പൂഞ്ഞാർ : ജില്ലയുടെ കിഴക്കൻ മലയോരത്തിന്റെ സ്നേഹ വായ്‌പ്പ് ഏറ്റുവാങ്ങി ഡോ.തോമസ് ഐസക്കിന്റെ മണ്ഡല പര്യടനം. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൊതു പര്യടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പുസ്തകം നൽകി ഉദ്‌ഘാടനം ചെയ്തു. ചുട്ട് പൊള്ളുന്ന ചൂടിനുംമേലെയായിരുന്നു ഓരോ സ്വീകരണ കേന്ദ്രത്തിലെയും ആവേശം. കൊന്നപൂക്കൾ വിതറിയും താളമേളമൊരുക്കിയും ഉത്സവംപോലെ ജനം സ്ഥാനാർഥിക്കൊപ്പം അണി ചേർന്നു. സ്ഥാനാർഥിയെ നേരിട്ട് കാണാനും പരിചയം പുതുക്കാനും ഓരോ സ്വീകരണ കേന്ദ്രത്തിലും എത്തുന്നത് രാഷ്‌ടിയഭേദമില്ലാതെ വൻ ജനാവലി. ബാൻഡ് മേളവും മുത്തുക്കുടയും പൂക്കുടയും Read More…
Author: editor
പാലാ നഗരസഭ ഒന്നാമത്
പാലാ: 2023-24 വർഷത്തെ വാർഷിക പദ്ധതി നിർവ്വഹണത്തിൽ മുനിസിപ്പൽ തലത്തിൽ കോട്ടയം ജില്ലയിൽ പാലാ നഗരസഭ ഒന്നാമതെത്തി. നഗരസഭാ കൗൺസിലേഴ്സിൻ്റെയും ജീവനക്കാരുടെയും ആത്മാർത്ഥതയുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെയും ഫലമാണ് ഇതിൻ്റെ പിന്നിലെന്ന് ചെയർമാൻ ഷാജു തുരുത്തൻ, വികസന സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് എന്നിവർ പറഞ്ഞു. ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ചെയർമാൻ അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ കാണക്കാരിയും ഗ്രാമ പഞ്ചായത്ത് തലത്തിൽ കടുത്തുരുത്തിയും ഒന്നാമതെത്തി.
കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന് പുതിയ നേതൃത്വം
സീറോ മലബാർ സഭയുടെ കുവൈറ്റിലെ വിവിധ രൂപത പ്രവാസി അപ്പസ്തോലൈറ്റ് കളുടെ സംയുക്ത കൂട്ടായ്മയായ കുവൈത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ പ്രസിഡന്റായി മരീനാ ജോസഫ് ചിറയിൽ തെങ്ങുംപള്ളി (ചങ്ങനാശ്ശേരി) ജനറൽ സെക്രട്ടറിയായി റോയി ചെറിയാൻ കണിചേരിൽ (ചങ്ങനാശ്ശേരി) ട്രഷററായി അനൂപ് ജോസ് ചേന്നാട്ട് (കാഞ്ഞിരപ്പള്ളി) സ്ഥാനമേറ്റു. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഒരു വനിത ഒരു കത്തോലിക്കാ അല്മായ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്. അഞ്ച് പെൺകുട്ടികളുടെ മാതാവായ മരീന ജോസഫ് കുവൈറ്റിലെ ദേവാലയത്തിലെ വിശ്വാസ പരിശീലനം അധ്യാപികയായും ലിറ്റർജിക്കൽ ക്വയർ Read More…
അഡ്വ.കെ ഫ്രാൻസിസ് ജോർജിന് ചാണ്ടി ഉമ്മനെക്കാളും കൂടുതൽ ഭൂരിപക്ഷം നൽകണം: മറിയാമ്മ ഉമ്മൻ
കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ ചാണ്ടി ഉമ്മൻ എം എൽ എയെക്കാളും കൂടുതൽ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ. കൂരോപ്പട മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയാമ്മ ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ പകരക്കാരിയായിട്ടാണ് ഈ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത് .അദ്ദേഹം സൃഷ്ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാർക്ക് ജൂനിയർ ഉമ്മൻ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം Read More…
കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റി നവകേരളാ സദസിൽ നൽകിയ പരാതിയിൻമേൽ ജിയോളജി – വിജിലൻസ് സംയുക്ത പരിശോധന നടത്തി
