general

മദ്യത്തിൻ്റെ പുതിയ ബ്രാൻഡിന് പേരിടിൽ മത്സരം പിൻവലിക്കണം എന്ന് എ.കെ.സി.സി.വെള്ളികുളം യൂണിറ്റ് ആവശ്യപ്പെട്ടു

വെള്ളികുളം: വിപണിയിൽ ഇറക്കാൻ ഉദ്ദേശിക്കുന്ന പുതിയ മദ്യത്തിന്റെ ബ്രാൻഡിന് പേര് നിർദ്ദേശിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള ബിവറേജ് കോർപ്പറേഷൻ്റ തീരുമാനം പിൻവലിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ. സി. സി. ഉൾപ്പടെയുള്ള ഭക്തസംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. പേര് നിർദ്ദേശിച്ചു വിജയിക്കുന്ന വ്യക്തിക്ക് 10000 രൂപ നൽകുവാനുള്ള തീരുമാനം ചട്ടലംഘനമാണ്.ഇത്തരം പ്രവർത്തനങ്ങളിലൂടെ മദ്യത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നത് മദ്യവിരുദ്ധ ചട്ടം 55 H-ൽ പറഞ്ഞിരിക്കുന്നതിന്റെ നഗ്നമായ ലംഘനമാണ്. മദ്യ നയം പുന:പരിശോധിക്കുമെന്നും മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കുമെന്നും വാഗ്ദാനം നൽകിക്കൊണ്ട് അധികാരത്തിലേറിയ Read More…

general

കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ തിരുനാളിന് കോടിയേറി

കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ എഫ്രേമിൻ്റെ തിരുനാളിന് പള്ളി വികാരി ഫാ ജോസഫ് വടകര കൊടിയേറ്റി. തുടർന്ന് റവ ഡോ. ജോർജ് അമ്പഴത്തുങ്കൽ വി.കുർബാനയും അർപ്പിച്ചു.

general

ഈരാറ്റുപേട്ട – അടുക്കം യാത്രക്കിടയിൽ സ്വർണം നഷ്ടപ്പെട്ടു

ഈരാറ്റുപേട്ട – അടുക്കം യാത്രക്കിടയിൽ സ്വർണം (കുട്ടിയുടെ അരഞ്ഞാണം) നഷ്ടപ്പെട്ടു. (ചേന്നാട് കവലയിലും പോയിരുന്നു). കണ്ടുകിട്ടുന്നവർ ദയവായി ബന്ധപ്പെടുക. Ph : 9072028709, 9947078025

general

കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചതിൽ വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ പ്രതിഷേധിച്ചു

വെള്ളികുളം: കൊച്ചി ബിനാലെയിൽ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ച സംഭവം ന്യൂനപക്ഷ ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതും അത്യന്തം വേദനാജനകവും ആണെന്ന് വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ യോഗം അഭിപ്രായപ്പെട്ടു. “മൃദുവാംഗിയുടെ ദുർമൃത്യു” എന്ന പേരിലുള്ള ചിത്രാവിഷ്കാരം ക്രൈസ്തവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് വികാരി ഫാ.സ്കറിയ വേകത്താനം പ്രസ്താവിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതവികാരങ്ങളെ അപമാനിക്കുന്നതും വിശ്വാസികളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതുമായ കലാസൃഷ്ടികൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ല.ക്രൈസ്തവ സന്യാസിനികളെ അന്ത്യ അത്താഴത്തിൽ മോശമായി ചിത്രീകരിച്ച സംഭവം ഒട്ടും നീതികരിക്കാൻ ആവില്ല. ക്രൈസ്തവവിശ്വാസത്തെയും ആചാരത്തെയും Read More…

general

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. പിടിഎ പ്രസിഡന്റ് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ് പിടിഎ വൈസ് പ്രസിഡന്റ് സനിൽ കെ ടി എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ പി ബി എൽ പി സ്കൂൾ എച്ച് എം രാജമ്മ ടി ആർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ Read More…

general

യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, മോട്ടിവേഷൻ ക്ലാസും പുതുവർഷ ആഘോഷവും സ്നേഹവിരുന്നും നടന്നു

