വേതന പരിഷ്കരണം ആവശ്യപ്പെട്ടു റേഷൻ വ്യാപാരികളുടെ ഭൂരിഭാഗം സംഘടനകളും ഇന്നും നാളെയുമായി കടയടപ്പ് സമരത്തിൽ. സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു. സിഐടിയു ഉൾപ്പെടെ 4 സംഘടനകൾ അടങ്ങിയ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയും എഐടിയുസിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും സമരത്തിനുണ്ട്. ഭക്ഷ്യ, ധന മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സംഘടന മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ: തുറന്നു പ്രവർത്തിക്കുന്ന മുഴുവൻ റേഷൻ കട ജീവനക്കാർക്കും മിനിമം വേതനം 30,000 Read More…
general
സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തപ്പെട്ടു
പയ്യാനിത്തോട്ടം : 2024 -2025 അധ്യയനവർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ നടത്തപ്പെട്ടു. സ്കൂൾ Headboy ആയി മാസ്റ്റർ സോജൻ സെബാസ്റ്റ്യനും, Headgirl ആയി കുമാരി ആൻലിയ ജോമോനും, ആർട്സ് ക്ലബ്ബ് സെക്രട്ടറി ആയി അഭിരാമിഎ ബി യും, സ്പോർട്സ് ക്യാപ്റ്റനായി ഇവാനിയ ബെന്നിയും തെരഞ്ഞെടുക്കപ്പെട്ടു.
പി.റ്റി.എ പൊതുയോഗവും സ്കൂൾ റേഡിയോ ഉദ്ഘാടനവും
മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ പി. റ്റി.എ പൊതുസമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡൻ്റ് ശ്രീ. ഷാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ റവ .ഫാ .ജയിംസ് കുടിലിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യപ്രഭാഷണം നടത്തുകയും സർഗ്ഗസാഹിതി സാഹിത്യ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സർഗവാണി സ്കൂൾ റേഡിയോയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന വാർത്തകളും പ്രചോദനാത്മക ചിന്തകളും Read More…
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ
കല്ലൂപ്പാറ: കല്ലൂപ്പാറ ഗവ: ഹൈസ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ അർബൻ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ പ്രൊഫ:ഡോ: സരിത സൂസൻ വർഗീസ് നയിച്ച ക്ളാസിൽ ലഹരി എന്താണ്? ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന സാമൂഹിക വിപത്തുകൾ, വിദ്യാഭ്യാസ മേഖലയിൽ ലഹരി ഉപയോഗം മൂലം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ,വിവിധ ലഹരി അഡിക്ഷൻസ് മുതലായ വിഷയങ്ങൾ പ്രതിപാദിച്ചു. പി Read More…
കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല : ഹൈക്കോടതി
കുട്ടികളുടെ നന്മയെ കരുതി അധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ലെന്ന് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ അച്ചടക്ക സംരക്ഷണവും പ്രധാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മാർക്ക് കുറഞ്ഞതിനോ അച്ചടക്കത്തിന്‍റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകൻ ശിക്ഷിക്കുന്നത് ബാലനീതി നിയമ ലംഘനമാകില്ലെന്ന ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ, പെട്ടെന്നുണ്ടായ കോപത്തെത്തുടർന്ന് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കും വിധം മർദിക്കുന്നത് അധ്യാപകന്‍റെ അവകാശമായി കണക്കാക്കാനാകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളിൽ ക്രിമിനൽ കുറ്റം നിർണയിക്കാവൂ. മാർക്ക് കുറഞ്ഞതിന് വിദ്യാർഥിയെ ശിക്ഷിച്ച എറണാകുളം Read More…
ഡോ. വന്ദന കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി ഹൈക്കോടതി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയിലെ അപ്പീൽ. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസം നീങ്ങി. കേസിൽ പ്രതി സന്ദീപിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് റദ്ദാക്കി തന്നെ കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. സന്ദീപിന്‍റെ ഹർജി നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഹൈക്കോടതിയില്‍ Read More…
താഴത്തുവീട്ടിൽ മറിയക്കുട്ടി സ്കറിയ നിര്യാതയായി
പെരിങ്ങുളം : താഴത്തുവീട്ടിൽ മറിയക്കുട്ടി സ്കറിയ (94) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് (4/7/2024) വൈകിട്ട് 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. പരേത ചേന്നാട് പാലമറ്റത്തിൽ കുടുംബാംഗം. സംസ്കാരം ഇന്ന് 2.30ന് (വെള്ളി) പയ്യാനിത്തോട്ടത്തിലുള്ള മകൻ ടി.എസ്.ജെയ്സൺന്റെ (കെഎസ്ഇബി ഭരണങ്ങാനം) പയ്യാനിത്തോട്ടത്തുള്ള വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭർത്താവ്: പരേതനായ സ്‌കറിയ. മറ്റു മക്കൾ: സിസ്റ്റർ ചിന്നമ്മ സ്കറിയ (ലക്‌നൗ), ടി.എസ്.ജോർജ് (പൂഞ്ഞാർ), ടി.എസ്.ജോസ് (കൊല്ലപ്പള്ളി), ഡോ. ടി.എസ്. തോമസ് (മംഗലാപുരം), ടി.എസ്.ജോണി Read More…
സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി; വിചാരണ നടപടികൾ നിർത്തിവക്കണമെന്ന ഹർജി തള്ളി
സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി സി കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ Read More…
ലഹരിക്ക് എതിരേ വിവിധ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം
ചെമ്മലമറ്റം: ലഹരി ഉപേക്ഷിക്കൂ ജീവിതം സുന്ദരമാക്കൂ എന്ന സന്ദേശവുമായി ലഹരിക്ക് എതിരേ ശക്തമായ പോരാട്ടത്തിന് ഇറങ്ങുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ . വിദ്യാർത്ഥികൾ ഇതിനോട അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഭീമൻകുപ്പിയും കുപ്പിയിൽ ചുറ്റി കിടക്കുന്ന ഭീമൻ സർപ്പവും ഏറേ ജനശ്രദ്ധ പിടിച്ച് പറ്റി. ലഹരിക്ക് എതിരേ ശക്തമായ പ്രവർത്തനങ്ങൾക്കാണ് സ്കൂൾ നേതൃത്വം നല്കുന്നതെന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പറഞ്ഞു. ഭവന സന്ദർശനം ,തെരുവ് നാടകം, ലഹരി വിരുദ്ധ സ്റ്റിക്കർ പതിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ Read More…
ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
ചെമ്മലമറ്റം : ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ അഭിഷേക് കുരുവിള , ഫിനു മോൾ ജോസ് ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ .റെഡ് ക്രോസ് സംഘടനയുടെ നേതൃർത്വത്തിലാണ് ആദരവ് നല്കിയത്. പാരമ്പര്യ ആയുർവേദ രംഗത്തെ പതിറ്റാണ്ട് കാലത്ത് പാരമ്പര്യമുള്ള കോക്കാട്ട് തറവാട്ടിലെ ഇളം തലമുറക്കാരാനായ ഡോക്ടർ അഭിഷേക് കുരുവിളക്കും, വധു ഡോക്ടർ ഫിനു മോൾ ജോസിനുമാണ് ആദരവ് നല്കിയത്. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ഷേർളി തോമസ്, ജിജി ജോസഫ്, ജോബി മാത്യു, അജു ജോർജ്, Read More…











