മൂന്നിലവ്:വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്ന, അകാലത്തിൽ നിര്യാതനായ നെൽസൺ ഡാൻ്റെ സാറിൻ്റെ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ തടത്തിൽ അധ്യക്ഷത വഹിച്ച യോഗം പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു.. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ചാർളി ഐസക്ക് അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടയം എമിറേറ്റ്സ് മോഡൽ ലയൺസ് ക്ലബ് പെൺകുട്ടികൾക്ക് Read More…
general
സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025- 26 അധ്യായന വർഷത്തേക്കുള്ള സ്കൂൾ പാർലമെൻറ് ഭാരവാഹികളെ തിരഞ്ഞെടുത്തു. വിവിധ ക്ലാസുകളിൽ വാശിയേറിയ മത്സരത്തോട് തന്നെ ജനാധിപത്യ പ്രക്രിയയിൽ കുട്ടികളെ പങ്കാളികളാക്കുന്നതിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെയും വിവിപാറ്റിൻ്റെയും സഹായത്തോടെ വോട്ടെടുപ്പ് നടത്തുകയുണ്ടായി. ഓരോ ക്ലാസിലും പോളിങ് ഓഫീസറും പ്രിസൈഡിങ് ഓഫീസറുംഅടങ്ങുന്ന ടീം വോട്ടർമാരെ ക്രമനമ്പർ വിളിച്ച് കയ്യിൽ മഷി പുരട്ടി രജിസ്റ്ററിൽ ഒപ്പ് വച്ചതിന് ശേഷം പ്രത്യേകം സജ്ജമാക്കിയ കമ്പാർട്ട്മെന്റിൽ കുട്ടികൾ സമ്മതിദാനാ വകാശം രേഖപ്പെടുത്തി. തുടർന്ന്കൗണ്ടിംഗ് Read More…
സൗജന്യ നേത്ര പരിശോധന ക്യാമ്പ്
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും, മുണ്ടക്കയം ലയൺസ് ക്ലബ്ബിന്റെയും, അമിത ഐ കെയർ ഹോസ്പിറ്റൽ തിരുവല്ലയുടെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് മുരിക്കുംവയൽ ഗവൺമെന്റ് എൽ പി സ്കൂളിൽ വച്ച് നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് സനിൽ കെ ടി യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലയൻസ് ക്ലബ് ജില്ലാ കോർഡിനേറ്റർ ഡോക്ടർ എൻ എസ് ഷാജി ഉദ്ഘാടനം നിർവഹിച്ചു, മെഡിക്കൽ ടീമിന് നേതൃത്വം വഹിച്ച ഡോക്ടർ സോഫിയ Read More…
കോതമംഗലത്തെ സോനയുടെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണം : കത്തോലിക്ക കോൺഗ്രസ്
വിവാഹ വാഗ്ദാനം നൽകി വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുപോയ ശേഷം പീഢനത്തിനും മതംമാറ്റ നിർബന്ധത്തിനും വിധേയയായി മരണത്തിന് വിധേയയായ സോനയുടെ മരണവും അതിലേക്ക് നയിച്ച സാഹചര്യവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്. സോനയുടെ കത്തിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തിൽ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് സോനയുടെ കത്ത്.വിവാഹ വാഗ്ദാനം നൽകിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാൻ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തൽ ഇതിൻറെ പുറകിൽ സംഘടിതമായ സംവിധാനങ്ങൾ Read More…
ലഹരി രഹിത പുലരിക്കായി പുതുപ്പള്ളി ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തെരുവ് നാടകം നടത്തി
പുതുപ്പള്ളി: ഇൻ്റർ നാഷണൽ യൂത്ത് ഡേ(August 12) യോടു അനുബന്ധിച്ച് ലയൺസ് ഡിസ് ട്രിക്ട് 318B യുടെ നേതൃത്വത്തിൽ പുതുപ്പള്ളി ലയൺസ് ക്ലബ്ബും ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പുതുപ്പള്ളി, NSS യൂണിറ്റിൻ്റെയും, വിമുക്തി ക്ലബ്ബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ പുതുപ്പള്ളി IHRD ടെക്നിക്കൽ സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ “ലഹരിയില്ലാത്ത പുലരിക്കായ് ” എന്ന എൽ.ഇ.ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമയുടെ ഉദ്ഘാടനം ബഹുമാന്യനായ പുതുപ്പള്ളി എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മൻ നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾശ്രീ.ബിജു ഫിലിപ്പ് അധ്യക്ഷത വഹിച്ച Read More…
എൻഎസ്എസ് എൻറോൾമെന്റ് ദിനം ആചരിച്ചു
