general

25-ാം വാർഷിക ആലോചനയോഗം നടത്തി

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം നിലവിൽ വന്നിട്ട്25-ാം മത് വർഷത്തിലേയ്ക്ക് കടക്കുന്നു. വാർഷിക ആഘോഷങ്ങൾക്കായി 2000 മുതൽ 2022 വരെ പഠിച്ചപൂർവ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരു ആലോചനയോഗം നടത്തി.

എൽ പി മുതൽ ഹയർ സെക്കണ്ടറി, വി എച്ച് എസ് ഇ കുട്ടികൾക്കായി ഒരു വർഷം നിണ്ട് നിലനിൽക്കുന്ന വിവിധ പരിപാടികൾ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ക്വിസ് മൽസരം, ചെസ്, റീൽസ് മത്സരങ്ങളും, സെമിനാറുകൾ, കായിക മത്സരങ്ങളായ വSo വലി , ഷട്ടിൽ ടൂർണ്ണിമൻ്റ്, ഫിലിം ഫെസ്റ്റ്, നാടൻ ഫുഡ് ഫെസ്റ്റ്,പുരാതന സാധനങ്ങളുടെ പ്രദർശനം, ചിത്രരചന മത്സരം , മെഗാ തിരുവാതിര സയൻസ് മേള , ഐ ടി മേള എന്നിവയാണ്.

.പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കും ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം ചെയ്യതു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ മുഖ്യപ്രഭാഷണം നടത്തി.

പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി , ഹയർസെക്കൻഡ പ്രിൻസിപ്പൽ ഡോക്ടർ ഡി ജെ സതീഷ്, എച്ച് സി പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്, എൽപി സ്കൂൾ എച്ച് എം രാജമ്മ ടി ആർ, സീനിയർ അധ്യാപകൻ രാജേഷ് എം.പി ,ഇബ്രാഹിംകുട്ടി പി എ , ആൻറണി ജോസഫ്, സിനു എം ജോൺ, ഡോക്ടർ അനഘ എംജി,സുനിൽ സെബാസ്റ്റ്യൻ പ്രത്യൂഷാ R,എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *