erattupetta

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷവുമായി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട: രാജ്യത്തിൻറെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ടൗണിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ദേശീയ പതാക ഉയർത്തി. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ സന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, കെ ഐ നൗഷാദ്, കെ എസ് നൗഷാദ്, എം എം മനാഫ്, നൗഫൽ ഖാൻ,റസാക്ക്, മുഹമ്മദ് ഹാരിസ്, AIYF മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ Read More…

erattupetta

കേരള കോൺഗ്രസ് (M) മണ്ഡലം കൺവൻഷൻ

ഈരാറ്റുപേട്ട: കേരളാ കോൺസ് (എം) ഈരാറ്റുപേട്ട മണ്ഡലം കൺവൻഷനുകൾ ആഗസ്റ്റ് 15 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, പ്രഫ. ലോപ്പസ് മാത്യു, പ്രൊഫ. വി.ജെ.ജോസഫ് എക്സ് എം എൽ എ, അഡ്വ.സാജൻ കുന്നത്ത്, ജോർജുകുട്ടി ആഗസ്തി, സണ്ണിമാത്യു വടക്കേ മുളഞ്ഞനാൽ, തോമസ്‌കുട്ടി എം.കെ. മുതുപുന്നക്കൽ, ഡോ.ആൻസി ജോസഫ്, ലീന ജയിംസ്, സോജൻ ആലക്കുളം, പി.എസ്.എം.റംലി, അഡ്വ. ഒ.വി.ജോസഫ്, അഡ്വ. ജയിംസ് വലിയ വീട്ടിൽ, പി.പി.എം. നൗഷാദ്,ബാബു വരവുകാലാ, എ.കെ. നാസർ ആലുംതറ, Read More…

erattupetta

ജനകീയ വികസനത്തിന് ത്രിതല പഞ്ചായത്തുകൾ ശക്തീകരിക്കണം :റസാഖ് പാലേരി

ഈരാറ്റുപേട്ട: കേരളത്തിലെ ഏറ്റവും സാധാരണക്കാരന്റെ വികസനത്തിന് കരുത്തുപകരുന്ന ഗവണമെന്റാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെന്നും ഫണ്ടുകൾ വെട്ടിക്കുറച്ച് ഈ വികസനത്തിന്റെ ചിറകരിയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഈരാറ്റുപേട്ട മുൻസിപ്പാറ്റിലിറ്റി ടൗൺ ഡിവിഷൻ കൗൺസിലർ സഹല ഫിർദൗസിന്റെ വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിലെ ഇടത് ഭരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയാണ്. ഇത് പ്രാദേശിക വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുതിർന്ന Read More…

erattupetta

കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷവും നവീകരിച്ച കെട്ടിട ഉദ്ഘാടനവും നടന്നു

ഈരാറ്റുപേട്ട : അമ്പത് വർഷത്തെ വിജ്ഞാന വിതരണത്തിന്റെ സുവർണ നാഴികക്കല്ല് ആഘോഷിക്കുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളും നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുൻ മന്ത്രി ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. സ്ഥാപക മാനേജർ വി.എം.എ. കരീം സാഹിബിന്റെ വിജ്ഞാനദാഹത്തേയും മാതൃകാപരമായ പ്രവർത്തനങ്ങളെയും വ അദ്ദേഹം അനുസ്മരിച്ചു. സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. മുൻസിപ്പൽ കൗൺസിലർമാരായ Read More…

erattupetta

കാരയ്ക്കാട് സ്കൂൾ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച സ്‌കൂളിന്റെയും ഉദ്ഘാടനം നാളെ

ഈരാറ്റുപേട്ട: അമ്പത് വര്‍ഷം പൂര്‍ത്തിയാവുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച സ്‌കൂൾ കെട്ടി ടത്തിൻ്റെ ഉദ്ഘാടനം നാളെ (വ്യാഴം) വൈകുന്നേരം 4 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടക്കും. മുന്‍മന്ത്രി ഡോ.എം.കെ മുനീര്‍ എം.എല്‍എ നവീകരിച്ച സ്‌കൂളിന്റെയും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹ്‌റ അബ്ദുല്‍ ഖാദര്‍ പുതുതായി നിര്‍മിച്ച ടര്‍ഫിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ പങ്കെടുക്കും. Read More…

erattupetta

ഈരാറ്റുപേട്ട നഗരസഭയില്‍ ഇ – മാലിന്യ ശേഖരണം തുടങ്ങി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില നല്‍കി ഉപയോഗശൂന്യമായ രീതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയനിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, സി.പി.യു., മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, Read More…

erattupetta

സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് സ്ഥാപകദിനം ആഘോഷിച്ചു. രാവിലെ ഒമ്പത് മണിക്ക് ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ബിനു സാർ സെറിമോണിയൽ പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എംപി അധ്യക്ഷത വഹിച്ചു. തുടർന്ന് കേഡറ്റുകളുടെ നേതൃത്വത്തിൽ എസ് പി സി സ്ഥാപകദിന സന്ദേശറാലി സംഘടിപ്പിച്ചു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മെമ്പർ എം എഫ് അബ്ദുൽ ഖാദർ സാർ ഉദ്ഘാടനം നിർവഹിച്ചു. Read More…

erattupetta

കന്യാസ്ത്രീകളുടെ അറസ്റ്റ് ; മതനിരപേക്ഷതയ്ക്ക് കളങ്കം :അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ

ഈരാറ്റുപേട്ട : കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്ത നടപടി ബി ജെ പി യുടെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്‍റെ പ്രത്യക്ഷ തെളിവാണെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിക്കപ്പെട്ട് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്‍റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയില്‍ Read More…

erattupetta

ലൈഫ് ഭവന പദ്ധതികൾ അട്ടിമറിക്കപ്പെടുന്ന ഈരാറ്റുപേട്ട മുനിസിപ്പൽ ഭരണസമിതിക്കെതിരെ ഇടതുപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുടിൽ കെട്ടി പ്രതിഷേധിച്ചു

ഈരാറ്റുപേട്ട: ലൈഫ് ഭവന പദ്ധതികൾ അട്ടിമറിക്കപ്പെടുന്ന ഈരാറ്റുപേട്ട മുനിസിപ്പൽ ഭരണസമിതിക്കെതിരെ ഇടതുപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കുടിൽ കെട്ടി പ്രതിഷേധിച്ചു. മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന യോഗം ജില്ലാ കമ്മിറ്റിയംഗം രമാ മോഹൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ  പി ആർ ഫൈസൽ അധ്യക്ഷനായി. സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി എ ഷെമീർ, എൽഡിഎഫ് മുൻസിപ്പൽ കൺവീനർ നൗഫൽ ഖാൻ, സിപിഐ ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി പി അബ്ദുൽസലാം, Read More…

erattupetta

അഴിമതിയും ധൂർത്തും; നഗരസഭ യുഡിഎഫ് ഭരണം സമ്പൂര്‍ണ പരാജയം: എസ്ഡിപിഐ

ഈരാറ്റുപേട്ട: കഴിഞ്ഞ നാലര വര്‍ഷമായി നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ കടന്നു പോകുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ്. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ശുചിമുറി സംവിധാനങ്ങളില്ല. വയോജനങ്ങളും വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശുചികരണ സംവിധാനമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വാഗമണ്‍, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിക്കുള്ള പ്രവേശന കവാടമായ ഈരാറ്റുപേട്ടയിലെത്തുന്നവര്‍ക്ക് Read More…