അമ്പാറ: സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഖാനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറ ഭാഗത്തു വച്ചു ഞായറാഴ്ച രാത്രി 11.30യോടെയായിരുന്നു അപകടം.
പാലാ: കടപ്പാട്ടൂർ ബൈപ്പാസിൽ വയോധികൻ ക്രെയിൻ സർവീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂർ കേളപ്പനാൽ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡിൽ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയിൽ ചക്രങ്ങൾ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലായിരുന്നു. ബൈപ്പാസിൽ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നിൽ തിങ്കളാഴ്ച രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിൻ ഇടിച്ചത്. പാലാ പോലീസും ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിൻ്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
പാലാ: ലോറിയും കാറും കൂട്ടിയിടിച്ചു പിഞ്ച് കുട്ടി ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് പരുക്കേറ്റു. കാർ യാത്രക്കാരായ എലിക്കുളം സ്വദേശികൾ ജയലക്ഷ്മി ( 35) മക്കളായ ലോറൽ( 4) ഹെയ് ലി ( 1 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പാലാ – പൊൻകുന്നം റൂട്ടിൽ പൂവരണിക്ക് സമീപമായിരുന്നു അപകടം.