രാമപുരം: മാർ അഗസ്തിനോസ് കോളേജിൽ ഏകദിന ആക്കാഡമിക് ശില്പശാല നടത്തി. ഉന്നത വിദ്യാഭ്യാസം പുതിയ വഴികൾ തേടുന്ന കാലഘട്ടത്തിൽ,അതിന്റെ വളർച്ചയെകുറിച്ച് സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപക ശാക്തീകരണത്തിനും നൈപുണ്യവികസനത്തിനും പ്രത്യേകം ഊന്നൽ നൽകികൊണ്ടാണ് ഈ ശില്പശാല സംഘടിപ്പിച്ചത്. പ്രമുഖ നയതന്ത്രജ്ഞനും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറിയുമായിരുന്ന മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ് ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ വിദ്യാഭ്യാസ വകുപ്പുകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും, ഗവേഷണ രംഗത്തെ പ്രമുഖരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.മുൻ Read More…
രാമപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ആസ്വദിക്കുന്നതിനായി രാമപുരം മാർ ആഗസ്റ്റിനോസ് കോളേജിൽ അത്യാധുനിക എൽ.ഇ.ഡി. ബിഗ് സ്ക്രീൻ ഒരുക്കിയിരിക്കുന്നു. കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫുട്ബോൾ ലോകകപ്പിന്റെ ആവേശം ഒരുമിച്ച് പങ്കിടുന്നതിനായി ഫൈനൽ മത്സരം സൗജന്യമായി ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കാനുള്ള സൗകര്യമാണ് കോളേജ് ഒരുക്കിയിരിക്കുന്നത്. കോളേജിലെ ഫുട്ബോൾ പ്രേമികൾ ഒന്നിച്ചു ചേർന്ന് ലോകകപ്പ് ഫൈനലിന്റെ ആവേശം ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും Read More…
രാമപുരം – ഇലട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വെള്ളിയാഴ്ച (16/02/2024) രാവിലെ 09: 00 മുതല്‍ വൈകുന്നേരം 5:00 വരെ രാമപുരം ടൗണ്‍, ആറാട്ടുപ്പുഴ, കാന്റീന്, രാമപുരം പഞ്ചായത്ത്, കീലത്തു റോഡ്, കുന്നപ്പള്ളി, മാംപറമ്പ് ഫാക്ടറി, വിശ്വാസ് ഫാക്ടറി, മരങ്ങാട്, മഞ്ചാടിമറ്റം, ചെറുനിലം, നെല്ലാനിക്കാട്ടൂപ്പാറ, രാമപുരം അമ്പലം, പാലവേലി, പള്ളിയമ്പുറം, തമാത്ത്, വരാകുകല, മേനോമ്പറമ്പ്, രാമപുരം ബസ് സ്റ്റാന്‍ഡ്,വെള്ളിലപ്പള്ളി പാലം, സ്കൂള്‍, പോലീസ് സ്റ്റേഷന് എന്നി ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും.