എരുമേലി- ശബരിമല പാതയില് ശബരിമല തീര്ഥാടകര് സഞ്ചരിച്ച വാഹനം അപകടത്തില് പെട്ടു. കണമല ഇറക്കത്തില് അട്ടിമല വളവില് വെച്ച് തീര്ഥാടകര് സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര് തകര്ത്ത് മറിയുകയായിരുന്നു. ഒരാള് മരിച്ചു. കര്ണാടക ആവേരി സ്വദേശി ഹരിഹരന്(40) മരിച്ചത്. സംഭവത്തില് 3പേര്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില് തടഞ്ഞുനിന്നതിനാല് വലിയ അപകടം ഒഴിവായി. കര്ണാടക സ്വദേശികള് സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില് പെട്ടത്. ഇവിടം സ്ഥിരം അപകടമേഖലയാണ്. വാഹനത്തിലാകെ 33 യാത്രക്കാരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി.
കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടിമിന്നലേറ്റ് പോലീസുകാരനുൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇടുക്കി ഡിഎച്ച്ക്യുവിലെ സിപിഒ അൻസാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, തമിഴ്നാട് ചിന്നമന്നൂർ സ്വദേശികളായ ധനലക്ഷ്മി, ലോകമണി, കാളി അമ്മാൾ, തൃശൂർ സ്വദേശിനി രമ്യ എന്നിവർക്കാണ് പരിക്കേറ്റത്. പോലീസ് ഉദ്യോഗസ്ഥൻ പുനലൂർ സ്വദേശി അൻസാർ (36) നെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കുമളി എഫ്എച്ച്സിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി. ഇവിടെ Read More…
കടനാട് : ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കടനാട് സ്വദേശി ബിബിൻ ജോർജിനെ (19 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കടനാടിനു സമീപത്തു വെച്ചായിരുന്നു അപകടം.