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ഒന്നാം വർഷ വിദ്യാർത്ഥികളുടെ എൻഎസ്എസ് എൻറോൾ മെന്റ് ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് സനിൽ കെ.റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ വിഎച്ച്എസ്എസ് പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് മുഖ്യ സന്ദേശം നൽകി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എം വി ഹൈസ്കൂൾ എച്ച് എം ആഷാദേവ് എം വി പിടിഎ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പി ബി എന്നിവർ സംസാരിച്ചു. വിഎച്ച്എസ്ഇ Read More…
ഒഡീഷായിൽ വൈദികർക്ക് നേര നടന്ന കയ്യേറ്റശ്രമത്തിന് കർശന നടപടിയെടുക്കണം: വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ
വെള്ളികുളം: ഒഡീഷായിലെ മലയാളി വൈദികരായ ഫാ ലിജോ നിരപ്പേൽ, ഫാ.ജോജോ വൈദ്യക്കാരൻ,കൂടെയുണ്ടായിരുന്ന കന്യാസ്ത്രീകൾ, സഹായികൾ എന്നിവർക്കുനേരെ ബജരംഗ്ദൾ പ്രവർത്തനം നടത്തിയ കയ്യേറ്റ ശ്രമം അത്യന്തംപ്രതിഷേധാർഹമാണെന്നും മാപ്പർഹിക്കാത്ത ഗൗരവമായ കുറ്റമാണെന്നും വെള്ളികുളം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ യോഗത്തിൽ വികാരി ഫാ.സ്കറിയ വേകത്താനം അഭിപ്രായപ്പെട്ടു. മതപരിവർത്തനം ആരോപിച്ചു ഭാരതത്തിലെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിക്കുന്നതും കയ്യേറ്റം ചെയ്യുന്നതും പതിവായി മാറിയിരിക്കുകയാണ്.കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 5000 ലധികം ആക്രമണങ്ങളാണ് ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തിന് നേരെ ഉണ്ടായിട്ടുള്ളത്.ഇത്തരം ആക്രമണങ്ങൾ അടിക്കടി ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ Read More…
മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണസമ്മേളനം നടത്തി
വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം നടത്തി. ജോസ്ന രാജേഷ് മുതുപേഴത്തേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം അനുഗ്രഹ പ്രഭാഷണം നടത്തി. അലോണ ജോ തോട്ടപ്പള്ളിൽ കുഞ്ഞേട്ടൻ അനുസ്മരണ പ്രഭാഷണം നടത്തി. ജോമോൻ കടപ്ലാക്കൽ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞേട്ടൻ ക്വിസ് മത്സരത്തിന്അലോണ ഷോബി ചെരുവിൽ നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. റെഡ് ഹൗസിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. റിനു റെജി Read More…
കുഞ്ഞേട്ടൻ അനുസ്മരണവുമായി മിഷൻ ലീഗ് പൂവരണി യൂണിറ്റ്
പൂവരണി: ജീവിതം ഏതാണ്ട് പൂർണമായും ചെറുപുഷ്പ മിഷൻ ലീഗിനുവേണ്ടി സമർപ്പിച്ച വ്യക്തിയാണ് കുഞ്ഞേട്ടനെന്ന് പൂവരണി യൂണിറ്റ് സിഎംഎൽ പ്രസിഡൻറ് ജിബിൻ ജെയിംസ് മണിയഞ്ചിറ അഭിപ്രായപ്പെട്ടു. കുഞ്ഞേട്ടന്റെ വാത്സല്യത്തോടെയുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറുപുഷ്പ മിഷൻ ലീഗ് പൂവരണി യൂണിറ്റ് എക്സിക്യൂട്ടീവ് സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്ഥാപക നേതാവ് ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ (കുഞ്ഞേട്ടൻ) ചരമവാർഷിക അനുസ്മരണ ജപമാല റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ ലീഗ് പൂവരണി യൂണിറ്റ് അംഗങ്ങൾ കുഞ്ഞേട്ടനെ അടക്കം ചെയ്തിരിക്കുന്ന Read More…
മദ്യം വീടുകളിലെത്തിച്ച് നല്കാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം, ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരും: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
ബെവ്‌കോ ഔട്ട്‌ലെറ്റിന് മുമ്പിലെ തിരക്ക് കുറയ്ക്കാനെന്ന വ്യാജേന മദ്യം വീടുകളിലെത്തിച്ച് നല്കാനുള്ള ബെവ്‌കോയുടെ നീക്കത്തെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ശക്തമായി പ്രതിരോധിക്കുമെന്നും സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണിതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. മദ്യനയത്തില്‍ ഇടതുപക്ഷം ജനപക്ഷമായി മാറണം. ഒന്നു പറയുകയും മറ്റൊന്ന് നടപ്പിലാക്കുകയും ചെയ്യുന്ന നയം മദ്യാസക്തിയെന്ന ബലഹീനതയ്ക്ക് അടിമപ്പെട്ടവന്റെ സമ്പത്തും ആരോഗ്യവും ചൂഷണം ചെയ്യപ്പെടും. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ‘ഡോര്‍ ടു ഡോര്‍’ ബോധവല്‍ക്കരണ പരിപാടികളില്‍ മുന്നേറ്റം നടത്തുമ്പോള്‍ അതിനെ തുരങ്കം Read More…











