൂത്ത് മൂവ്മെൻറ് എസ്എംവൈഎം പാലാക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനസംഗമം നടത്തപ്പെട്ടു. എസ്എംവൈഎം പാലാക്കാട് യൂണിറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ പാറപ്ലാക്കൽ സമേമളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ദീപക് ജോസഫ് അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, മദർ സുപ്പീരിയർ സി. ലെയോണി, റോബിൻ ജോബി, ഡോണ മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, ശേഷം എസ്എംവൈഎം പാലാ രൂപത മുൻ പ്രസിഡൻ്റ് എഡ്വിൻ ജോസി ക്ലാസ് നയിക്കുകയും Read More…
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണത്തിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും Read More…
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉദ്ഘാടനവും
കടനാട്: ലയൺസ് ക്ലബ് ഓഫ് കൊല്ലപ്പള്ളി യുടെ നേതൃത്വത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ യുടെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് പാനാമ്പുഴ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് പ്രസിഡന്റ് ലോയിഡ് ജോസഫ്, പി റ്റി എ Read More…
വെള്ളികുളം, മലമേൽ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 27 ന്
വെള്ളികുളം: വെള്ളികുളം ഇടവകയുടെ കീഴിലുള്ള മലമേൽ കുരിശുപള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെതിരുനാൾ ജൂലൈ 27 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായി 25, 26 തീയതികളിൽ വൈകുന്നേരം 4 മണിക്ക് ജപമാല പ്രാർത്ഥന, 4.30 pm വിശുദ്ധ കുർബാന, നൊവേന നടത്തപ്പെടും. 27 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന. പാലാ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ.ക്രിസ്റ്റിപന്തലാനി. നൊവേന , ലദീഞ്ഞ്, തിരുനാൾ പ്രദക്ഷിണം തുടർന്ന് നേർച്ചകഞ്ഞി വിതരണം. ബിജു പുന്നത്താനത്ത്, ബിജു മുതലക്കുഴിയിൽ, ജിസോയി ഏർത്തേൽ, Read More…
പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവു ബലിതർപ്പണത്തിന് ഒരുക്കങ്ങളായി
പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. 2025 ജൂലൈ മാസം ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച പുലർച്ചെ നാലുമണി മുതൽ ക്ഷേത്രക്കടവിൽ ബലിതർപ്പണം നടത്തുവാനുള്ള സൗകര്യം ഉണ്ട്. ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം, തിലഹവനം, ഒറ്റനമസ്കാരം, കൂട്ടനമസ്‌കാരം എന്നിവയ്ക്ക് പ്രത്യേക സൗകര്യം ഉണ്ട്. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ശ്രീ. വിഷ്ണു നമ്പൂതിരി കല്ലമ്പള്ളി ഇല്ലം മുഖ്യ കാർമികത്വം വഹിക്കും. പുഴക്കടവും പരിസരവും പന്തൽക്കെട്ടി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. Read More…
വി.എസ്. കുടുംബത്തിന്റെ കാരണവർ : അഡ്വ.ഷോൺ ജോർജ്
കുടുംബത്തിലെ കാരണവർ നഷ്ടപ്പെട്ട ദുഃഖമാണ് കുടുംബത്തിൽ ഉണ്ടായിട്ടുള്ളത് എന്നും വി.എസിനെ കുടുംബത്തിലെ കാരണവരുടെ സ്ഥാനത്ത് മാത്രമാണ് കണ്ടിട്ടുള്ളത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നല്ല അധ്യായങ്ങളിൽ ഒന്ന് എഴുതി ചേർത്താണ് സഖാവ് വി.എസ്. വിടവാങ്ങിയത്. ഒന്നിന് വേണ്ടിയും തന്റെ ആദർശത്തെ കൈവിടാത്ത ഇതുപോലൊരാൾ ഇനി ഉണ്ടാവില്ല എന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് അനുശോചിച്ചു.
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘത്തിൻ്റെ 21-ാം മത് വാർഷികം നടത്തി
വെള്ളികുളം :വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘത്തിൻ്റെ ഇരുപത്തിയൊന്നാമത് വാർഷിക സമ്മേളനം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു.ഷൈനി ബേബി നടുവത്തേട്ട് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ വാർഡ് മെമ്പർ ബിനോയി ജോസഫ് പാലക്കൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.റീനാ റെജി വയലിൽ വാർഷികറിപ്പോർട്ട് അവതരിപ്പിച്ചു. മഞ്ജു മനോജ് കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തി .ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. സോണൽ കോർഡിനേറ്റർ ജെയ്സി മാത്യു മൂലേച്ചാലിൽ, മദർ സിസ്റ്റർ ജീസാ അടയ്ക്കപ്പാറ സി.എം.സി,ജെസി ഷാജി ഇഞ്ചയിൽ Read More…
വി.എസ്. പിതൃതുല്യൻ : പി.സി. ജോർജ്
എക്കാലത്തും രാഷ്ട്രീയ കേരളത്തിന്റെ ആദർശ മുഖമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ എന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം പി.സി. ജോർജ് . തന്റെ രാഷ്ട്രീയ ജീവിതത്തിൽ പിതൃതുല്യനായിരുന്നു വി.എസ്. ഏത് പ്രതിസന്ധി ഘട്ടത്തിലും അധികാരത്തിനുവേണ്ടി ആദർശം പണയം വെക്കാത്ത വിപ്ലവ സൂര്യനെയാണ് വി.എസിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്നും പി സി ജോർജ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.











