പാലാ: എസ്.എം.വൈ.എം പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി ജൂൺ മുപ്പതാം തീയതി ഞായറാഴ്ച 600 ൽ അധികം യുവജനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ടു.
രൂപതയുടെ നാല് സോണുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊട്ടാരമറ്റം പുത്തേട്ട് ആർകേഡിൽ നിന്ന് ആരംഭിച്ച റാലി പാലാ ജൂബിലി കപ്പേളയിൽ സമാപിച്ചു.
മുദ്രാവാക്യങ്ങൾ വിളിച്ച് പാലാ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചാണ് യുവജനങ്ങൾ റാലിയിൽ മുന്നോട്ടു നീങ്ങിയത്. റാലിയുടെ ആരംഭത്തിൽ ഫ്ലാഷ് മോബും അവസാനം പാലാ കുരിശുപള്ളിയുടെ മുൻപിലായി മെഗാ മാർഗംകളിയും നടത്തപ്പെട്ടു.
ജൂബിലി കപ്പേളയിൽ നടന്ന റാലിയുടെ സമാപന സമ്മേളനത്തിൽ എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് ശ്രീ. എഡ്വിൻ ജോസ്സി, ജനറൽ സെക്രട്ടറി ശ്രീ. മിജോ ജോയ്, മുൻ രൂപത പ്രസിഡൻ്റ് ശ്രീ. ബിബിൻ ചാമക്കാലാ, എ സോൺ പ്രസിഡൻ്റ് ശ്രീ. ആൻ്റോ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
രൂപതാ ജോയിൻ്റ് ഡയറ്ടർ സി. നവീന സി.എം.സി, സോണൽ ആനിമേറ്റേഴ്സ് ആയ സി. ആൻസ് SH, സി. മേരിലിറ്റ് FCC, സി. ബ്ലെസ്സി DST, മറ്റു രൂപതാ ഭാരവാഹികൾ, ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ, എസ്.എം.വൈ.എം ഫൊറോനാ യൂണിറ്റ് ഡയറക്ടേഴ്സ് ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ട് കോട്ടയിൽ, ഫാ അബ്രഹാം കുഴിമുള്ളിയിൽ, ഫാ ജോസഫ് താന്നിക്കാപ്പാറ, ഫാ ദേവസ്യാച്ചൻ വട്ടപ്പലം, ഫാ. തോമസ് മധുരപ്പുഴ, ആനിമേറ്റർ സിസ്റ്റർമാർ, സോണൽ ഭാരവാഹികൾ, കരുത്തരായ യുവജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.