ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-.25 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കിയ ഇലക്ട്രിക് വീൽചെയറിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. മറിയാമ്മ ഫെർണാണ്ടസ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ.കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. അജിത്ത് കുമാർ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്സി മാമാത്യു, മെമ്പർമാരായ ശ്രീ. ജോസഫ് Read More…
Author: editor
ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് എമ്പുരാന്‍ തിയേറ്ററുകളിൽ
ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും എത്തി. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് എംപുരാൻ. മലയാളത്തിലെ ആദ്യ 50 കോടി ഓപണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. അതും റിലീസ് Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റർ (BPRC) ഓഫീസ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റർ (BPRC) ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റിയും ബ്ലോക്ക് കോർഡിനേറ്റർ ശ്രീ. രാജേന്ദ്ര പ്രസാദ്, കില ഫാക്കൽറ്റി ജോർജ് മാത്യു (വക്കച്ചൻ) ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ ബ്ലോക്ക് മെമ്പർമാർ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേർക്ക് പരുക്ക്
പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽ കല്ലിൽ വച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞു തിരുവനന്തപുരം സ്വദേശിനി ജോനി അലക്സ് ( 25 ) ആസിഫ് ( 28 ) എന്നിവർക്ക് പരുക്കേറ്റു. വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കുറവിലങ്ങാട് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു കുറവിലങ്ങാട് സ്വദേശി ജോസ് പുത്തനങ്ങാടിക്ക് ( 65 ) പരുക്കേറ്റു.
പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു നിര്യാതനായി
എരുമേലി: പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു (76) അന്തരിച്ചു. സംസ്കാരം നാളെ (27 – 03 – 2025 വ്യാഴം) രാവി.ലെ 10ന് പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ അന്നമ്മ ജോസഫ് അരുവിക്കുഴി ചെറുശ്ശേരി ക്കുന്നേൽ കുടുംബാംഗം. മക്കൾ – ഹണിമോൾ ജോസഫ് (അദ്ധ്യാപിക ,സെൻ്റ് മാത്യൂസ് , എൽ പി എസ്, കണ്ണമ്പള്ളി ) ഉല്ലാസ് മാത്യു ജോസഫ് (പി.എസ്.സി , പത്തനംതിട്ട) മരുമക്കൾ – ബിനു മറ്റക്കര ( ബ്ലോക്ക് കോൺഗ്രസ് Read More…
പി.സി. ജോർജിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ബിജെപി നേതാവ് പി.സി. ജോർജിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രം വായ തുറക്കുന്ന ആളാണ് പി.സി.ജോർജെന്നും പിസി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സ്വന്തം മകനല്ലാതെ മറ്റൊരു ‘മരപ്പട്ടി’യും പി സി ജോർജിനൊപ്പം പോയില്ല. രാഷ്ട്രീയ ഉച്ഛിഷ്ടങ്ങൾ അടിഞ്ഞു കൂടുന്ന പാർട്ടിയായി ബിജെപി മാറി യെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ രാജീവ് ചന്ദ്രശേഖർ മാന്യനായ വ്യക്തിയാണെന്ന് Read More…
പരിസ്ഥിതി സംഗമത്തിൽ തല ഉയർത്തി പിടിച്ച് ഈരാറ്റുപേട്ടയിൽ നിന്ന് മാർമല അരുവിയും പൂഞ്ഞാർ IHRD കോളേജിലെ പത്ത് ഏക്കർ പച്ചത്തുരുത്തും
ഈരാറ്റുപേട്ട: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 2025 മാർച്ച് 24, 25 തീയതികളിൽ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വെച്ച് നടന്ന പരിസ്ഥിതി സംഗമം സംസ്ഥാനത്ത് നടപ്പിലാക്കിയ മികച്ച പാരിസ്ഥിതിക ഇടപെടലുകളുടെ സംഗമവേദി ആയി മാറി. പരിസ്ഥിതി സംഗമ വേദി ഉത്ഘാടനം ചെയ്ത് സംസാരിച്ചത് കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. പരിസ്ഥിതി സംഗമവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഹരിത കേരളം മിഷനുമായി കൈ കോർത്ത് മികച്ച പരസ്ഥിതി ഇടപെടൽ നടത്തിയ കുറഞ്ഞ കാലയളവിൽ Read More…
അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി രസതന്ത്ര ശില്പശാല
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ രസതന്ത്ര വിഭാഗം, +2 സയൻസ് വിദ്യാർത്ഥികൾക്കായി 2025 മാർച്ച് 27 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ “ബ്രേക്കിംഗ് ബോണ്ട്സ് & മേക്കിംഗ് വണ്ടേഴ്സ്: ദി പവർ ഓഫ് കെമിസ്ട്രി” എന്ന ആവേശകരമായ രസതന്ത്ര വർക്ക്ഷോപ്പ് നടത്തുന്നു. രസതന്ത്ര പഠനത്തിനുള്ള തൊഴിൽ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള സെമിനാർ, രസകരമായ രസതന്ത്ര പരീക്ഷണങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം, രസതന്ത്ര തീം ഗെയിമുകൾ, ആകർഷകമായ സമ്മാനങ്ങളോടെ ട്രഷർ ഹണ്ട് എന്നിവ Read More…
കോട്ടയത്ത് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ചു; അറസ്റ്റ്
കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്. 2024 ല്‍ പ്രതി കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സ്‌കൂള്‍ വിട്ടുവരുന്നതിനിടെയായിരുന്നു സംഭവം. വൈകീട്ട് സ്‌കൂളില്‍നിന്നു വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയുടെ പിന്നിൽനിന്ന് വാനോടിച്ചു വന്ന് ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.
സർക്കാർ ഇടപെട്ടു, പ്രതിസന്ധി നീങ്ങി; നെല്ല് സംഭരണം പുനരാരംഭിക്കും
കോട്ടയം : നെല്ലുസംഭരണം പുനരാരംഭിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം. മില്ലുടമകളുമായുളള തർക്കത്തെത്തുടർന്നു നെല്ലുസംഭരണം പ്രതിസന്ധിയിലായതിനെത്തുടർന്നാണ് സർക്കാർ കർഷകരുടെ വിഷയത്തിലിടപെട്ടു പരിഹാരമുണ്ടാക്കിയത്. തിരുവാർപ്പ് കൃഷിഭവൻ പരിധിയിലെ ചെങ്ങളം മാടേക്കാട് പാടശേഖരം, കുറിച്ചി മണ്ണങ്കര കുറിഞ്ഞിക്കാട്ട് പാടശേഖരം എന്നിവിടങ്ങളിൽ അവശേഷിക്കുന്ന നെല്ല് അടിയന്തരമായി സംഭരിക്കും. നിലവിലെ കരാർ വ്യവസ്ഥകൾക്കനുസരിച്ചായിരിക്കും സംഭരണം. വലിയ വാഹനമെത്തുന്നിടത്ത് നെല്ല് എത്തിച്ചുനൽകണമെന്ന മില്ലുടമകളുടെ ആവശ്യം കർഷകർ അംഗീകരിച്ചു. കൊയ്ത്തു നടക്കാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണം സുഗമവും വേഗത്തിലുമാക്കുന്നതിനായി കൊയ്ത്തു Read More…











