പനയ്‌ക്കപ്പാലം: പനയ്‌ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ യോഗാ ദിനാചരണം നടന്നു. പനയ്‌ക്കപ്പാലം ടൗണിൽ നടന്ന കുട്ടികളുടെ യോഗ പ്രദർശനത്തിനും പൊതു സമ്മേളനത്തിലും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പൊതുജനങ്ങളും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് പഞ്ചായത്ത് മെമ്പർമാരായ ശ്രീ സതീഷ് കെ ബി, ശ്രീ സുരേഷ് പി കെ, ശ്രീമതി ചിത്രാ സജി, എന്നിവർ സംസാരിച്ചു. ശാന്തിയോഗാശ്രമം ഭരണങ്ങാനം ഡയറക്ടർ യോഗാചാര്യ മോഹൻ ദാസ് യോഗ ദിന സന്ദേശം നൽകി.
general
സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കും: ജോർജ് പുളിങ്കാട്
വാകക്കാട് : സത്ഗ്രന്ഥ വായന നല്ല വ്യക്തിത്വം രൂപീകരിക്കുന്നതിന് നിർണായക പങ്കുവഹിക്കുന്നുവെന്ന് നോവലിസ്റ്റും അധ്യാപകനുമായ ജോർജ് പുളിങ്കാട്. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ വായന വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്ക് നല്ല ഒരു വായനാ സംസ്കാരം ഉണ്ടാകണമെന്നും തങ്ങളുടെതായ ആശയങ്ങൾ കഥയോ കവിതയോ തുടങ്ങിയ രചനകളായി പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ചു. കുട്ടികൾ വായനദിന പ്രതിജ്ഞയെടുത്തു. വായനാവാരത്തിലെ ഓരോ ദിവസവും വ്യത്യസ്തമായ പരിപാടികളാണ് സ്കൂളിൽ Read More…
ജനവിരുദ്ധ നിയമങ്ങളെ ശക്തമായി എതിര്‍ക്കും: ജോസ് കെ മാണി
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, വന നിയമങ്ങളിലടക്കം ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുമെന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. മുന്‍പത്തേക്കാള്‍ കരുത്തു കൂടിയ പ്രതിപക്ഷമാണ് ഇക്കുറി സര്‍ക്കാരിനെ നേരിടാനുള്ളത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുമെന്നും നിയമസഭാ സെക്രട്ടറിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയങ്ങളിലും ശക്തമായ രീതിയില്‍ ഇടപെടാന്‍ സാധിക്കുന്ന ജോസ് കെ. മാണിയുടെ രാജ്യസഭാംഗത്വം പ്രതിപക്ഷത്തിന്റെ Read More…
വായനാ ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വായനാ കൂടാരം തുടങ്ങി
ചെമ്മലമറ്റം : വായിക്കു – വായനയിലൂടെ വളരൂ എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വായന ദിനത്തിൽ വായന കൂടാരം തുടങ്ങി. പാലാ മരിയസദനത്തിൽ നടന്ന ചടങ്ങിൽ മരിയാസദനം ഡയറക്ടർ സന്തോഷ് മരിയൻസദനത്തിന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുസ്തകങ്ങൾ കൈമാറി. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് , ജിജി ജോസഫ്, ഫ്രാൻസിസ് ജോസഫ്, ജോർജ് തോമസ്, ജെസി എം. ജോർജ് , പ്രിയ മോൾ വി.സി. തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് സ്കൂൾ കവാടത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയ ഭീമൻ Read More…
നാല് തലമുറകളുടെ കൂടിച്ചേരലിന് വഴിയൊരുക്കി ജൂനിയർ ടെക്നിക്കൽ സ്കൂൾ മുത്തോലിയുടെ പൂർവ്വ വിദ്യാർത്ഥി സംഗമം
4 തലമുറകളുടെ കൂടിച്ചേരലിന് വഴിയൊരുക്കി മുത്തോലി ജൂനിയർ ടെക്നിക്കൽ സ്കൂൾ 1982-84 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം. 42 വർഷങ്ങൾക്കു മുമ്പ് ഒരേ ക്ലാസ്സിൽ പഠിച്ചവരിൽ 36 പേർ 16/06/2024 ഞായറാഴ്ച തങ്ങളുടെ കലാലയത്തിൽ വീണ്ടും ഒരുമിച്ചു കൂടി. അന്നത്തെ വിദ്യാർത്ഥികൾ, പഠിപ്പിച്ച അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികളുടെ മക്കൾ, ഇവരിൽ മൂന്നുപേരുടെ കൊച്ചുമക്കൾ എന്നിങ്ങനെ നാല് തലമുറകളാണ് ഇവിടെ സംഗമിച്ചത്. തലമുറകളെ കോർത്തിണക്കി നിലനിൽക്കുന്ന ഈ കൂട്ടായ്മ നാടിന് തന്നെ അഭിമാനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മാണി Read More…
കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരം: ഷാജു.വി.തുരുത്തൻ
