പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുന്നോന്നി ഗവ എച്ച് ഡബ്ലു എൽ പി സ്കൂളിൽ പുസ്തകങ്ങൾ വിതരണം ചെയ്തു. പിതാവ് പറപ്പള്ളിൽ പി.എൻ ഗോപാലകൃഷ്ണൻ സ്മരണാർത്ഥം ജോലി ചെയ്തിരുന്ന സ്കുളിൽ തന്നേ കുട്ടികൾക്ക് വായിച്ചു വളരാൻ ശാസ്ത്ര പുസ്തകങ്ങൾ മകനും ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് ഭാരവാഹികളായ പ്രമോദും ഭാര്യ ഷൈനി പ്രമോദും പുസ്തകങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. ഹെഡ്മിസ്ട്രെസ് സെൽമത്ത് എൻ.എം സ്കുളിനു വേണ്ടി Read More…
Author: editor
107 ആമത് വാർഷികാഘോഷം കെങ്കേമമായി ആഘോഷിച്ച് സെന്റ്. ജോൺസ് എൽ. പി സ്കൂൾ അമ്പാറനിരപ്പേൽ
അമ്പാറനിരപ്പേൽ : അമ്പാറനിരപ്പേൽ ഗ്രാമത്തിലെ അക്ഷര മുത്തശ്ശിയായ സെന്റ്. ജോൺസ് എൽ പി സ്കൂളിന്റെ 107 ആമത് വാർഷികാഘോഷം “ലെഗേര-2024” അതിമനോഹരമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ ജോർജ് കിഴക്കേഅരഞ്ഞാണിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ വാർഷികാഘോഷത്തിന്റെ പേര് വെളിപ്പെടുത്തി ഉദ്ഘാടനം ചെയ്തു. തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിജി ജോർജ് മുഖ്യപ്രഭാഷണവും മുൻ മാനേജർ റവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ Read More…
എസ് എൻ ഡി പി യോഗം പാതാമ്പുഴ ശാഖാ രൂപീകരണത്തിന് വേണ്ടി പരിശ്രമിച്ച മുൻകാല ഭാരവാഹികളെ എസ് എൻ ഡി പി യൂത്ത്മൂവ്മെൻ്റെ അനുമോദിച്ചു
പൂഞ്ഞാർ 108ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ കീഴിലുണ്ടായിരുന്ന ഗുരുകുലം കുടുംബയൂണിറ്റ് ആണ് പിന്നീട് പാതാമ്പുഴ എസ് എൻ ഡി പി ശാഖാ യോഗം ആയി മാറിയത്. അതിൻ്റെ മുൻകാല പ്രവർത്തകരായ വേലായുധൻ പാറയടിയിൽ, പ്രഭാകരൻ മരുതും തറ, ബിനു കിഴക്കേമാറാംകുന്നേൽ എന്നിവരെ മിനച്ചിൽ എസ് എൻ ഡി പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ എം ആർ ഉല്ലാസ് മതിയത്ത് ഷാൾ അണിയിച്ച് അനുമോദിച്ചു. മിനച്ചിൽ എസ് എൻ ഡി പി യൂണിയൻ Read More…
സൗജന്യ ന്യൂറോളജി ക്യാമ്പ്
അരുവിത്തുറ: അരുവിത്തുറ ആർക്കേഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ന്യൂറോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ സൗജന്യ തലവേദന, മൈഗ്രേയ്ൻ പരിശോധന ക്യാമ്പ് മാർച്ച് 20ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. മുതിർന്നവരിലേയും, കുട്ടികളിലേയും വിട്ടുമാറാത്ത തലവേദനയും, മൈഗ്രേയ്നും അനുബന്ധ പ്രശ്നങ്ങളും നേരിടുന്നവർക്കു ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. ഫോൺ – 8281699263.
മരിയൻ ബസ്സ്റ്റോപ്പ് നിലനിർത്തണം; രോഗികളെ വട്ടംചുറ്റിക്കരുതേ
പാലാ: അഞ്ച് പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന പാലാ- ഏറ്റുമാനൂർ റൂട്ടിലെ ” മരിയൻ ബസ് സ്റ്റോപ്പ് പുതിയ ട്രാഫിക് ക്രമീകരണത്തിൻ്റെ ഭാഗമായി പൂർണ്ണമായും നിർത്തൽ ചെയ്തു കൊണ്ടുള്ള തീരുമാനം പാലായിലെ പ്രധാന ആരോഗ്യ കേന്ദ്രമായ മരിയൻ മെഡിക്കൽ സെൻ്ററിൽ എത്തുന്ന രോഗികൾക്കും നഴ്സിംഗ് ജീവനക്കാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, കൂട്ടിരിപ്പുകാർ എന്നിവർക്കും സർക്കാർ ആഫീസുകളിലും സ്കൂളിലും ഹോസ്റ്റലുകളിൽ എത്തുന്നവർക്കും വലിയ യാത്രാ ബുദ്ധിമുട്ടാണ് വരുത്തി വച്ചിരിക്കുന്നതെന്ന് ആശുപത്രിയിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി. രാത്രി ആശുപത്രിയിൽ നിന്നു മടങ്ങുന്ന രോഗികൾ പ്രത്യേകിച്ച് Read More…
പാലായിൽ എൽഡിഎഫ് കൺവൻഷനുകൾ നാളെ പൂർത്തീകരിക്കും
