റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമർശിച്ചു. റാഗിംഗിനെതിരെ ശക്തമായ സംവിധാനങ്ങൾ ഉണ്ടാകണമെന്ന് കെൽസ ആവശ്യപ്പെട്ടു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് കെൽസ പറഞ്ഞു. റാഗിംഗ് സെല്ലുകള്‍ രൂപീകരിക്കാനെടുത്ത നടപടികള്‍ സര്‍ക്കാര്‍ അറിയിക്കാന്‍ Read More…
Author: editor
സൗജന്യ എച്ച്ബിഎ1സി ക്യാമ്പ് അരുവിത്തുറയിൽ
അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ വച്ച് 7-ാം തീയതി (വെള്ളിയാഴ്ച്ച) രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ എച്ച്ബിഎ1സി പരിശോധന ക്യാമ്പ് നടത്തും. പ്രമേഹ രോഗം ഉള്ളവർക്കും രോഗം സംശയിക്കുന്നവർക്കും പരിശോധനയിൽ പങ്കെടുക്കാം. ഡോക്ടർമാർ നേതൃത്വം നൽകും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ – 9188952784.
ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിൻ മുന്നിൽ ചാടി മരിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തണമെന്ന് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിർദേശം നൽകി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന്‍ മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. Read More…
അരുവിത്തുറ വല്യച്ചൻ മലയിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചു
അരുവിത്തുറ: 50 നോമ്പാചരണത്തിൻ്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ വല്യച്ചൻ മലയിലേക്ക് കുരിശിൻ്റെ വഴി ആരംഭിച്ചു. അരുവിത്തുറ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ കുരിശിന്റെ വഴി നടന്നത്. മാർ അപ്രേം സെമിനാരി റെക്ടർ ഫാ. തോമസ് മണ്ണൂർ സന്ദേശം നൽകി. പെരിങ്ങുളം സേക്രട്ട് ഹാർട്ട് ഇടവക, മാതൃവേദി, ഒന്ന്, രണ്ട് വാർഡുകാർ ഇന്നത്തെ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകും. 6.15ന് മലമുകളിൽ കുർബാന.
പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവ് :ശേഭാ സുരേന്ദ്രൻ
ഈരാറ്റുപേട്ട: പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവാണെന്നും പിണറായിയുടെ വിയർപ്പ് തുടക്കുന്നവരായി പ്രതിപക്ഷം മാറിയെന്നും ശേഭാസുരേന്ദ്രൻ പറഞ്ഞു. ഈരാറ്റുപേട്ടയിൽ പി.സി.ജോർജിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പി.സി.ജോർജിന് ഒരു നാക്ക് പിഴ സംഭവിച്ചു.അതിന് അദ്ദേഹം കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു. എന്നാൽ കോൺഗ്രസിൻ്റെ തലപ്പത്ത് ഇരിക്കുന്ന നേതാവ് രാഹുൽ ഗാന്ധി മോദി സമുദായത്തെ പറ്റി പറഞ്ഞത് തിരുത്തി പറയുവാൻ തായറായോ എന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. വി.എസ് അച്യുതാനാന്ദൻ 2020 ൽ കേരളത്തിലെ തീവ്രവാദ സംഘടനകളെ കുറിച്ച് Read More…
തോമസ് പീറ്റർ പാലാ നഗരസഭ ചെയർമാൻ
പാലാ: പാലാ നഗരസഭയെ ഇനി എൽ ഡി എഫിലെ കേരളാ കോൺഗ്രസ് (എം) കൗൺസിലർ തോമസ് പീറ്റർ നയിക്കും. പാലാ നഗരസഭയിലെ മൂന്നാം വാർഡിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. ഇന്ന് നടന്ന നഗരസഭാ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി ജോസ് എടേട്ടിനെ 9നെതിരെ 16 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. മുൻ നഗരസഭാ ചെയർമാൻ കേരളാ കോൺഗ്രസിലെ തന്നെ ഷാജു തുരുത്തൻ രാജി വയ്ക്കാതിരുന്നതിനാൽ അവിശ്വാസത്തിലൂടെയാണ് എൽ ഡി എഫ് അദ്ദേഹത്തെ മാറ്റിയത്. കുറച്ചു കാലത്തേ ഭരണമേ ഉള്ളെങ്കിലും Read More…
സമാധാന പുനസ്ഥാപന പ്രക്രിയയിൽ ഭാഷയും സാഹിത്യവും വഹിക്കുന്ന പങ്ക് നിർണായകം : ഡോ. കെ.എം കൃഷ്ണൻ
അരുവിത്തുറ :സമാധാന പുനസ്ഥാപന പ്രക്രിയയിൽ ഭാഷയും സാഹിത്യവും വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ സമാധാന പുനസ്ഥാപനപ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് വൈക്കം മുഹമ്മദ് ബഷീർ ചെയർ പ്രൊഫസർ ഡോ കെ.എം കൃഷ്ണൻ പറഞ്ഞു. സെമിനാറിൽ ലണ്ടൻ ലീഡ്സ് യൂണിവേഴ്സിറ്റി ചാൾസ് വാലസ് ഫെലോയും ഐ ഐ റ്റി Read More…
കലുങ്ക് നിർമാണവും നവീകരണവും തുടങ്ങി; മുണ്ടക്കയം ബൈപാസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകും
മുണ്ടക്കയം ബൈപാസ് റോഡിലെയും അനുബന്ധ പ്രദേശത്തെയും വെള്ളക്കെട്ടിന് പരിഹാരമായി കലുങ്ക് നിർമാണവും നവീകരണവും നടത്തുന്ന പദ്ധതിക്ക് തുടക്കമായി. ബൈപാസ് നിർമിച്ചതോടെയാണു വെള്ളക്കെട്ടുകൾ രൂക്ഷമായതെന്ന് കാണിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുമരാമത്ത് വകുപ്പിന് പരിഹാരത്തിന് നിർദേശിച്ചിരുന്നു. മതിയായ രീതിയിൽ ഓടയോ കലുങ്കുകളോ ഇല്ലാത്തതാണ് ബൈപാസിലെ വെള്ളക്കെട്ടിന് കാരണം എന്ന് കണ്ടെത്തിയതോടെ 200 മീറ്റർ ദൂരത്തിൽ പുതിയ കലുങ്ക് നിർമിച്ച് ഡജ് സംവിധാനം ഒരുക്കാനും കലുങ്കുകൾ നവീകരിക്കാനും 17.5 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു. ബൈപാസ് റോഡിലേക്ക് ഒഴുകിയെത്തുന്ന Read More…
കാപ്പ നിയമ ലംഘനം : പ്രതി അറസ്റ്റില്‍
പൊൻകുന്നം: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ എരുമേലി മണിപ്പുഴ മറ്റത്തിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (61) എന്നയാളെയാണ് കാപ്പ നിയമം ലംഘിച്ചതിന് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 19 ഓളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ ഇയാൾ ഈ ഉത്തരവ് ലംഘിച്ച് പൊൻകുന്നം ഭാഗത്ത് എത്തിയതായി Read More…
പീരുമേട്ടിൽ വാഹനാപകടത്തിൽ പ്ലാശനാൽ സ്വദേശികൾക്ക് പരുക്ക്
നിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിച്ചു പരുക്കേറ്റ പ്ലാശനാൽ സ്വദേശികൾക്ക് പരുക്ക്. പരുക്കേറ്റ ഫ്രാൻസിസ് ( 62), ഭാര്യ സെലിൻ ( 60), ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി ജെയ്സൺ ( 34) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ പീരുമേട് ഭാഗത്ത് വച്ചായിരുന്നു അപകടം.











