പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6 മണിയോടെ ഇടമുള ഭാഗത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ സി.എസ് രാജു ( 60 ) അജിത രാജു (54) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് പാമ്പാടി വെന്നിമല റൂട്ടിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പാമ്പാടി സ്വദേശി ജെയിംസ് ചാക്കോയ്ക്ക് ( 58 ) പരുക്കേറ്റു.
Accident
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ:വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ (42) അർജുൻ സൂരജ് ( 13 ) എന്നിവർക്കു പരുക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. അർധരാത്രിയിൽ രാമപുരം ചിറകണ്ടത്ത് വച്ച് കാർ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് രാമപുരം സ്വദേശി ആഷിക് മോഹന് ( 33 ) പരുക്കേറ്റു.
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികൻ മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫിനെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാഗത്ത് വച്ചായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
വിവിധ അപകടങ്ങളിൽ 2 പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിച്ചു വീണു അതിഥിതൊഴിലാളി പശ്ചിമബംഗാൾ സ്വദേശി സുജിത്തിന് ( 32) പരുക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം. രാമപുരം മരങ്ങാട് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച്ചു ഓട്ടോയിൽ യാത്ര ചെയ്തിരുന്നു മരങ്ങാട് സ്വദേശി ചെറിയാനു (50) പരുക്കേറ്റു.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ :കാറിടിച്ച് പരുക്കേറ്റ വഴിയാത്രക്കാരി കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പിനെ ( 48 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് കുമ്മണ്ണൂർ ജംഗ്‌ഷന് സമീപമായിരുന്നു അപകടം. ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പാലാ സ്വദേശി അഭിലാഷിന് (25) പരുക്കേറ്റു.
സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം
പാലാ: സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിനിലെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് ( 14 ) പരുക്കേറ്റത്. രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ 1 പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ ( 25 ) അമല ജോയി (20 ) എന്നിവർക്കു പരുക്കേറ്റു. ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം. മുണ്ടു പാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് ( 31 ) പരുക്കേറ്റു. 2.30 യോടെയാണ് അപകടം.
വിവിധ അപകടങ്ങളിൽ 6 പേർക്ക് പരുക്ക്
പാലാ: നിയന്ത്രണം വിട്ട കാർ വൈദ്യുതിപോസ്റ്റിലും മതിലിലും ഇടിച്ച ശേഷം മറിഞ്ഞു പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ സായി പാട്ടീൽ ( 25) സുക്ര പാട്ടീൽ ( 23), വിനയ് ബാബിഗർ(27)ദിവ്യ(25) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 7.30യോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ആലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം. ഇന്നലെ വൈകിട്ട് കുമളിയിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കുമളി സ്വദേശി എ.വൈ.കുരുവിളയ്ക്ക്( 59) പരുക്കേറ്റു. ഇന്നലെ രാവിലെ കൂട്ടിക്കൽ Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ:കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു പരുക്കേറ്റ മേലുകാവ് സ്വദേശി സാം ജോസഫിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം. കാറും ട്രാക്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആലുവ സ്വദേശികളായ ആർ.രഘു ( 54) ഭാര്യ എൽ.മിനി( 50), മകൾ ഇളവയനി രഘു( 18) എന്നിവർക്കാണ് പരുക്കേറ്റത്. 11 മണിയോടെ കൊടുങ്ങൂർ – മണിമല റൂട്ടിൽ ചാമംപതാൽ ഭാഗത്തു Read More…
കാറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്
ഈരാറ്റുപേട്ട: ജൂൺ 9-ന് രാത്രി 8.45 ഓടെ പുള്ളിക്കാനം ഭാഗത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് പരുക്കേറ്റ നാലുപേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന സുബാഷ് (28), എമില (18), നവമി (15), സിജോ (22) എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. എമർജൻസി ഡോക്ടർ, ന്യൂറോ സർജൻ, ഓർത്തോപീഡിക് ഡോക്ടർ എന്നിവരുടെ സംയോജിത ഇടപെടലിലൂടെ എല്ലാവർക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കി.





