വെള്ളികുളം: ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ മാതൃവേദിയുടെയും കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ നേഴ്സ് ദിനം ആചരിച്ചു.ആതുര ശുശ്രൂഷാരംഗത്ത് സേവന മനോഭാവത്തിന്റെയും കാരുണ്യത്തിന്റെയും ഒരു വലിയ പ്രവാചക യാണ് ഫ്ലോറൻസ് നൈറ്റിംഗ് ഗെയിൽ. ഇവരുടെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി എല്ലാവർഷവും നേഴ്സസ് ദിനം ആചരിച്ചു പോരുന്നു. മരീന ജോമി കടപ്ലാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്ക് കോളേജ് മുൻ റിട്ട. പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് വടക്കേചിറയാത്ത് നേഴ്സ് ദിനം ഉദ്ഘാടനം ചെയ്തു. വികാരി Read More…
Author: editor
ഓക്സിജനില്‍ വിവോ എക്സ് 300 അള്‍ട്രാ, വിവോ എഫ്.ഇ. ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവോ എക്സ് 300 അള്‍ട്രാ, വിവോ എക്സ് 300 എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ഷോറൂമുകളില്‍ ആരംഭിച്ചു. നിരവധി ഉപഭോക്താക്കളാണ് വില്‍പ്പനയുടെ ആദ്യമണിക്കൂറില്‍ ഫോണുകള്‍ സ്വന്തമാക്കിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാര്‍ ഫോണുകളുടെ ആദ്യവില്‍പ്പന ഔദ്യോഗികമായി നിര്‍വഹിക്കും. പാലക്കാട് വിന്‍സി അലോഷ്യസ്, കോട്ടയത്ത് അനാര്‍ക്കലി മരയ്ക്കാര്‍, തലയോലപ്പറമ്പില്‍ അന്ന രാജന്‍, പത്തനംതിട്ടയില്‍ ദൃശ്യരഘുനാഥ്, കൊട്ടാരക്കരയില്‍ അമൃത വി.ആര്‍., തിരുവല്ല മുത്തൂരില്‍ ശ്രുതി രജനികാന്ത് തുടങ്ങിയവര്‍ Read More…
ഫാ. സഖറിയാസ് മണിയങ്ങാട്ട് നിര്യാതനായി
പൂവത്തിളപ്പ് :പാലാ രൂപതാംഗം ഫാ. സഖറിയാസ് മണിയങ്ങാട്ട് (84) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് സഹോദരൻ പി.എം.മാത്യുവിന്റെ വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 1.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 2.15ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ. മൂലമറ്റം, കുറവിലങ്ങാട് എന്നീ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും മൂലമറ്റം, മുട്ടുചിറ, പ്രവിത്താനം എന്നീ ഫൊറോനകളിലും പറത്താനം, ചേറ്റുതോട്, കുടക്കച്ചിറ, വടകര, പൈക എന്നീ പള്ളികളിൽ വികാരിയായും, രൂപതാ പ്രൊക്യുറേറ്റർ, മൂലമറ്റം വയലിൽ മെമ്മോറിയൽ ഹോസ്പിറ്റൽ ചാപ്ലെയ്ൻ എന്നീ നിലകളിലും Read More…
ഗർഭാശയഗള കാൻസർ പ്രതിരോധ വാക്‌സിൻ മേയ് 31 വരെ
കോട്ടയം : ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്‌സിൻ മേയ് 31 വരെ ലഭ്യമാകുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. കോട്ടയം ജില്ലയിൽ ഇതുവരെ 4202 പെൺകുട്ടികൾക്കും സംസ്ഥാനത്തു 81991 പെൺകുട്ടികൾക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. ഒറ്റ കുത്തിവെയ്പിലൂടെ പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിൽ നിന്ന് സുരക്ഷിതമാകാനുള്ള അവസരമാണിത്. പതിനാലിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. 15 വയസ്സ് പൂർത്തിയായി മൂന്നു മാസം Read More…
കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കന് പാമ്പ് കടിയേറ്റു
പാല: പാമ്പ് കടിയേറ്റു പരുക്കേറ്റ ഡൽഹി സ്വദേശി രാജ്കുമാറിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി മലനാട് ഭാഗത്ത് വച്ച് ഇന്ന് പുലർച്ചെയാണ് സംഭവം. അടുപ്പ് കത്തിക്കാൻ വിറക് എടുക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്.
സ്വർണ വിലയിൽ വൻ വർധന: പവന് 10,200 രൂപ കൂടി 1,23,120 രൂപയായി
ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ വിലയിൽ വൻ വർധന. സ്വർണം, വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയർത്തിയത്. നേരത്തെ 6 ശതമാനമായിരുന്നു തീരുവ. സ്വർണത്തിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് തീരുവ ഉയർത്തിയത്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയും കൂടി. Read More…
ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരി നട്ടാശ്ശേരി എസ് എച്ച് മൗണ് ഞള്ളക്കാട്ടു വീട്ടിൽ സി.ഡി. റോസ് (60) ആണ് മരിച്ചത്. ഇവർ സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് മുന്നിലൂടെ മറികടക്കവേയാണ് ബസിടിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ Read More…
ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്
കോട്ടയം : മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചിൽ, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ Read More…
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച അനന്തമായി നീളുന്നതില്‍ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന അന്തിമ കൂടിയാലോചനകൾ ശേഷം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് യോഗം വിളിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാവ് വി.എം. സുധീരന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന് മാധ്യമങ്ങളോട് പറഞ്ഞു. ജനവികാരവും തന്റെ ബോധ്യങ്ങളും രാഹുലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. പറയാനുള്ളതെല്ലാം പറഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും സുധീരന് പറഞ്ഞു. ഉചിതമായ തീരുമാനം Read More…
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊഴുവനാൽ വച്ച് കാറുകൾ കൂട്ടിയിടിച്ചു നെടുംകുന്നം സ്വദേശികളായ സുനിൽ എൻ (57) സൂര്യഗായത്രി (16 ) എന്നിവർക്ക് പരുക്കേറ്റു. 5 മണിയോടെയാണ് അപകടം. കിടങ്ങൂർ അമ്പലത്തിന് സമീപത്ത് വച്ചു ബൈക്കും ജിപ്പും കൂട്ടിയിടിച്ച് ചെമ്പിളാവ് സ്വദേശി നീൽ ( 26 ) ന് പരുക്കേറ്റു . 3.30 യോടെയാണ് അപകടം. മുളന്തുരുത്തിയിൽ വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിറവം Read More…