കെ.സി.വൈ.എം പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകപരമെന്നു പാലാ നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം വിജയപുരം രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇതൾ പരിസ്ഥിതി മാസാചരണത്തിന്റെ ഭാഗമായി പാലാ നഗരസഭയുമായി ചേർന്ന് പാലാ കുമാരനാശൻ സ്മാരക ചിൽഡ്രൻസ് പാർക്കിൽ നടന്ന ക്ലീൻ ഡ്രൈവ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി.വൈ.എം വിജയപുരം രൂപത പ്രസിഡന്റ് അജിത് അൽഫോൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിനു രൂപത ജന. സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. കെ.സി.വൈ.എം പാലാ യൂണിറ്റ് ഡയറക്ടർ ഫാ. Read More…
വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് മുപ്പത് ലക്ഷം രൂപ അനുവദിച്ചു: രാജേഷ് വാളിപ്ലാക്കൽ
മീനച്ചിൽ :ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാടു വാർഡിൽ വട്ടോത്ത് ഭാഗം കുടിവെള്ള പദ്ധതിക്ക് രണ്ട് ഘട്ടമായി മുപ്പത് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. ഒന്നാം ഘട്ടത്തിൽ 20 ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ 10 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മുപ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്ക്, ഒരു കിലോമീറ്റർപമ്പിങ് ലൈൻ , അരക്കിലോമീറ്റർ വിതരണ ലൈനുകളും ആണ് ഒന്നാംഘട്ടത്തിൽ പൂർത്തീകരിച്ചത്. രണ്ടാംഘട്ടത്തിൽ കിണറിന് ആഴം വർദ്ധിപ്പിക്കുകയും 400 Read More…
പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെത്തി ജനങ്ങളുടെ പരാതികൾ കേട്ട് ജില്ലാ കളക്ടർ
പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെത്തി ജനങ്ങളിൽ നിന്നു പരാതി സ്വീകരിച്ചു ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി ഹാളിൽ ജില്ലാ കളക്ടറെ നേരിട്ടു കണ്ട് 46 പേരാണ് പരാതികൾ നൽകിയത്. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ പരാതികൾ. വീട്ടിലേയ്ക്കുള്ള വഴി, വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ്, എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്റ്റർ ചെയ്തിട്ടും അഭിമുഖത്തിന് വിളിക്കാത്തത്, സർവേ നമ്പരിലെ പിഴവ് തിരുത്തൽ, വീടിന്റെ അറ്റകുറ്റപ്പണി, ലൈഫ് മിഷനിൽ അനുവദിച്ച വീടുകൾ പൂർത്തീകരിക്കാൻ കൂടുതൽ ധനസഹായം, മുതിർന്ന പൗരന്മാർക്കു Read More…
അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു
അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് അടുക്കത്തിന്റെ ഭൂവിഭാഗങ്ങളിലൂടെയുള്ള കാൽനട യാത്രയായിരുന്നു. വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും പ്രത്യേകതരം ഇലകളും ചെടികളും ഔഷധങ്ങളും ഒക്കെ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു യാത്ര. അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ രാമകൃഷ്ണൻ ഒഴുക്കനാ പള്ളിയിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. പരിസ്ഥിതി സന്ദേശം നൽകി. മണ്ണിൽ ചവിട്ടി നടന്നാൽ മാത്രമേ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാൻ Read More…
സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ
സാമുവൽ മാർ തെയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷൻ. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ചേർന്ന സിനഡ് യോഗത്തിലാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. സാമുവൽ മാർ തെയൊഫിലോസ് ചെന്നൈ ഭദ്രാസനാധിപനായിരുന്നു. നിലവിൽ ചെന്നൈ ഭദ്രാസനാധിപനാണ് സാമുവൽ മാർ തെയോഫിലോസ്. സ്ഥാനാരോഹണ ചടങ്ങ് ഈ മാസം 22ന് നടക്കും. ജോഷ്വാ മാർ ബർണാഷസ് ആണ് സഭാ സെക്രട്ടറി. വിവിധ ഭദ്രാസനങ്ങളിലെ ബിഷപ്പുമാർ നേരിട്ടും ഓൺലൈനായും പുതിയ മെത്രാപൊലീത്തയെ തെരഞ്ഞെടുക്കാനുള്ള സിനഡിൽ സംബന്ധിച്ചു. ഐകകണ്‌ഠേനയാണ് പുത്യ അധ്യക്ഷനെ തെരഞ്ഞെടുത്തത്. അത്തനേഷ്യസ് Read More…











