ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പ്രതികരണവുമായി അഡ്വ.ഷോൺ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷോൺ ജോർജ് പ്രതികരിച്ചത്. കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു റെജി ലൂക്കോസ്. സുരേഷ് ഗോപിയുടെ ചിത്രം ക്രിസ്തുവിന്‍റെ ചിത്രമാക്കി അവതരിപ്പിച്ചായിരുന്നു റെജി ലൂക്കോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്‍റെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം Read More…
general
ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഇടതുനിരീക്ഷകൻ; പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്
ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ചതിന് ഇടതു നിരീക്ഷൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം, വിമർശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു. തൃശൂരിൽ ബിജെപി വിജയിച്ചതോടെയാണ് ക്രിസ്തുവിന്റെ രൂപത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവച്ചത്. ‘‘ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ Read More…
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരുകോടി രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കും: രാജേഷ് വാളിപ്ലാക്കൽ
കടനാട് : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടിയിൽ പരം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തികടനാട് സെൻ്റ്. സെബാസ്റ്റ്യൻസ്ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ ഹെഡ്മാസ്റ്റർ സജി തോമസ് പി.ടി.എ. പ്രസിഡണ്ട് Read More…
വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണം; എംവിഡിക്ക് ഹൈക്കോടതി നിര്‍ദേശം
വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ നിർദേശം. ആവശ്യമെങ്കിൽ നോട്ടിസ് അയച്ച് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം. മോട്ടർ വാഹന വകുപ്പിനെയും കോടതി രൂക്ഷമായി വിമർശിച്ചു. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. നിയമ ലംഘനങ്ങൾക്കെതിരെ വകുപ്പ് നടപടിയെടുത്തിട്ടില്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദേശങ്ങളോ പാലിച്ചില്ലെന്നും Read More…
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഗമൺ കരിക്കാട് ടോപ്പിൽ തണൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ കാരിയട് ടോപ്പിൽ പരിസരത്തെ കാടുകൾ വെട്ടി തെളിക്കുകയും, തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്തു. AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് ജില്ലാ ക്യാപ്റ്റൻ സഹദ് K സലാം, മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, ജില്ലാ കമ്മിറ്റി അംഗം റജീന, ഈരാറ്റുപേട്ട മുനിസിപ്പൽ സെക്രട്ടറി Read More…
ഭൂമിക്ക് ഒരു കുട പദ്ധതിയുമായി കുറുമണ്ണ് സ്കൂളിലെ കുരുന്നുകൾ
ജൂൺ 05 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ അമ്മു ‘ എന്ന ഷോർട്ട് ഫിലിം കുട്ടികൾക്കായി പ്രദർശിപ്പിച്ചു. വീടുകളിൽ പരിപാലിക്കുന്നതിനായി, വൃക്ഷത്തൈ വിതരണം നടത്തി. വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പീടികമലയിൽ നിർവഹിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രസക്തി നമ്മെ ഓർമിപ്പിക്കുന്ന ദിനമാണ് ഓരോ പരിസ്ഥിതി ദിനമെന്നും, വളർന്നു വരുന്ന തലമുറ എന്ന നിലയിൽ ഈ വലിയ ലക്ഷ്യത്തിൽ Read More…
മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് വൃക്ഷത്തൈ നടുകയും, സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം , ക്വിസ് മത്സരം,വീട്ടിലൊരു മരം എന്നീ പരിപാടികളും നടത്തപ്പെട്ടു.
വേഴാങ്ങാനം സെൻ്റ്. ജോസഫ്സ് എൽ.പി. സ്കൂളിലെ പരിസ്ഥിതി ദിനാചരണം
വേഴാങ്ങാനം: ‘നമ്മുടെ മണ്ണ് നമ്മുടെ ഭാവി’ എന്ന സന്ദേശത്തിൽ ഊന്നി വേഴാങ്ങാനം സെൻ്റ്. ജോസഫ്സ് എൽ.പി. സ്കൂളിൽ 2024 ജൂൺ 05 ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. ദിനാചരണം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ. സലിൻ പി. ആർ. ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിൻ്റെ ഇന്നത്തെ ആവശ്യകതയെ മുൻനിർത്തി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വാർഡ് തലത്തിൽ നടത്തപ്പെട്ട ഫലവൃക്ഷതൈ നടീൽ യജ്ഞത്തിന് വേഴാങ്ങാനം സ്കൂൾ വേദിയായി. കുട്ടികൾ പ്രകൃതി സംരക്ഷണത്തിൻ്റെ Read More…
സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 560 രൂപ വർധിച്ച് സ്വർണവില വീണ്ടും 53,000 കടന്നിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6,660 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,540 രൂപയായി.വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപയാണ് കുറഞ്ഞത്. ഒരു Read More…
ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് ഹൈസ്കൂൾ പ്രവേശനോത്സവത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ ഉപഹാര വിതരണം
ഇരുമാപ്രമറ്റം എം.ഡി .സി.എം.എസ് ഹൈസ്കൂൾ പ്രവേശനോത്സവം മേലുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ, ഡെൻസി ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ജഗു സാം അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ലോക്കൽ മാനേജർ, ബിഷപ്പ് സെക്രട്ടറി റവ. മാക്സിൻ ജോൺ മുഖ്യ പ്രഭാഷണം നടത്തി. പാലാ വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ആശാ മരിയ പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നയിച്ചു. നവാഗതർക്ക് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ ഉപഹാരമായി നൽകുന്ന സ്കൂൾ ബാഗ്, കുട ,നോട്ട് ബുക്ക് ഇവയുടെ സമർപ്പണം Read More…











