43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ശേഷം ജോ ആന്റണിയെ ഡിസ്ചാര്‍ജ് ചെയ്തു. വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ Read More…
Author: editor
ഫ്രാൻസിസ് ജോർജിൻ്റെ അപരൻമാരുടെ പത്രിക തള്ളി
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽസ്ഥാനാർത്ഥികളായി നോമിനേഷൻ നൽകിയ രണ്ട് അപരന്മാരുടെയും പത്രിക തള്ളി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ അപരന്മാരുടെ പത്രികയാണ് തള്ളിയത്. പത്രിക സമർപ്പണത്തിലെ അപാകതകൾ പരിഗണിച്ചാണ് ഇരുവരുടെയും പത്രിക തള്ളിയത്.നാമനിർദ്ദേശ പത്രികയിൽ പിൻതാങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല. വ്യാജ രേഖ ചമച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് യുഡിഎഫ്.
കൂരോപ്പട ഓട്ടോ സ്റ്റാൻഡിലേക്ക് കാർ ഇടിച്ചു കയറി അപകടം
നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി ഗുരുതര പരുക്കേറ്റ ഓട്ടോ ഡ്രൈവർ കൂരോപ്പട താന്നിവേലി സ്കറിയ മാത്യുവിനെ ( ബിനോയി – 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ കൂരോപ്പട ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ വച്ചായിരുന്നു അപകടം.
അരുവിത്തുറ തിരുനാൾ ;അവലോകന യോഗം ചേർന്നു
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ആർ ഡി ഒ ദീപാ കെ.പി, ഡിവൈഎസ്പി കെ. സദൻ, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട സി ഐ സുബ്രമണ്യൻ, Read More…
എച്ച്5എൻ1 വൈറസ് ഭീതിയിൽ ലോകം, കോവിഡിനേക്കാള്‍ നൂറുമടങ്ങ് അപകടകാരി, ജാഗ്രത വേണം; ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞര്‍
യു.എസിൽ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി പടരുന്നതിൽ ആശങ്ക പങ്കുവെച്ച് ശാസ്ത്രജ്ഞർ. പക്ഷിപ്പനി പടർന്ന ഫാമുകളിലൊന്നിലെ ജീവനക്കാരന് വൈറസ് ബാധയേറ്റതോടെയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ), രോഗകാരിയായ എച്ച്5എൻ1 വൈറസിനെ പഠനവിധേയമാക്കിയത്. ഉയർന്ന മരണനിരക്കിന് കാരണമാകുന്ന എച്ച്5എൻ1 വൈറസ്, കോവിഡ്-19 വൈറസിനേക്കാൾ നൂറുമടങ്ങ് അപകടകാരിയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. അസാധാരണമാംവിധം മരണനിരക്ക് ഉയർത്താൻ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷൻ സംഭവിച്ച എച്ച്5എൻ1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതിൽ ചെറിയ പാളിച്ചയുണ്ടായാൽ തന്നെ, അത് വേഗം ലോകം മുഴുക്കെ പടരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പക്ഷിപ്പനി Read More…
കന്യാസ്ത്രീയുടെ കൊലപാതകം; ആദ്യം പരാതി ഉന്നയിച്ചത് ആക്ഷൻ കൗൺസിൽ
പാലാ: ചേറ്റുതോട് മഠത്തിലെ സിസ്റ്റർ ജോസ് മരിയയുടെ മരണം കൊലപാതകമാണെന്ന പരാതി ആദ്യം ഉന്നയിച്ചത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് കൺവീനറായ സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിലായിരുന്നു. പാലായിലെ മഠത്തിൽ സിസ്റ്റർ അമല കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് അന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഈ കേസുമായി സംസാരിക്കുന്നതിനിടെ ഒരു അഭിഭാഷകനാണ് ചേറ്റുതോട് മഠത്തിലും സമാനരീതിയിൽ ഒരു കന്യാസ്ത്രീ മരണമടഞ്ഞുവെന്ന സൂചന എബി ജെ ജോസിനും സഹപ്രവർത്തകർക്കും Read More…
കോട്ടയത്ത് അപരന്മാരെ ഇറക്കിയ ഇടതുപക്ഷ നടപടി തികച്ചും അപഹാസ്യം: അഡ്വ. മോൻസ് ജോസഫ് എംഎൽഎ
കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിൽ ഒരുതരത്തിലും വിജയിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിക്കും അവരുടെ മുന്നണിക്കും ഉത്തമബോധ്യം ഉണ്ടായതുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെതിരെ എൽഡിഎഫ് നേതൃത്വം നേരിട്ട് ഇടപെട്ട് രണ്ട് അപരൻമാരായ സ്ഥാനാർഥികളെ കൊണ്ട് നോമിനേഷൻ കൊടുപ്പിച്ചതെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനറും കേരള കോൺഗ്രസ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാനുമായ അഡ്വ. മോൻസ് ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. ഇടതുപക്ഷമുന്നണി കോട്ടയത്ത് അപരന്മാരെ ഇറക്കിയതിലൂടെ തികച്ചും അധാർമികവും ജനാധിപത്യവിരുദ്ധവുമായ സമീപനമാണ് ലോക്സഭ Read More…
മണർകാട് സെൻ്റ് മേരീസ് പ്രൈവറ്റ് ഐ. ടി. ഐയിൽ മെഗാ യൂത്ത് എംപവർമെന്റ് പ്രോഗ്രാം നടത്തി
മണർകാട്: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മോഡൽ ലയൺസ് ക്ലബ് ഓഫ് മണർകാടും , മണർകാട് സെൻ്റ് മേരീസ് പ്രൈവറ്റ് ഐ.ടി. ഐ പ്ലേസ്മെന്റ് സെല്ലും, കോട്ടയം ആർ.ഐ സെൻററും സംയുക്തമായി മെഗാ യൂത്ത് എംപവർമെന്റ് പ്രോഗ്രാം നടത്തി. മണർകാട് സെൻ്റ് മേരീസ് കത്തീഡ്രൽ ചീഫ് ട്രസ്റ്റി ശ്രീ പി. എ എബ്രഹാം പഴയിടത്തുവയിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സി ബിജു ഉദ്ഘാടനം Read More…
സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഇന്നത്തെ വിലയറിയാം
റെക്കോര്‍ഡുകള്‍ മറികടന്ന് കുതിച്ചുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. സ്വര്‍ണവില ഇപ്പോഴും താരതമ്യേനം ഉയര്‍ന്ന നിരക്കില്‍ തന്നെയാണെങ്കിലും പവന് 360 രൂപ കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 51,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 6415 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം റെക്കോര്‍ഡ് വിലയായ 51,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടിയിരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6460 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഈ മാസം മൂന്നാം തവണയാണ് Read More…
കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് നിയോജകമണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ എത്തി. മൻവേഷ് സിങ് സിദ്ദുവാണ് പൊതുനിരീക്ഷകൻ. ഗൗതമി സാലിയാണ് പൊലീസ് നിരീക്ഷക. വിനോദ് കുമാറാണ് ചെലവ് നിരീക്ഷകൻ. പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ധുവും പൊലീസ് നിരീക്ഷക ഗൗതമി സാലിയും വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകരുടെ താമസം.











