general

പ്രസാദ് കുരുവിള കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രസാദ് കുരുവിള (പാലാ രൂപത) തെരഞ്ഞെടുക്കപ്പെട്ടു. കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ കൊച്ചി, പാലാരിവട്ടം പി.ഒ.സി.യില്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന്റെ അധ്യക്ഷതയില്‍ നടന്ന രജതജൂബിലി സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മദ്യ-ലഹരിവിരുദ്ധ പ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പരിചയമുള്ള പ്രസാദ് കുരുവിളക്ക് കെ.സി.ബി.സി.യുടെ ബിഷപ് മാക്കീല്‍ പുരസ്‌കാരമുള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ പ്രസിഡന്റും, യു.ജി.സി. അംഗീകൃത സൈക്കോളജിക്കല്‍ കൗണ്‍സിലറുമാണ് പ്രസാദ് കുരുവിള.

സീറോ മലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളില്‍ നിന്നുള്ള 32 അതിരൂപത-രൂപതകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *