poonjar

പ്ലാസ്റ്റിക് പേനകളുടെ വിളവെടുപ്പ് നടത്തി പൂഞ്ഞാറിലെ കുട്ടിപ്പോലീസ്

പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സുകളിലെ വിളവെടുപ്പ് ശ്രദ്ധേയമായി. വഴിയോരത്തോ, കൃഷിയിടത്തിലോ, പുഴയിലോ എത്തിപ്പെടുമായിരുന്ന, ഉപയോഗശൂന്യമായ 1147 പ്ലാസ്റ്റിക് പേനകളാണ് കേഡറ്റുകൾ ശേഖരിച്ച് ഹരിതകർമ്മസേനക്ക് കൈമാറുന്നത്. ഓഗസ്റ്റ് മാസം അവസാനമാണ് സ്കൂളിലെ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ് മുറികളിലും പെൻ ഡ്രോപ് ബോക്സുകൾ സ്ഥാപിച്ചത്. അധ്യാപകരുടെയും ക്ലാസ് ലീഡർമാരുടെയും നേതൃത്വത്തിൽ, ഉപയോഗശൂന്യമായ Read More…

pala

സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പുകൾക്ക് തുടക്കമായി

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ- ഹോമിയോപ്പതി-നാച്ചുറോപ്പതി വിഭാ​ഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് നിർവ്വഹിച്ചു. അരുവിത്തുറ ഫൊറോന ചർച്ച് വികാരി റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റ് Read More…

erumely

ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് തുറന്നു

`എരുമേലി : തീർത്ഥാടകരുടെ ക്ഷേമവും, സുഗമമായ തീർത്ഥാടനവുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗവ. ചീഫ് ഡോ. എൻ. ജയരാജ് പറഞ്ഞു . മണ്ഡല- മകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും, ഗവൺമെന്റ് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് എരുമേലിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. ജയരാജ്‌. തീർത്ഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളും, ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനുമാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുക എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. Read More…

obituary

തൈലംമനാൽ എബ്രഹാം T C (സണ്ണി) നിര്യാതനായി

പാതാഴ : തൈലംമനാൽ എബ്രഹാം T C (സണ്ണി, 66) നിര്യാതനായി. ഭൗതീകശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.   മൃതസംസ്കാര ശുശ്രുഷകൾ നാളെ (25-11-2024)  ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

mundakkayam

പൂച്ചവാലേൽ പടി ശ്രീധർമ്മശാസ്താക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ പൂച്ചവാലേൽ പടി- അമരാവതി ശ്രീധർമ്മശാസ്താ ക്ഷേത്രം റോഡ് പട്ടികജാതി വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ അനുവദിച്ച് സംരക്ഷണഭിത്തി കെട്ടിയും,കോൺക്രീറ്റ് ചെയ്തും ഗതാഗത യോഗ്യമാക്കിയതിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ഡോമിനിക് , വാർഡ് മെമ്പർ സുലോചന സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് Read More…

Adukkam

തറക്കുന്നേൽ ഷാലറ്റ് സാബു നിര്യാതയായി

അടുക്കം : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ അനദ്ധ്യാപക ജീവനക്കാരൻ തറക്കുന്നേൽ സാബുവിന്റെ ഭാര്യ ഷാലറ്റ് സാബു 52 നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (25/11/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടുക്കം സെൻ്റ് സേവ്യേഴ്സ് ദേവലയത്തിൽ. മക്കൾ: ഗ്രീഷാ ( വിദ്യാർത്ഥിനി – ചൂണ്ടച്ചേരി എഞ്ചിനിയറിംഗ് കോളേജ്) ഗ്രേഷ്യസ് (വിദ്യാർത്ഥി – എസ്സ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ ) പരേത ചെമ്മലമറ്റം തയ്യിൽ കുടുബാംഗമാണ്.

general

25-ാം വാർഷിക ആലോചനയോഗം നടത്തി

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം നിലവിൽ വന്നിട്ട്25-ാം മത് വർഷത്തിലേയ്ക്ക് കടക്കുന്നു. വാർഷിക ആഘോഷങ്ങൾക്കായി 2000 മുതൽ 2022 വരെ പഠിച്ചപൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരു ആലോചനയോഗം നടത്തി. എൽ പി മുതൽ ഹയർ സെക്കണ്ടറി, വി എച്ച് എസ് ഇ കുട്ടികൾക്കായി ഒരു വർഷം നിണ്ട് നിലനിൽക്കുന്ന വിവിധ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്വിസ് മൽസരം, ചെസ്, റീൽസ് മത്സരങ്ങളും, സെമിനാറുകൾ, കായിക മത്സരങ്ങളായ വSo വലി , Read More…

general

ലയൺസ് ക്ലബ് ഓഫ് മാഞ്ഞൂരിന്റെ നേതൃത്വത്തിൽ മുത്തോലി ഹയർ സെക്കണ്ടറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി

മുത്തോലി : മുത്തോലി സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാഞ്ഞൂർ ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ റവ.ഫാ മാത്യു ആനത്താരയ്ക്കലിൻ്റെ അദ്ധ്യക്ഷതയിൽ മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവൻ ഉത്ഘാടനം നിർവഹിച്ചു. ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും ഡിസ്ട്രിക് കോർഡിനേറ്റർ Read More…

pala

പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിൽ കാറ്റലിസ്റ്റ് ക്ലിനിക്കൽ റിസേർച്ച് ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തി

പാലാ: പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ-സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളിൽ ബിരുദാനന്തരബിരുദധാരികൾക്കായി അഖിലകേരള ക്യാമ്പസ് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചു. പ്രമുഖ അമേരിക്കൻ ക്ലിനിക്കൽ റിസേർച്ച് സ്ഥാപനമായ കാറ്റലിസ്റ്റിന്റെ ഇന്ത്യൻ ഓഫീസുകളിലേക്ക് സ്റ്റാറ്റിസ്റ്റിക്കൽ പ്രോഗ്രാമർ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടന്നത്. കോളേജിലെ സെന്റർ ഫോർ ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് (CHRD) നേതൃത്വം നൽകിയ ക്യാമ്പസ് പ്ലേസ്മെന്റ് ഡ്രൈവ് പ്രിൻസിപ്പൽഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി ഇരുനൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

pala

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ: ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി മാറ്റി മാർ സ്ലീവാ മെഡിസിറ്റി. അതിരമ്പുഴ സ്വദേശിനിയായ 58 കാരിക്കാണ് തലച്ചോറിൽ ​​ഗുരുതര രോഗം ബാധിച്ചിരുന്നത്. തലച്ചോറിലെ രക്തകുഴലിൽ വളർന്നു വന്ന കുമിളക്ക് ( അന്യൂറിസം) സില്‍ക്ക് വിസ്ത ഫ്ലോ ഡൈവെർട്ടർ സ്‌റ്റെന്റ് പ്രക്രിയ എന്ന ആധുനിക ചികിത്സ നടത്തിയാണ് ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. രക്തചംക്രമണം വഴിതിരിച്ചു വിട്ടതിന് ശേഷം ധമനികളിലെ വലിയ കുമിളകളെ സുഖപ്പെടുത്തുന്ന വിദഗ്ദ്ധ ചികിത്സ രീതിയാണിത്. തലവേദനയും തലച്ചോറിൽ വന്ന രക്ത Read More…