പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പരുക്കേറ്റ ബന്ധുക്കളായ അരുണാപുരം സ്വദേശി നോബിൾ ഫ്രാൻസിസ് ( 53 ) ചേർപ്പുങ്കൽ സ്വദേശി എഡ്വിൻ ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആണ്ടൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ :പാലാ ടൗണിൽ പോൾസൺ ബേക്കറിക്ക് സമീപമുള്ള റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ സൈഡിലേക്കാണ് മരത്തിന്റെ ശിഖരം വീണത്.വലിയ അപകടസാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല.
മരങ്ങാട്ടുപള്ളി: ദമ്പതികൾ സഞ്ചരിച്ച ബുള്ളറ്റും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ ബുള്ളറ്റ് യാത്രക്കാൻ മരങ്ങാട്ടുപള്ളി സ്വദേശി ടോമി തോമസിനെ (57) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ മരങ്ങാട്ടുപള്ളി ഭാഗത്തു വച്ചായിരുന്നു അപകടം.
ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ എസ്.ഒ.എസിന് സമീപം സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയൊന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു ഒരു സ്ത്രീയുടെ നില ഗുരുതരമാണ്ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആലുവയിൽനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.