പാലാ: നിയോജകമണ്ഡലത്തിലെ എൽഡിഎഫ് പ്രവർത്തകരിൽ ആവേശം ഇരട്ടിപ്പിച്ച് മണ്ഡലം കൺവൻഷനുകൾക്ക് നാളെ സമാപനം. മേലുകാവ് പഞ്ചാത്തിൽ ആരംഭിച്ച മണ്ഡലം സമ്മേളനം പാലാ നഗരസഭയിൽ സമാപിക്കും. പാലായിൽ നേതൃസംഗമവും നടക്കും. മൂന്ന് ദിനങ്ങളിലായാണ് കൺവൻഷനുകൾ പൂർത്തീകരിച്ചത്. നാളെ കടനാട്, മുത്തോലി പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കൺവൻഷൻ നടത്തും. ഇന്ന് മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ, രാമപുരം, കരൂർ, ഭരണങ്ങാനം, മൂന്നിലവ്, തലനാട്, തലപ്പലം പഞ്ചായത്തുകളിലെ കൺവൻഷനുകൾ പൂർത്തീകരിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്ന കൺവൻഷനുകൾ ജോസ് കെ. മാണി എംപി, പ്രഫ. Read More…
ഓർമ്മ അന്തർദേശീയ പ്രസംഗമത്സരം; ആദ്യഘട്ട മത്സര വിജയികളെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു
ഓർമ്മ ഇൻ്റർ നാഷണൽ ടാലെൻ്റ് പ്രമോഷൻ ഫോറം ആഗോളതലത്തിൽ സംഘടിപ്പിച്ചു വരുന്ന 10 ലക്ഷം രൂപ സമാനത്തുകയുള്ള പ്രസംഗ മത്സരത്തിൻ്റെ ആദ്യഘട്ട മത്സര വിജയികളെ ഒരേ സമയം കേരളത്തിലും അമേരിക്കയിലും പ്രഖ്യാപിച്ചു. ജൂനിയർ, സീനിയർ തലത്തിൽ ഇംഗ്ലീഷ് വിഭാഗം വിജയികളെ കേന്ദ്ര ഐടിമന്ത്രി രാജീവ് ചന്ദ്രശേഖറും മലയാളം വിഭാഗം വിജയികളെ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥും പ്രഖ്യാപിച്ചു. ഓർമ്മ ടാലെൻ്റ് പ്രമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ആർ Read More…
ചങ്ങാതി വിദ്യാരംഭം അതുല്യം: മോൻസ് ജോസഫ് എം.എൽ.എ
കുറവിലങ്ങാട് : ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരള സമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്നും ചങ്ങാതി സാക്ഷരത പരിപാടി ലോകത്തിന് മാതൃകയാണെന്നും പരസ്പരം കബിളിപ്പിക്കപ്പെടാതിരിക്കാനും സംസ്കാരങ്ങൾ പങ്കുവെയ്ക്കാനും ഈ പദ്ധതിയ്ക്ക് കഴിയുമെന്ന് മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. പരസ്പരം ആഴത്തിൽ അറിയുവാൻ ഈ പഠന പദ്ധതി വലിയ സംഭാവന നൽകുമെന്നും എം.എൽഎ പറഞ്ഞു. കേരള സർക്കാർ സാക്ഷരത മിഷൻ വഴി നടപ്പിലാക്കുന്ന അന്യ സംസ്ഥാന തൊഴിലാളി സാക്ഷരത പദ്ധതിയുടെ ഗുണഭോക്താക്കളെ ആദ്യാക്ഷരം കുറിക്കുന്ന ചങ്ങാതി വിദ്യാരംഭം കുറവിലങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു Read More…
KCYL കല്ലറ പുത്തൻപള്ളി യൂണിറ്റ് തല പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു
കല്ലറ : കെ സി വൈ എൽ കല്ലറ പുത്തൻപള്ളി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും KCYL കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ നിർവഹിച്ചു. പൊതുയോഗത്തിന് മുന്നോടിയായി യൂണിറ്റ് ഡയറക്ടർ ഡോ. ജിപിൻ വാക്കേപറമ്പിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീ അഖിൽ ജിയോ സോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി റവ. ഫാ. ബൈജു എടാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെസിസി യൂണിറ്റ് പ്രസിഡന്റ് ശ്രീ സ്റ്റീഫൻ വരിക്കമാംതൊട്ടി, ഹെഡ്മാസ്റ്റർ Read More…
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി ചേർപ്പുങ്കൽ ഫൊറോനയിൽ ഏകദിന ഉപവാസ സമരം നടത്തപ്പെട്ടു
ചേർപ്പുങ്കൽ :എസ് എം വൈ എം ചേർപ്പുങ്കൽ ഫൊറോനയുടെ ആഭിമുഖ്യത്തിൽ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം ആവശ്യമാണെന്ന് ഉന്നയിച്ച് നടത്തപ്പെട്ട ഏകദിന ഉപവാസ സമരം ഫൊറോന വികാരി റവ. ഫാ. ജോസഫ് പാനാമ്പുഴ ഉദ്ഘാടനം ചെയ്തു. ചേർപ്പുങ്കൽ പള്ളി കവലയിൽ പാലത്തിന് സമീപമാണ് ഉപവാസ സമരം നടത്തപ്പെട്ടത്. ചേർപ്പുങ്കൽ ഫൊറോനാ പ്രസിഡന്റ് Anson P. Tom ന്റെ നേതൃത്വത്തിൽജോസ്മോൻ മൂഴൂർ, അബിൻ മൂഴൂർ, ജോർജ്കുട്ടി ചേർപ്പുങ്കൽ എന്നിവർ ഉപവാസ സമരത്തിൽ പങ്കെടുത്തു. ഓരോ മനുഷ്യനും തന്നിലേക്ക് തന്നെ Read More…











