പാലാ : സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ അധ്യാപകദിനത്തിൽ അലുമിനി അസോസിയേഷൻ’ ഗുരുവന്ദനവും അധ്യാപക ദിനാചരണവും ‘ സംഘടിപ്പിച്ചു.
കോളേജിലെ പൂർവ്വ അധ്യാപകരിൽ ഏറ്റവും മുതിർന്ന അംഗമായ ഹിന്ദി വിഭാഗം മുൻ തലവൻ 99 വയസ്സുള്ള പ്രൊഫസർ ആർ. എസ് പൊതുവാളിനെ തൃശ്ശൂരിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം.
കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറളുമായ മോൺ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ.സാൽവിൻ കെ തോമസ്,ബർസാർ റവ.ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഡിജോ കാപ്പൻ, സെക്രട്ടറി ഡോ. സാബു ഡി മാത്യു, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സാജു കൊടിയൻ എന്നിവർ നേതൃത്വം നൽകി.
എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ ഡോ സി.റ്റി അരവിന്ദകുമാർ, കോളേജ് മാനേജർ മോൺ. ഡോ. ജോസഫ് തടത്തിൽ എന്നിവർ ചേർന്ന് പൂർവ്വാധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പൂർവ്വാധ്യാപകർക്ക് മെമെന്റോയും സമ്മാനിച്ചു.
കോളേജിന്റെ വളർച്ചയിൽ നിർണായക സംഭാവനകൾ നൽകിയ മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്നു മോൺ. ജോസഫ് കുരീത്തടത്തിലിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തിയത് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറും സെന്റ് തോമസ് കോളേജ് പൊളിറ്റിക്കൽ സയൻസ് മേധാവിയുമായിരുന്ന ഡോ. സിറിയക് തോമസ് ആയിരുന്നു.
എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും കോളേജ് മലയാളം വിഭാഗം അധ്യാപകനമായിരുന്ന ഡോ ബാബു സെബാസ്റ്റ്യൻ, റിട്ടയേർഡ് ടീച്ചേഴ്സ് ഫോറം പ്രസിഡണ്ടും മുൻ എംഎൽഎയും ആയ പ്രൊഫസർ വി. ജെ ജോസഫ്, അലുമിനി അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഡിജോ കാപ്പൻ, സെക്രട്ടറി ഡോ.സാബു ഡി മാത്യു, കോളേജിൽ പ്രിൻസിപ്പൽ ഡോ.സിബി ജയിംസ് എന്നിവർ പ്രസംഗിച്ചു.