general

ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കും. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തി. ഇത് പ്രതിസന്ധിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്യും എന്നും മന്ത്രി പറഞ്ഞു.

general

സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക് ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 480 രൂപ വർധിച്ചിരുന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6655 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5555 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 Read More…

general

ഉഷ്ണതരംഗം: അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂൾ പ്രവർത്തനം ഒരാഴ്ചത്തേയ്ക്ക് നിർത്തിവയ്ക്കാൻ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിർദേശത്തെത്തുടർന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഇത് സംബന്ധിച്ച് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവ് പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുന്നതാണ്. അതേസമയം, സംസ്ഥാനത്തെ Read More…

general

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6685 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5580 രൂപയാണ്. അതേസമയം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

general

കൊട്ടികലാശം നാളെ; പരസ്യ പ്രചാരണം നാളെ അവസാനിക്കും

ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച്. 20 ലോക്സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് ഭരണകക്ഷിയായ എൽഡിഎഫിനും പ്രതിപക്ഷമായ യുഡിഎഫിനും കേന്ദ്ര ഭരിക്കുന്ന എൻഡിഎയ്ക്കും നിർണായകം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 19 സീറ്റുകൾ സമ്മാനിക്കുകയും എൽഡിഎഫിനെ ഒന്നിലൊതുക്കുകയും എൻഡിഎയെ നിരാശപ്പെടുത്തുകയും ചെയ്ത കേരളത്തിൻ്റെ ഇപ്പോഴത്തെ മനസ്സിലിരുപ്പ് അറിയാൻ വോട്ട് ചെയ്ത് കാത്തിരിക്കേണ്ടത് 38 ദിവസങ്ങൾ. ഫലം പ്രഖ്യാപനം Read More…

general

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ കരുതൽ 2024 എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 21/4/2024 ഞായറാഴ്ച രാവിലെ 9.00 മണി മുതൽ 2.00 മണി വരെ മള്ളൂശ്ശേരി സെൻറ് തോമസ് എൽ പി സ്കൂളിൽ വച്ച് നടത്തി. കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ പ്രസിഡൻറ് ലയൺ ബിനു കോയിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സെൻ്റ് തോമസ് പള്ളി വികാരി റവ: ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം ചെയ്തു. രക്തദാനചടങ്ങിന്റെ ഉദ്ഘാടനം Read More…

general

ഇന്ത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതം: പ്രഫ. ലോപ്പസ് മാത്യു

കോട്ടയം പാർലമെന്റ് ഇന്ത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം സുനിശ്ചിതമാണെന്നും അത് രാജ്യത്തെ മതത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമിക്കുന്ന ബിജെപി ക്കും, കേരളത്തിലെ ഇടതു സർക്കാരിന്റെ സൽഭരണത്തെ ദ്വേഷിക്കുന്ന കോൺഗ്രസിനും തക്ക മറുപടി ആയിരിക്കുമെന്ന് കോട്ടയം ജില്ല ഇടതുമുന്നണി കൺവീനർ പ്രഫ. ലോപ്പ സ് മാത്യു പ്രസ്താവിച്ചു. പിറവം നിയോജക മണ്ഡലത്തിലെ മണീട് പഞ്ചായത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. വികസന കാര്യത്തിലും ക്ഷേമ കാര്യത്തിലും ഒന്നാമനായി Read More…

general

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

കളത്തൂക്കടവ്: Kvves കളത്തൂക്കടവ് യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിറ്റ് പ്രസി.ജോൺസൺ പാറക്കലിൻ്റെ അധ്യക്ഷതയിൽ സെൻ്റ് ജോൺ വിയാ നി ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്നു. സിബി പ്ലാത്തോട്ട0 യോഗത്തിൽ സ്വാഗതം ആശംസിച്ചു. ആദരണീയനായ സംസ്ഥാന വൈസ് പ്രസിഡൻ്റും ജില്ലാപ്രസിഡൻ്റുമായ എംകെ.തോമസുകുട്ടി യോഗം ഉദ്ഘാടനം ചെയ്യുകയും ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. JKN പണിക്കർ ആശംസ അർപ്പിക്കുകയും ചെയ്തു. ജില്ലാ നേതാക്കളായ വി സി .ജോസഫ്, സജി മാറാമറ്റം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് Read More…

general

പൊൻകുന്നം KSRTC യിൽ നിന്നും ഉല്ലാസ യാത്രകൾ ആരംഭിച്ചു

പൊൻകുന്നം :പോക്കറ്റിൽ ഒതുങ്ങുന്ന ചിലവിൽ ഇനി ഉല്ലാസ യാത്രകൾ പോകാം. അതും ആനവണ്ടിയുടെ സൈഡ് സീറ്റിൽ കാഴ്ചകൾ ആസ്വദിച്ച്. മലമുകളിലെ കാറ്റിന്റെ കോട്ടയിലേയ്ക്ക്, കാറ്റാടി പാടങ്ങളുടെ വശ്യതയിൽ തമിഴ്നാടിനെ മനോഹരമായ ക്യാൻവാസിൽ എന്ന പോലെ കണ്ടാസ്വദിക്കാവുന്ന മനസിന്‌ സന്തോഷം നൽകുന്ന ചതുരംഗപാറയിലേയ്ക്ക് ആണ് ആദ്യ യാത്ര. തമിഴ് നാട്ടിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മലക്കപ്പാറയ് യാത്രക്കുള്ള നിയന്ത്രണം ഇല്ലാതാകുന്നതോടെ അതിരപ്പള്ളി വാഴച്ചാൽ’ വട്ടവട യാത്രകളും പൊൻകുന്നത്തു നിന്നും ഓപ്പറേറ്റ് ചെയ്യും.. ആദ്യ യാത്രയായ ചതുരംഗപ്പാറ യ്ക്കുള്ള ടിക്കറ്റ് വിൽപ്പന Read More…

general

ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു

ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു. 90 വയസായിരുന്നു.തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും ഒരു പിടി മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് കെ.ജി.ജയൻ. 2019-ൽ രാജ്യം പദ്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1991-ൽ സം​ഗീതനാടക അക്കാദമി, 2013-ൽ ഹരിവരാസനം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൊതു ദർശനവും സംസ്കാരവും നാളെ കൊച്ചിയിൽ നടക്കും.