മാവടി : മാവടി പള്ളിയുടെ സുവർണ്ണജുബിലിയോടനുബന്ധിച്ചു, ഇടവകയിൽ നാളിതുവരെ സ്തുത്യർഹസേവനമനുഷ്ടിച്ച വികാരിമാർ, മദർ സൂപ്പീരിയർമാർ, കൈക്കാരന്മാർ, അക്കൗണ്ടന്റുമാർ, ദേവാലയശുശ്രൂഷികൾ തുടങ്ങിയവർക്ക് മാവടി ഇടവകയുടെ സ്നേഹദരവ് സമ്മാനിച്ച “സൗഹൃദം 2K25” ഇന്നലെ (20/10/2025, തിങ്കൾ) നടത്തപ്പെട്ടു. പാലാ രൂപതാ മുൻസഹായമെത്രാൻ മാർ ജേക്കബ് മുരിയ്ക്കൻ ഔദോഗികമായി ഉദ്ഘാടനം ചെയ്ത ചടങ്ങുകൾ രാവിലെ 10:30 ന് ആരംഭിക്കുകയും തുടർന്ന് എല്ലാ വൈദികരും ചേർന്ന് സമൂഹബലി അർപ്പിക്കുകയും ചെയ്തു. സമൂഹബലിയേത്തുടർന്ന്, മാവടിയുമായുള്ള തങ്ങളുടെ ദൃഢമായ ബന്ധം വെളിവാക്കുന്ന വിധത്തിൽ, എല്ലാ മുൻ Read More…
general
ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബ്, SEP പദ്ധതികളുടെ ഉൽഘാടനം നടത്തി
മുരിക്കുംവയൽ: ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബിന്റെയും ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം (SEP) എന്നി പദ്ധതിയുടെയും ഉൽഘാടനം നടത്തി. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്താനും സാങ്കേതിക വിദ്യാ വിദ്യാഭ്യാസം(റോബോട്ടിക്സ്) പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച അവസരമായിരിക്കും ഈ പദ്ധതികളുടെ ആരംഭം എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പരിപാടിയുടെ ഉൽഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ശുഭേഷ് സുധാകരൻ (ജില്ലാ പഞ്ചായത്ത് അംഗം), പി.കെ. പ്രദീപ് (ബ്ലോക്ക് Read More…
സൗജന്യ നേത്രചികത്സ ക്യാമ്പും സൗജന്യ കണ്ണട വിതരണവും
ഇടമറ്റം :കെടിജെഎം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ തിരുവല്ല അമിത കെയർ സെന്ററിന്റെ സഹകരണത്തോടെ നടന്ന സൗജന്യ നേത്ര ചികത്സ ക്യാമ്പിന്റെയും സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണത്തിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. മനോജ് പൂത്തോട്ടാൽ സംസാരിച്ചു. ഡോ. വി. എ. ജോസ്, പ്രസിഡന്റ് ലയൺസ് ക്ലബ് സെൻട്രൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന കർമ്മം ഇടമറ്റം സെന്റ് മിഖായേൽ ചർച്ച് വികാരി റവ. ഡോ. മാത്യു Read More…
സൗജന്യ നേത്രചികത്സ ക്യാമ്പും സൗജന്യ കണ്ണട വിതരണവും
ഇടമറ്റം :കെടിജെഎം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ തിരുവല്ല അമിത കെയർ സെന്ററിന്റെ സഹകരണത്തോടെ നടന്ന സൗജന്യ നേത്ര ചികത്സ ക്യാമ്പിന്റെയും സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണത്തിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. മനോജ് പൂത്തോട്ടാൽ സംസാരിച്ചു. ഡോ. വി. എ. ജോസ്, പ്രസിഡന്റ് ലയൺസ് ക്ലബ് സെൻട്രൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന കർമ്മം ഇടമറ്റം സെന്റ് മിഖായേൽ ചർച്ച് വികാരി റവ. ഡോ. മാത്യു Read More…
മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു
വെള്ളികുളം: മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു. സെൻ്റ് ആൻ്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. മിഷൻ ഞായർ സന്ദേശം വിളംബരം അറിയിച്ചുകൊണ്ട് ഫാ.സ്കറിയ വേകത്താനം ഫ്ലാഗ് ഓഫ് ചെയ്യുകയും മിഷൻ ഞായർ സന്ദേശം നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾ സമാഹരിച്ച ഉൽപ്പന്നങ്ങളുടെ ലേലം വിളി നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹൗസ് അടിസ്ഥാനത്തിൽ മിഷൻ സ്റ്റാൾ Read More…
മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണം നടത്തി
വെള്ളികുളം: ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടത്തി. അനീനാ ടോണി തോട്ടപ്പള്ളിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.ശീതൾ ഷിൻ്റോ പുതുശ്ശേരിൽ കുഞ്ഞച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫാസ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജോമോൻ കടപ്ളാക്കൽ, മെറീനാ ജോമി കടപ്ലാക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുഞ്ഞച്ചൻ ക്വിസ് മത്സരത്തിന് ജാസ്മിൻ പ്രദീഷ് കൊച്ചു കുടിയാറ്റ് നേതൃത്വം നൽകി. ലോഗോസ് ക്വിസ് മത്സരത്തിൽ ഉന്നത വിജയം നേടിയ റിയാ തെരേസ് ജോർജ് മാന്നാത്ത്, ഡാനി Read More…
വൈക്കം സ്വദേശിനി സൂര്യഗായത്രി കേരളീയം പുരസ്കാരത്തിന് അർഹയായി
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് സാഹസിക നീന്തൽ താരമായ പത്തുവയസുകാരി കല്ലു എന്ന് വിളിക്കുന്ന സൂര്യഗായത്രി അർഹയായത്. വൈക്കം പുളിഞ്ചുവട് നെടുവേലി മഠത്തിൽപറമ്പ് വീട്ടിൽ സുമീഷ് രാഖി ദമ്പതികളുടെ ഏകമകളും,വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥിനിയുമാണ് സൂര്യഗായത്രി. 2025 മാർച്ച് 22ന് ആണ് സൂര്യഗായത്രി ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തികയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, Read More…
ഏറ്റുമാനൂർ മാതൃശിശു സംരക്ഷണ കേന്ദ്രം നാടിന് സമർപ്പിച്ചു
തെള്ളകം മാതൃശിശു സംരക്ഷണ കേന്ദ്രം സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു. മന്ത്രി വി.എൻ. വാസവൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. നാലര പതിറ്റാണ്ടായി തെള്ളകത്ത് പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപ കേന്ദ്രത്തിനൊപ്പം അങ്കൻവാടിയും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. ചടങ്ങിൽ ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷ ലൗലി ജോർജ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഇ.എസ്. ബിജു, ജോണി വർഗീസ്, വിജി ചവറ, തങ്കച്ചൻ കോണിക്കൽ, മഞ്ജു Read More…
മാവടി പള്ളിയിൽ സൗഹൃദം 2025
മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ വളർച്ചയ്ക്കും ആല്മീയ ജീവിതത്തിനും കരുതായിരുന്ന മുൻ വികാരിമാർ, മദർ സുപ്പീരിയേഴ്സ്, കൈക്കാരന്മാർ, ദേവാലയ ശുശ്രൂഷികൾ, അക്കൗണ്ടന്റുമാർ തുടങ്ങിയവരെ ആദരിക്കുന്നു. നാളെ (ഒക്ടോബർ 20 ന്) നടക്കുന്ന ഈ സ്നേഹസംഗമത്തിൽ മാർ ജേക്കബ് മുരിക്കൻ (ഓക്സിലറി ബിഷപ്പ് എമെരിത്തൂസ്) പിതാവ് പങ്കെടുക്കും. രാവിലെ 10.30 ന് സമൂഹബലി, അനുഭവങ്ങൾ പങ്കുവെക്കൽ,സ്നേഹാദരം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
പാഞ്ചാലിമേട് ടൂറിസം കേന്ദ്ര പരിസരം ശുചീകരിച്ചു
മുരിക്കുവയൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിലെ കുട്ടികൾ പ്രകൃതി പഠന യാത്രയുടെ ഭാഗമായി പാഞ്ചാലിമേട് ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കുകയും പരിസരപ്രദേശങ്ങൾ ശുചീകരിക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി അധ്യാപകരായ സന്തോഷ് പിജി രേഖ രാജൻ എന്നിവർ പങ്കെടുത്തു ഇടുക്കി പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ അഭിരാം സ്റ്റാലിൻ എന്നിവർ നേതൃത്വം നൽകി.











