കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.
സംസ്ഥാന സർവീസിലെ ഏറ്റവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 1992 ബാച്ച് കേരള കേഡർ ഓഫീസറാണ്. നിലവിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.
ഇതോടൊപ്പം ജലവിഭവം, കോസ്റ്റൽ ഷിപ്പിംഗ് എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിക്കുന്നുണ്ട്. ബിഹാർ സ്വദേശിയായ ബിശ്വനാഥ് സിൻഹ ഡൽഹി സർവകലാശാലയിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.





