പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ പാറമ്പുഴ സ്വദേശി സുമേഷിനെ ( 45 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1 മണിയോടെ കൊഴുവനാൽ മനക്കുന്നത്ത് വച്ചായിരുന്നു അപകടം.
വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് (58) മരിച്ചത്. ചാത്തൻപാറ വ്യൂപോയിന്റിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ മൂന്നുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി ഗുരുതര പരുക്കേറ്റ ഓട്ടോ ഡ്രൈവർ കൂരോപ്പട താന്നിവേലി സ്കറിയ മാത്യുവിനെ ( ബിനോയി – 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൂരോപ്പട ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ വച്ചായിരുന്നു അപകടം.