കടുത്തുരുത്തി : കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റി മുൻ ഭരണസമതിയുടെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ചും , കോടിക്കണക്കിന് രൂപയുടെ കരിങ്കൽ ഖനനത്തെ കുറിച്ചും ജിയോളജി- വിജിലൻസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. നവകേരള സദസിൽ സമര സമതി ചെയർമാനും, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജ മണ്ടലം പ്രസിഡന്റും, എൽ.ഡി. എഫ് പഞ്ചായത്ത് കൺവീനറും മായ സന്തോഷ് കുഴിവേലിയുടെ നേത്യത്തിൽ സംഘത്തിൽ പണം നിക്ഷേപിച്ചവരും, റബർ പാൽ കൊടുത്തിട്ട് പണം കിട്ടാത്തവരും, ജീവനക്കാരും ചേർന്ന് നിവേദനം നൽകിയതിനെ തുടർന്ന് Read More…
കെ.എം മാണിയുടെ സ്മരണകളിൽ നിറഞ്ഞ് തോമസ് ചാഴികാടന് ഉജ്ജ്വല വരവേൽപ്പ്
പാലാ: ജനപ്രതിനിധിയെന്ന നിലയിൽ റിക്കാർഡുകളുടെ തമ്പുരാനായ കെ.എം മാണിയുടെ സ്മരണകളിരമ്പിയാർത്ത് തോമസ് ചാഴികാടന് പാലാ മണ്ഡലത്തിൽ ഉജ്ജ്വല വരവേൽപ്പ്. കത്തീഡ്രൽ സെന്റ് തോമസ് പള്ളി സിമിത്തേരിയിലെ കെ.എം മാണിയുടെ കബറിടത്തിങ്കലെത്തി പ്രാർത്ഥനകൾ നടത്തിയാണ് തോമസ് ചാഴികാടൻ മണ്ഡല പര്യടനത്ത് തുടക്കമിട്ടത്. സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കേരളാ കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപിയ്‌ക്കൊപ്പം പര്യടനത്തിന്റെ ആരംഭവേദിയായ കൊല്ലപ്പള്ളിയിലെത്തുമ്പോൾ ആയിരങ്ങളാണ് കാത്തിരുന്നത്. സ്ഥാനാർത്ഥിയെ ജയ് വിളികളും മുദ്രാവാക്യവുമായി പ്രവർത്തകർ വരവേറ്റു. മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം Read More…
ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർപ്യുരിഫയർ ഉദ്ഘാടനം ചെയ്തു
പാലാ: ലയൺസ് ഡിസ്ട്രിക്ട് 318ബി പാല ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് സംഭാവനയായി നൽകിയ വാട്ടർ പ്യുരിഫയറിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ ഡോക്ടർ അനിത വർഗീസ് ചീഫ് മെഡിക്കൽ ഓഫീസർക്ക് നൽകി നിർവഹിച്ചു. ഡോക്ടർമാരായ ബിന്ദു എം, ദീപാ വി, ബിനോജ് കെ ജോസ്, മുൾട്ടിപ്പിൽ കൗൺസിൽ ട്രഷറർ ഡോക്ടർ സണ്ണി വി സക്കറിയ, മുൻസിപ്പൽ കൗൺസിൽ ആന്റോ ജോസ് പടിഞ്ഞാറേക്കര, Ln എബ്രഹാം പാലക്കുടി, Ln ജോർജുകുട്ടി ആനിത്തോട്ടം, Ln കുട്ടിച്ചൻ കുന്നത്തേട്ട്,Ln ബി Read More…
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനം: പ്രൊഫ ലോപ്പസ് മാത്യു
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനം: പ്രൊഫ ലോപ്പസ് മാത്യു Prof Lopez Mathew Slams BJP over
വ്യത്യസ്ത വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ക്ക് പരിക്ക്
പാലാ: നിയന്ത്രണം വിട്ട കാര്‍ പഞ്ചറായി വഴിയില്‍ കിടന്ന കാറിലും തുടര്‍ന്ന് കെ എസ് ആര്‍ടിസി ബസിലും ഇടിച്ചു പരുക്കേറ്റ കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ ദമ്പതികള്‍ രാജു (74) ഭാര്യ മേഴ്‌സി (70) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മണിയോടെ കൊല്ലം – തേനി ദേശീയ പതയില്‍ വാഴൂര്‍ ഗവ. പ്രസിനു സമീപമായിരുന്നു അപകടം. പാലായില്‍ നടന്ന മറ്റൊരു അപകടത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്കേറ്റു. പാലാ സ്വദേശി എബി (38)ക്കാണ് Read More…
ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടി എല്‍ഡിഎഫിന്റെ പരാതിയില്‍മേല്‍
പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംപിയുമായ ആന്റോ ആന്റണിയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളില്‍ നിന്ന് ഉടന്‍ മാറ്റണമെന്ന് ഉത്തരവ്. എല്‍ഡിഎഫ് നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇവ കണ്ടെത്തി നീക്കം ചെയ്യുന്ന സാഹചര്യത്തില്‍ അതിനുവരുന്ന ചെലവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു. എല്‍ഡിഎഫ് ആറന്മുള നിയോജക Read More…











