പാലാ: വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്നു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരൻ രാജു ( 55)സ്കൂട്ടർ യാത്രക്കാരി ലളിത (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പള്ളിക്കത്തോട് മന്ദിരം ജംക്ഷനു സമീപമായിരുന്നു അപകടം. കൊടുങ്ങൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ പിന്നാലെയുണ്ടായിരുന്ന ഇന്നോവ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ എതിർദിശയിൽ വന്ന സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലളിതയുടെ മുഖത്ത് ഗുരുതര പരുക്കേറ്റു.
പാലാ: സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്, കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ലോറിയുടെ യാത്ര. അപകടത്തിൽ സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ഗുരുതര പരുക്ക്. പാലാ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി 12 മണിക്കായിരുന്നു അപകടം. ഇടിക്കുപിന്നാലെ ലോറിക്കടിയിൽ കുരുങ്ങിയ സ്കൂട്ടറുമായി എട്ടുകിലോമീറ്ററോളം ഓടിയ ലോറി മരങ്ങാട്ടുപള്ളിക്കു സമീപം ഇല്ലിയ്ക്കൽ താഴെ വൈദ്യുതി തൂണിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ മേവട സ്വദേശി അലൻ കുര്യൻ (26) നോബി (25) എന്നിവർക്കു ഗുരുതര പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിന്റെ ബോഡി Read More…
വെള്ളികുളം :ഈരാറ്റുപേട്ട -വാഗമണ്‍ റൂട്ടില്‍ കെ.എസ്.ആർ.ടി.സി ബസ്സും ട്രാവലറും കൂട്ടിയിച്ച് ഏഴുപേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരമാണ്. വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിലാണ് അപകടം. ഇവരെ ഈരാറ്റുപേട്ടയിലെ സൺറൈസ്, പി.എം.സി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മണിമലയിൽനിന്ന് വന്ന ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങി വന്ന ട്രാവലർ കയറ്റം കയറിപ്പോകുന്ന കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്സും സന്നദ്ധ സേനയായ നന്മക്കൂട്ടം പ്രവര്‍ത്തകരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.