കൈക്കൂലിക്ക് പല തന്ത്രങ്ങൾ പയറ്റിയ വില്ലേജ് ഓഫീസര്‍ പിടിയിലായി. ഞീഴൂർ വില്ലേജ് ഓഫീസർ ജോർജ്ജ് ജോണാണ് പിടിയിലായത്. 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസാണ് ജോര്‍ജ്ജ് ജോണിനെ കൈയ്യോടെ പിടികൂടിയത്. വില്ലേജ് ഓഫീസിൽ വൈദ്യുതി ചാർജ് അടയ്ക്കാൻ കാശില്ലെന്ന് പറഞ്ഞായിരുന്നു കൈക്കൂലി പിരിവ്. കുറവിലങ്ങാട് സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു വില്ലേജ് ഓഫീസറെ കുടുക്കിയ വിജിലൻസിന്റെ കെണി. ജനന-രജിസ്ട്രേഷനുള്ള റിപ്പോർട്ട് തയാറാക്കാൻ യുവാവിൽ നിന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത് 1300 രൂപയായിരുന്നു. വില്ലേജ് ഓഫീസിലെ വൈദ്യുതി ബിൽ അടയ്ക്കാൻ Read More…
Author: editor
അക്ഷര നഗരിയിൽ ആവേശപൂത്തിരി കത്തിച്ച് യു ഡി എഫ് റോഡ് ഷോ
കോട്ടയം :അക്ഷര നഗരിയെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിച്ച് യുഡിഎഫ് കോട്ടയം മണ്ഡലം റോഡ് ഷോ. മാലയിട്ടും പടക്കം പൊട്ടിച്ചുമാണ് വോട്ടർമ്മാർ സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ വരവേറ്റത്. കോട്ടയം മണ്ഡലം റോഡ് ഷോ ചുങ്കം കവലയിൽ യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചുങ്കം കവലയിൽ നിന്ന് തുടങ്ങി വാരിശ്ശേരി തൂത്തൂട്ടി മേൽപ്പാലം സംക്രാന്തി പ്ലാക്കിൽ പടി , കാഞ്ഞിരപ്പള്ളി പ്പടി വഴി മോസ്കോ Read More…
പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തുടങ്ങി
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ പോളിങ് ഉദ്യോസ്ഥർക്കുള്ള ആദ്യഘട്ടപരിശീലനം തുടങ്ങി. ഏപ്രിൽ 4,5 തിയതികളിൽ പരിശീലനം തുടരും. പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. രാവിലെ പത്തുമണി മുതൽ ഒരുമണി വരെയും രണ്ടുമണി മുതൽ അഞ്ചുമണി വരെയുമുള്ള രണ്ടു ബാച്ചുകളിലായാണ് പരിശീലനം. 50 ഉദ്യോഗസ്ഥർ വീതമുള്ള ബാച്ചുകളിലായി തിരിച്ച് ഒൻപതു നിയോജകമണ്ഡലങ്ങളിലായിട്ടാണ് പരിശീലനം. കോട്ടയം നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടക്കുന്ന സി.എം.എസ്. കോളജിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. Read More…
അഡ്വ.കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു
കോട്ടയം : കോട്ടയത്തിൻ്റെ കോട്ട കാക്കുവാൻ യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ആയിരക്കണക്കിന് പ്രവർത്തകരുടെ ആർപ്പുവിളികളെ സാക്ഷിയാക്കി യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ഓഫീസിൽ നിന്നും യാത്ര തിരിച്ച സ്ഥാനാർഥി യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് Read More…
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്നേഹവീട് പദ്ധതിക്കു തുടക്കമായി
പാലാ: മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികൾ തുക സമാഹരിച്ചു. ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികൾ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്പിൽ, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.
പാലാ: സെൻറ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷണിൽ യുവജന ശാക്തീകരണ പരിപാടി നടത്തി
പാലാ: ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരും പാലാ സെൻറ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ കോളജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിൻസിപ്പാൾ സണ്ണി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ.ഓഡിനേറ്റർ ശ്രീ. സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. മാഞ്ഞൂർ ലയൺസ് ക്ലബ് പ്രസിഡന്റ് നിഖിൽ ഷാജുവും ക്യാമ്പ് ഓഫീസർ ബിന്ദു ജോസഫും ആശംസകൾ അർപ്പിച്ചു. നാഷണൽ ട്രെയിനർ എസ്.രാധാകൃഷ്ണൻ ക്ലാസ് Read More…
തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ; വൈദീകർക്കും സന്യസ്തർക്കും തെരഞ്ഞെടുപ്പ് ജോലിയിൽ ഇളവ്
കോട്ടയം: തോമസ് ചാഴികാടൻ എംപിയുടെ ഇടപെടൽ ഫലം കണ്ടു. വൈദീകരെയും കന്യാസ്ത്രീകളെയും തെരഞ്ഞെടുപ്പ് ജോലികളിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി തോമസ് ചാഴികാടൻ എംപി പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് ജോലിയിൽ നിന്നും വൈദീകരെയും കന്യാസ്ത്രീകളെയും ഒഴിവാക്കിയ നടപടി കമ്മീഷൻ പിൻവലിച്ചിരുന്നു. ഇതിനെതിരെ തോമസ് ചാഴികാടൻ എം പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാൽ ഇവർക്ക് ഇളവു നൽകണമെന്നായിരുന്നു എംപി ആവശ്യപ്പെട്ടത്. ഇതാണ് കമ്മീഷൻ ഇപ്പോൾ അംഗീകരിച്ചത്.
സ്ഥാനാർത്ഥി സ്വീകരണം കൊച്ചു കലാകാരിയുടെ നൃത്തം കൊണ്ട് ശ്രദ്ധേയമായി
പൂഞ്ഞാർ: പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം തോമസ് ഐസക്കിന് കുന്നോന്നിയിൽ വ്യത്യസ്തമായ സ്വീകരണം നൽകി ശ്രദ്ധേയമായി. കൊച്ചു കലാകാരി അനാമിക മോഹൻദാസ് നൃത്തം ചെയ്ത് സ്ഥാർത്ഥിയെ വരവേറ്റത്. പൂഞ്ഞാർ തെക്കേക്കരയിൽ നടന്ന മുഖാമുഖം പരിപാടിയിലും, കുടുംബയോഗത്തിലും പങ്കെടുത്ത നൃത്തത്തെ അതിയായി സ്നേഹിക്കുന്ന അനാമികയുടെ ഏറ്റവും വലിയ ആഗ്രഹമാണ് സഫലമായത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ നടന്ന പൊതു പര്യടനം രാവിലെ 9 ന് പൂഞ്ഞാർ ടൗണിൽ നിന്നും വിവിധ സ്വീകരണത്തിന് ശേഷം Read More…
കച്ചുരുത്തിൽ കെ എ സൈമൺ നിര്യാതനായി
മേലുകാവ് :കച്ചുരുത്തിൽ കെ എ സൈമൺ (67) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ. മക്കൾ: സോഫിയ, സോണിയ സോമിയ. മരുമക്കൾ: ബിജു, അനീഷ്.
ജനമനസ്സുകൾ കീഴടക്കി യു ഡി എഫ് റോഡ് ഷോ; വൈക്കം, പിറവം മണ്ഡലങ്ങളിൽ ആവേശോജ്ജ്വല സ്വീകരണം
കോട്ടയം : കോട്ടയം പാർലമെൻറ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ക്രമീകരിച്ചിരിക്കുന്ന റോഡ് ഷോയ്ക്ക് വൈക്കം മണ്ഡലത്തിൽ തുടക്കം കുറിച്ചു. നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ കല്ലറ പുത്തൻ പള്ളി കവലയിൽ നിന്നും ആരംഭിച്ച റോഡ് ഷോ കല്ലറ ,പെരുംതുരുത്ത്, മറ്റം, ഇടയാഴം, ഹോസ്പിറ്റൽ ജംഗ്ഷൻ, ബണ്ട് റോഡ് ജംഗ്ഷൻ ,അച്ചിനകം വഴി അംബിക മാർക്കറ്റ് ജംഗ്ഷനിലെത്തുമ്പോൾ വേനൽച്ചൂടിനെ Read More…











