Pala News

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ഐ. എസ്. ജി കേരള ചാപ്റ്റര്‍

പാലാ: മെച്ചപ്പെട്ട രോഗി ഡോക്ടര്‍ ബന്ധം കൂടുതല്‍ കാര്യക്ഷമമായ ചികിത്സക്ക് കാരണമാകുമെന്നതിനാല്‍ കേരളത്തിലെ ആശുപത്രികളില്‍ അടുത്ത ഇടയായി ഡോക്ടര്‍മാരുടെ നേര്‍ക്ക് ഉണ്ടാകുന്ന ആക്രമണങ്ങള്‍ ശക്തമായ നിയമ നിര്‍മ്മാണത്തിലൂടെ തടയണമെന്നും, കുറ്റക്കാരെ മാതൃകാപരയായി ശിക്ഷിക്കണമെന്നും ഐ. എസ്. ജി കേരള ചാപ്റ്റര്‍ ആവശ്യപ്പെട്ടു.

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം ഗട്ട് ക്ലബുമായി സഹകരിച്ച് കുമരകത്ത് സംഘടിപ്പിച്ച ഉദര രോഗ ഡോക്ട്ടര്‍മാരുടെ കൂട്ടായിമയായ ഐ. എസ്. ജി കേരള കോണ്‍ഫറന്‍സ് മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ റവ. ഫാ. ജോസ് കീരഞ്ചിറയും, പി. ജി. ഐ മുന്‍ ഡയറക്റ്റര്‍ പദ്മശ്രീ. ഡോ. യോഗേഷ് ചൗളയും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു.

ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലെ ‘ഉദരരോഗ അത്യാഹിതങ്ങള്‍’ എന്ന വിഷയത്തില്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ ഏറ്റവും നൂതനമായ ചികിത്സാ സേവനങ്ങള്‍ ചര്‍ച്ച ചെയ്യുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

കരള്‍ സംബന്ധമായ രോഗങ്ങള്‍, കുട്ടികളില്‍ അടിയന്തര ചികിത്സാ വേണ്ട സന്ദര്‍ഭങ്ങള്‍, ആന്തരിക രക്തസ്രാവങ്ങള്‍കുള്ള കാരണങ്ങളും ചികിത്സയും, അവയവമാറ്റിവെക്കല്‍ സംബന്ധിച്ചുള്ള നൂതന ചികിത്സകള്‍, മരുന്നുകളുടെ ഏറ്റവും സുരക്ഷിതമായ ഉപയോഗം, ഇന്റെര്‍വെന്‍ഷണല്‍ റേഡിയോളജി സേവനങ്ങള്‍ എന്നി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഡോ. ജോര്‍ജ് തോമസ്, ഡോ. ജോയ് . കെ. മുക്കട, ഡോ . മാത്യു ഫിലിപ്, ഡോ. ജിനോ തോമസ്, ഡോ. ആന്റണി ചെത്തുപുഴ, ഡോ. രമേശ് എം. എന്നിവര്‍ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.