ലയൺസ് ഡിസ്ട്രിക്ട് 318- B യും ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും സംയുക്തമായി ഗവ. എച്ച്എസ്എസ് ഈരാറ്റുപേട്ട എൻ‌എസ്‌എസ് യൂണിറ്റുമായി സഹകരിച്ച് ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് എച്ച്.എസ് ൽ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പിൽ 2025 ഡിസംബർ 31 ബുധൻ വൈകുന്നേരം 06.30 ന്യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലയൺ ഷാജിമോൻ മാത്യു നയിച്ച മോട്ടിവേഷൻ ക്ലാസും പുതുവർഷ ആഘോഷവും സ്നേഹവിരുന്നും നടന്നു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷീജ എസ് Read More…

general

നവകേരള സൃഷ്ടിക്ക് ജനകീയ പങ്കാളിത്തം: സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിക്കും

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേക്ക് ഇന്ന് തുടക്കമാകും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങൾ തേടിയും വികസന ചർച്ചകളിൽ പങ്കാളികളാക്കിയും അവരെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കാനുദ്ദേശിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ‘നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം’ വികസന ക്ഷേമ പഠന പരിപാടി ഇന്ന് ആരംഭിക്കും. ലോകത്തിലെ വികസിത രാജ്യങ്ങളിലെ മധ്യവരുമാന വിഭാഗങ്ങളുടെ ജീവിതനിലവാരത്തിലേക്ക് കേരള ജനതയെ ഉയർത്തുക എന്ന ലക്ഷ്യത്തോടെ, നവകേരള സൃഷ്ടിക്കായുള്ള അഭിപ്രായ നിർദ്ദേശ രൂപീകരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ജനങ്ങളിൽനിന്ന് വികസന നിർദ്ദേശങ്ങളും ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും Read More…

general

മ​ദ്യ​ത്തി​ന് പേ​രി​ട​ല്‍ മ​ത്സ​രം ച​ട്ട​ലം​ഘ​നം; പി​ന്‍​വ​ലി​ക്ക​ണം, മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി

‘സ​രോ​ഗേ​റ്റ് അ​ഡ്വ​ര്‍​ടൈ​സ്‌​മെ​ന്‍റ്’ ആ​ണി​ത്. മ​ദ്യ​ത്തി​ന് പ​ര​സ്യം പാ​ടി​ല്ലാ​യെ​ന്ന നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ബെ​വ്‌​കോ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കും​വി​ധം പു​തി​യൊ​രു ബ്രാ​ന്‍​ഡി​ന് പേ​രും ലോ​ഗോ​യും നി​ര്‍​ദേ​ശി​ക്കാ​നു​ള്ള അ​വ​സ​രം കു​ട്ടി​ക​ള്‍​ക്ക് പോ​ലും തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കും. ഈ ​ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​തെ ഒ​ര​ടി മു​ന്നോ​ട്ട് പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.’-​കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി മ​ദ്യ​വ​ര്‍​ജ്ജ​നം പ​റ​യു​ന്ന സ​ര്‍​ക്കാ​ര്‍ പു​തു​വ​ര്‍​ഷം കൊ​ഴു​പ്പി​ക്കാ​ന്‍ ബാ​റു​ക​ളു​ടെ സ​മ​യം വ​ര്‍​ദ്ധി​പ്പി​ച്ച​തും, അ​ബ്കാ​രി പ്രീ​ണ​ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ല​ക്ഷ്യം വ​ച്ചാ​ണ്. മാ​ര​ക ല​ഹ​രി​ക​ളു​ടെ​യും Read More…

general

കുട്ടികള്‍ക്ക് ജനുവരി ആറിന് വിരഗുളികകള്‍ നല്‍കും

കോട്ടയം :ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി ആറിന് നടക്കും. സ്‌കൂളുകളിലും അങ്കണവാടികളിലും അന്ന് വിരഗുളികകള്‍ വിതരണം ചെയ്യും. അന്ന് ഗുളിക ലഭിക്കാത്ത കുട്ടികള്‍ക്ക് ജനുവരി 12ന് നല്‍കും. ഒന്നു മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുന്നത്. ഒരു വയസുമു മുതല്‍ രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മില്ലിഗ്രാം), രണ്ടു വയസുമുതല്‍ മുതല്‍ 19 വയസുവരെ പ്രായമുള്ളവര്‍ക്ക് ഒരു ഗുളിക (400 മില്ലിഗ്രാം)യുമാണ് നല്‍കേണ്ടത്. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിനൊപ്പം Read More…

general

സംസ്ഥാനത്ത് ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും; സമയം നീട്ടി സർക്കാർ ഉത്തരവ്

പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിക്കണമെന്ന ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം. പുതുവത്സരാഘോഷങ്ങൾക്കായി വലിയ തോതിൽ വിനോദസഞ്ചാരികൾ എത്തുന്നതും ഹോട്ടലുകളിൽ വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതും കണക്കിലെടുത്താണ് Read More…