crime

പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ

പൂഞ്ഞാർ : പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്‍റെ പിടിയിലായത്. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർഥിയിൽ നിന്ന് പിടിച്ചെടുത്തത്. റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു.

kottayam

ദർശന നാടക അവാർഡുകൾ വിതരണം ചെയ്തു

കോട്ടയം: ദർശന സാംസ്കാരികേന്ദ്രം സംഘടിപ്പിച്ച 14 മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന്റെ അവാർഡ് വിതരണം പ്രശസ്ത നടനും സംവിധായകനുമായ മോഹൻ അയിരൂർ നിർവഹിച്ചു. ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരം എന്ന നാടകത്തിന് മുകളിൽ ഫൗണ്ടേഷൻ എവറോളിംഗ് ട്രോഫിയും ഇരുപത്തിഅയ്യായിരം രൂപ ക്യാഷ് അവാർഡും സമ്മാനിച്ചു. കൂടാതെ വിവിധ വിഭാഗങ്ങളിലായി നിരവധി അവാർഡുകൾ Read More…

kottayam

വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റണം: മന്ത്രി വി.എൻ. വാസവൻ

കോട്ടയം: വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റാൻ കഴിയണമെന്നും അധസംസ്‌കാരത്തെ പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വായനയെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവന്റെ അഭിരുചികൾക്കനുസരിച്ചുള്ള വികാസം സാധ്യമാക്കാൻ ഓരോ അധ്യാപകനും കഴിയണം. കുട്ടികൾക്ക് Read More…

pala

മോട്ടോർ വാഹന വകുപ്പ് ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി അദാലത്ത് 17 ന്

പാലാ: പഴയ വാഹനത്തിന്മേൽ ഉള്ള നികുതി കുടിശ്ശിക തീർക്കാനായി മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി അദാലത്ത് നാളെ (17/03/2025) 11 മുതൽ സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് പാലാ ജോയിൻ്റ് ആർ ടി ഒ കെ ഷിബു അറിയിച്ചു. നികുതി അടക്കാൻ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റുപോയെങ്കിലും നിങ്ങളിൽ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെകുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റത്തവണ പദ്ധതിയിലൂടെ Read More…

poonjar

ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു

പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, പുലരി പുരുഷ സ്വാശ്രയ സംഘം,സായുജ്യം വയോജന ക്ലബ്ബ് സംയുക്തമായി ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു. ഉദ്ഘാടനം കൊണ്ട് ശ്രദ്ധേയമായി അച്ഛൻ്റെ അധ്യക്ഷതയിൽ മകൾ ഉദ്ഘാടയായി. പൂഞ്ഞാർ ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച ജനകീയ സദസ് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രെറ്റീ രാജ് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ചു. Read More…

erattupetta

യാത്രയയപ്പും അവാർഡ് ദാനവും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി 2024-25 അധ്യായന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപക – അനധ്യാപക അംഗങ്ങൾക്കു യാത്രയയപ്പും 2024 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി , ഹയർ സെക്കൻഡറി, ബിരുദ – ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയവരും കലാകായിക മത്സരങ്ങളിൽ മികവു തെളിയിച്ചതുമായ സംഘാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് ദാനവും സെൻറ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. സൊസൈറ്റി പ്രസിഡൻറ് Read More…

general

വന വന്യജീവി നിയമത്തിലെ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോ: എൻ ജയരാജ്

കൂട്ടിക്കയ്ൽ: 1972ലെ വന വന്യജീവി സംരക്ഷണ നിയമത്തിലെ ജനദ്രോഹപരമായ വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറാകണം ഡോക്ടർ എൻ ജയരാജ് ഗവൺമെന്റ് ചീഫ് വിപ്പ്. വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുന്ന സാഹചര്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) എം.എൽ.എ.മാരും പാർട്ടി നേതാക്കന്മാരും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ അക്രമണ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. സ്വത്തിനും ജീവനും സംരക്ഷണം Read More…

erattupetta

പി.സി. ജോർജ്: സർക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും കണ്ണ് തുറപ്പിക്കാൻ ജനകീയ അറസ്റ്റുമായി വെൽഫെയർ പാർട്ടി

ഈരാറ്റുപേട്ട: കോടതിയിൽനിന്ന് കർശന ഉപാധികളോടെ ജാമ്യത്തിലിറങ്ങിയും വിദ്വേഷ പ്രചാരണം തുടരുന്ന പി.സി. ജോർജിനെതിരെ നടപടിയെടുക്കാൻ മടിച്ചുനിൽക്കുന്ന കേരള സർക്കാരിന്റേയും ആഭ്യന്തര വകുപ്പിന്റേയും കണ്ണ് തുറപ്പിക്കാൻ ജനകീയ പ്രതീകാത്മക അറസ്റ്റ് ചെയ്യൽ സമരവുമായി വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി ഏറെ ജനശ്രദ്ധ നേടിയ പരിപാടിയായി. ചേന്നാട് കവലയിൽനിന്ന് ജനകീയമായി അറസ്റ്റ് രേഖപ്പെടുത്തിയ “പി.സി. ജോർജിനേയും പി.സി. ജോർജിന് ഒത്താശ ചെയ്തുകൊടുക്കുന്ന മുഖ്യമന്ത്രിയേയും പോലീസിനേയും” ചിത്രീകരിച്ച് സെൻട്രൽ ജംഗ്ഷനിലേക്ക് പ്രകടമായി എത്തിയാണ് Read More…

kottayam

കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി

കോട്ടയ: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം. കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. തിരിതെളിച്ചു. കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ ഫെസ്റ്റിവൽ ബുക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് അഞ്ചു ദിവസം നീളുന്ന ചലച്ചിത്രോത്സവം നടത്തുന്നത്. സംവിധായകരായ Read More…

job

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

തലനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. പാരാമെഡിക്കൽ ലബോറട്ടറി ടെക്‌നോളജിയിൽ ഡിപ്ലോമയും കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 20 ന് വൈകിട്ടു നാലിന് മുമ്പായി മെഡിക്കൽ ഓഫീസർ, കുടുംബാരോഗ്യ കേന്ദ്രം ,തലനാട് പി .ഒ 686580 എന്ന വിലാസത്തിൽ ലഭിക്കണം.