പാലാ: ഏതാനും ദിവസം മുൻപ് ഏറ്റുമാനൂർ -പാലാ സംസ്ഥാന പാതയിൽ പുലിയന്നൂർ പാലം ജംഗ്ഷനിൽ നടപ്പാക്കിയ താത്കാലിക ട്രാഫിക് ക്രമീകരണത്തിൽ ഭേദഗതി വരുത്തി. ഏറ്റുമാനൂർ ഭാഗത്തേയ്ക്കുണ്ടായിരുന്ന മരിയൻ ബസ് സ്റ്റോപ്പ് പുനസ്ഥാപിച്ചു. ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ നിലവിലുള്ള പ്രകാരം വൺവേ ആയി തന്നെ പോകണം.പാലാ ഭാഗത്തേയ്ക്കുള്ള മരിയൻ ബസ് സ്റ്റോപ്പ് റെസ്റ്റ് ഹൗസ് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കും. പുലിയന്നൂർ പാലത്തിൽ ഉള്ള കാഴ്ച്ച മറയ്ക്കുന്ന കോൺക്രീററ് പാരപ്പെറ്റ് നീക്കം ചെയ്ത് ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ താത്കാലിക Read More…
Author: editor
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം
പാലാ: പീഡാസഹനത്തിന്റെ നൊമ്പരങ്ങൾ ഉണർത്തി, ത്യാഗത്തിൻ വഴിയിലൂടെ ക്രൂശിതൻ്റെ പാത പിന്തുടരാൻ പ്രചോദനമേകി പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാപള്ളി നോമ്പുകാലത്ത് വിശ്വാസികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പാമ്പൂരാംപാറയിൽ (22/03/2024) നാൽപതാം വെള്ളിയാഴ്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്കു ഫാ ജോസഫ് വടകര നേതൃത്വം നൽകും. രാവിലെ 9.30ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേക്ക് ഭക്തി സാന്ദ്രമായ കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ Read More…
എൽ ഡി എഫ് കൺവെൻഷൻ കൂട്ടിക്കൽ പഞ്ചായത്ത്
കൂട്ടിക്കൽ: ഇടതുപക്ഷ ജനാധിപത്യമുന്നണി പത്തനംതിട്ട ലോക് സഭ മണ്ഡലം സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കൂട്ടിക്കൽ പഞ്ചായത്ത് കൺവെൻഷൻ സി പി എം ജില്ലാ കമ്മിറ്റി അംഗം ജോയി കെ ജോർജ് ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി എ കെ ഭാസിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ സി പി ഐ ജില്ലാ കൗൺസിൽ അംഗം വി ജെ കുര്യാക്കോസ്, സി പി ഐ എം ഏരിയ കമ്മിറ്റിയംഗം Read More…
പുളിക്കകുന്നേൽ പി വി അബ്രഹാം നിര്യാതനായി
കൈപ്പള്ളി : പുളിക്കകുന്നേൽ പരേതനായ വർക്കി മകൻ പി വി അബ്രഹാം (മാനിചേട്ടൻ) (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് കൈ പ്പള്ളി സെന്റ് ആന്റണിസ് പള്ളിയിൽ. ഭാര്യ: മേരി (അച്ചാമ്മ) , മേലോരം തൊടുകയിൽ കുടുംബം. മക്കൾ: (സോമി) കൈപ്പള്ളി, സിസ്റ്റർ സോണിയ ഒ. എസ്. എഫ് (ബിലാസ്പൂർ), സിസ്റ്റർ സോഫി മിഷനറീസ് ഓഫ് മേരി മീഡിയട്രിക്സ് (തെലങ്കാന), സ്വപ്ന സാബു (വെള്ളികുളം), സോജോ എബ്രഹാം (സെന്റ് തെരെസാസ് പബ്ലിക് സ്കൂൾ, ആയംകുടി. മരുമക്കൾ Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ചുമതലയേറ്റു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡന്റ് ആയി മേലുകാവ് ഡിവിഷനിലിലെ അംഗം മറിയാമ്മ ഫെര്‍ണ്ണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടു.
ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കം പുരോഗമിക്കുന്നു: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ
പതിനെട്ടാമത് ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവവുമായി നടത്താനുള്ള ഒരുക്കം പുരോഗമിക്കുകയാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. മാർച്ച് 28ന് വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഏപ്രിൽ നാലുവരെ നാമനിർദ്ദേശപത്രിക നൽകാം. നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മപരിശോധന ഏപ്രിൽ അഞ്ചിന് നടക്കും. ഏപ്രിൽ എട്ടുവരെ സ്ഥാനാർഥിത്വം പിൻവലിക്കാം. ജൂൺ നാലിനാണ് വോട്ടെണ്ണൽ. മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാതൃകാ പെരുമാറ്റച്ചട്ടത്തിന് ജൂൺ ആറുവരെ പ്രാബല്യമുണ്ട്. രാഷ്ട്രീയകക്ഷികളും സ്ഥാനാർഥികളും ഉദ്യോഗസ്ഥരുമടക്കം മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. സ്‌ക്വാഡുകൾ Read More…
അരുവിത്തുറയിൽ പള്ളിയിൽ നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും
അരുവിത്തുറ: മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലും വല്യച്ചൻമലയിലും നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും മാർച്ച് 21, 22, 23 തീയതികളിൽ നടക്കും. നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഇടവക പള്ളിയിൽ നിന്ന് വല്യച്ചൻമലയിലേക്ക് നടത്തുന്ന ജപമാല പ്രദക്ഷിണത്തിലും കുരിശിന്റെ വഴിയിലും അനുഗ്രഹം തേടി പതിനായിരങ്ങളാണ് എത്തുക. 21ന് രാവിലെ 7.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം, വി. കുർബാനയുടെ പ്രതിഷ്ഠ എന്നിവയോടെ നാൽപത് മണി ആരാധന ആരംഭിക്കും. 22ന് 11.30 ആരാധന Read More…
ഒത്തു ചേരലിന്റെ മാധുര്യവുമായി ദേവമാതാ എ൯. സി. സി യൂണിറ്റ്
കുറവിലങ്ങാട് : ദേവമാതാ കോളേജ് എ൯. സി. സി യൂണിറ്റിൻ്റെ വാർഷിക പൊതുയോഗവു൦, സീനിയേഴ്സിനുള്ള യാത്രയയപ്പു൦ കോളേജിൻ്റെ ഇ. ലേണിംഗ് സെന്ററിൽ വെച്ച് നടന്നു. പ്രൗഢഗംഭീരമായ സമ്മേളനത്തിൽ കോളേജിൻ്റെ എ൯. സി. സി. ക്യാപ്റ്റൻ.ഡോ. സതീഷ് തോമസ് അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ.ഡോ.സുനിൽ. സി. മാത്യു യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും, 2023-24 വർഷത്തെ ഇൻ്റർ ഡയറക്ടറേറ്റ് സ്‌പോർട്‌സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്, താൽ സൈനിക് ക്യാമ്പ്, റിപ്പബ്ലിക്ദിന ക്യാമ്പ് എന്നിവയിൽ ബറ്റാലിയനേയു൦ ഗ്രൂപ്പിനേയു൦ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ Read More…
വോളണ്ടിയർ പരിശീലന പരിപാടി നടത്തി
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും ഡ്രഗ് റീഹാബിലിറ്റേഷൻ എഡ്യൂക്കേഷൻ മെന്ററിംഗ് (ഡ്രീം) പ്രൊജെക്ടുമായി സഹകരിച്ചുകൊണ്ടു വോളണ്ടിയർ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാർഥികളുടെ ഇടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെ ഇല്ലായ്മചെയ്യുന്നതിനും, അതിലൂടെ നല്ലൊരു തലമുറയെ സൃഷ്ടിക്കുവാനുമായി സമൂഹത്തിൽ പ്രവർത്തിക്കുവാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ട്രെയിനിംഗ് സംഘടിപ്പിച്ചത്. രണ്ടു ദിവസമായി നടത്തിയ ട്രെയിനിങ്ങിന് ക്ലിനിക്കൽ സൈക്കോളജിസ്റ് അക്ഷയ് കെ വർക്കി നേതൃത്വം നൽകി. ഡ്രീം ജില്ലാ ഡയറക്ടർ ഫാ. ജോഷ് കാഞ്ഞൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. Read More…
ക്ഷേമപെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത്: മന്ത്രി വി എൻ വാസവൻ
കോട്ടയം: കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക സഹായം നിഷേധിക്കുന്ന കേന്ദ്ര നടപടി തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിലൂടെ എൽഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി മന്ത്രി വി എൻ വാസവൻ. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മൂന്ന് ഗഡു ക്ഷേമപെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനം ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനം തകർക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടികളെന്നും മന്ത്രി പറഞ്ഞു. എൽ ഡി എഫ് കോട്ടയം പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്റ് അഡ്വ. Read More…











