ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കുത്താട്ടുകുളം സ്വദേശി സാറമ്മ (65), നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവർക്കും പരിക്കുണ്ട്. പരുക്കേറ്റ കൂത്താട്ടുകുളം സ്വദേശികളായ എൽദോസ് (11 ) സാജൻ (38 ) എലിസബത്ത് സിജോ ( 7 ) ജൂലിയറ്റ് (28) സോളി ( 39), ജ്യോതിഷ് (33),നിഹാര ജ്യോതിഷ് ( 2) , ഏദൻ സാജൻ ( Read More…
ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചെത്തിമറ്റം സ്വദേശി ജോണിയെ (36) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ചെമ്പിളാവ് പാലം ഭാഗത്തു വച്ചായിരുന്നു അപകടം.
അമ്പാറ : പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം. വാഹനത്തിനടിയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ ആമീന് ആണ് പരിക്കേറ്റത്. ആമീനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആമീന് സാരമായ പരിക്കുള്ളതായാണ് വിവരം.