general

ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കും : അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ

കോട്ടയം : ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യ ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുമെന്ന് അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ.കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം പുതുപ്പള്ളി നിയോജക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുമോഇല്ലയോ എന്നുള്ള നിർണ്ണായകതെരഞ്ഞെടുപ്പിനെയാണ് നമ്മൾനേരിടുന്നത്. മതേതര ഇന്ത്യയുടെ ഭാവി നിലനിർത്താൻ രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരണം . ഐക്യ ജനാധിപത്യ Read More…

general

ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ ഏറ്റുമാനൂരിൽ വച്ച് ട്രെയിൻ യാത്രക്കാരന് പാമ്പ് കടിയേറ്റു?

ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് Read More…

general

ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 15 മുതൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊതുജനങ്ങൾക്കു പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം. ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപറേഷനുകളിലായി ആദ്യഘട്ടമത്സരം നടക്കും. ഏപ്രിൽ 18ന് എറണാകുളം കോർപറേഷനിൽ നടക്കുന്ന മത്സരത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലെ പൊതുജനങ്ങൾക്കു മത്സരിക്കാം. പ്രാഥമികഘട്ടങ്ങളിലെ വിജയികളെ ഉൾപ്പെടുത്തിയുള്ള ഫൈനൽ മത്സരം ഏപ്രിൽ 23ന് തിരുവനന്തപുരം കോർപറേഷനിൽ Read More…

general

ഡോ:തോമസ് ഐസക്ക് തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി

പത്തനംതിട്ട: പാർലമെൻ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് തിരുവല്ല മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കടപ്ര പഞ്ചായത്തിലെ പരുമല പാലച്ചുവട് സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. അലക്സ് കണ്ണമല അധ്യക്ഷനായി. നിരണം നെടുമ്പ്രം. പെരിങ്ങര. കുറ്റൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടന ശേഷം രാത്രി എടക്കുന്നിൽ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥിയെ കാണുവാനും അനുഗ്രഹിക്കുവാനും അഭിവാദ്യം അർപ്പിക്കുവാനും Read More…

general

ജസ്‌ന തിരോധാന കേസ്; CBI അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം CJM കോടതി

ജസ്‌ന തിരോധാന കേസിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകണമെന്നു തിരുവനന്തപുരം സിജെഎം കോടതി. ജസ്നയുടെ പിതാവ് ജെയിംസ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. വീട്ടിൽ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്ന് ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ മറുവാദം. ഇതിൽ അടക്കം വിശദീകരണം നൽകാനാണ് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകണമെന്ന് കോടതി നിർദ്ദേശം നൽകിയത്. സിബിഐ അന്വേഷണം കാര്യക്ഷമം അല്ലെന്നായിരുന്നു ജസ്‌നയുടെ പിതാവ് ഹർജിയിൽ ആരോപിച്ചിരുന്നത്. എന്നാൽ പിതാവിന്റെ Read More…

general

സ്വീപിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പൽ പാർക്കിൽ ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു

ചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പൽ പാർക്കിൽ ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ ജലത്തിന്റെ പ്രാധാന്യം ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് തീം സോംങ് അവതരിപ്പിച്ചു. ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. പുഞ്ച സ്‌പെഷ്യൽ ഓഫീസറും സ്വീപ് നോഡൽ ഓഫീസറുമായ എം. അമൽ മഹേശ്വർ അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പു ലിറ്ററസി ക്ലബ് കോഡിനേറ്റർ ഡോ. വിപിൻ Read More…

general pala

തോമസ് ചാഴികാടൻ്റെ രണ്ടാം ഘട്ട പര്യടനം ശനിയാഴ്ച്ച പാലായിൽ

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ പാലാ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട മണ്ഡല പര്യടനo ശനിയാഴ്ച്ച നടത്തും. കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 7.30 ന് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കൽ ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നത്. വൈകിട്ട് രാമപുരം പഞ്ചായത്തിലെ താമരമുക്കിൽ സമാപിക്കും.ചേർപ്പുങ്കലിൽ സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും.

general

ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിക്കുന്നു:അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൈക: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടന അവകാശങ്ങളും അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA. മീനച്ചിൽ പഞ്ചായത്ത് LDF മഹിളാ കൺവെൻഷൻ പൈകയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്രവികസനം നടത്തുന്ന കേരള സർക്കാറിനെ സാമ്പത്തികമായി ഞെരുക്കി തകർക്കാനാണ് കേന്ദ്രപദ്ധതി. റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലതകർച്ചക്ക് കാരണം മാറി മാറി കേന്ദ്രം ഭരിച്ച കോൺഗ്രസും ബി.ജെ.പി യും ആണെന്ന് അദ്ദേഹം ആരോപിച്ചു. തുടർന്ന് നടന്ന LDF യുവജന കൺവെൻഷൻ സിപിഎം ഏരിയ Read More…

general

കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തി

കുവൈറ്റിലെ അബ്ബാസിയയിൽ നിന്ന് 35 കിലോമീറ്ററിൽ അധികം ദൂരമുള്ള ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിലേക്ക് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് വിശ്വാസികളെ ഉൾപ്പെടുത്തി കുവൈറ്റിലെ വിവിധ രൂപതാ പ്രവാസി അപ്പസ്തോലറ്റ്കളുടെ ആദ്യത്തെ സംയുക്ത കൂട്ടായ്മ ആയ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തീർത്ഥാടനം നടത്തി. അബ്ബാസിയ ഇടവക ദേവാലയത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച തീർത്ഥാടനംഅഹമ്മദി ദേവാലയത്തിൽ പ്രാർത്ഥനയോടെ എത്തിച്ചേർന്ന പ്പോൾ തീർത്ഥാടക സംഘത്തിനെഅഹമ്മദി ദേവാലയ വികാരി ഫാദർ റോസ്‌വിൻ Read More…

general

കെ സി വൈ എൽ പുതുവേലി യൂണിറ്റ് പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചു

കെ സി വൈ എൽ പുതുവേലി യൂണിറ്റ് ന്റെ പ്രവർത്തന വർഷം ‘പുതുയുഗം’ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനവർഷ മാർഗ്ഗരേഖ പ്രകാശനം ബഹു വികാരി ഫാ ജോസഫ് ഈറാഴത്തു നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ക്രിസ്റ്റി ജെനെറ്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത ഭാരവാഹികളായ അമൽ സണ്ണി, അലൻ ജോസഫ് ജോൺ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഫോറോന യൂണിറ്റ് ഭാരവാഹികൾ, ഡയറക്ടർ ബ്ലെസ്സൺ ജോയ്, സി അഡ്വൈസർ സി ടോണി എസ് Read More…