Accident

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ നീലൂർ സ്വദേശി ഗൗതമിനെ (22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ നീലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

general

വന്യജീവി ആക്രമണം തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം :ഫ്രാൻസിസ് ജോർജ് എം.പി.

മനുഷ്യനും വന്യജീവികളുമായി ഉണ്ടാകുന്ന സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു.ലോക്സഭയിൽ ശൂന്യവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ മലയോര മേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങൾ നിത്യേനയെന്നോണം വന്യജീവികളുടെ ആക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ആണ് ഇത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്. കേരളത്തിൻ്റെ മുപ്പത് ശതമാനത്തോളം വനമേഖലയാണ്. ആ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന സാധാരണക്കാരായ കർഷകരും തൊഴിലാളികളും അടക്കമുള്ള ജനങ്ങൾ നിത്യേനെ വന്യ മൃഗങ്ങളുടെ ആക്രമണം ഏല്ക്കുകയാണ്. ഭയത്തോടെയാണ് പാവപ്പെട്ട Read More…

general

വൈക്കത്തിന്റെ മണ്ണിൽനിന്നും ലോകത്തിന്റെ നെറുകയിലേക്ക് ഒരു ഒൻപതുവയസുകാരി

ഈ വരുന്ന മാർച്ച് ഇരുപത്തിരണ്ടാം തീയതി ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേൽ കരിയിൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള വേമ്പനാട് കായലിന്റെ ഏറ്റവും ദൈർഖ്യമേറിയ 11കിലോമീറ്റർ ദൂരം ഇരുകൈകളും ബന്ധിച്ച് നീന്തിക്കയറി ചരിത്രനേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് പുളിഞ്ചുവട് പരുത്തുമുടി നെടുവേലിമഠത്തിപറമ്പ് വീട്ടിൽ സുമിഷിന്റെയും രാഖിയുടെയും ഏകമകളായ സൂര്യഗായത്രി എസ്. വൈക്കം ലിസ്യുസ് ഇംഗ്ലീഷ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചുമിടുക്കി നീന്തലിൽ മാത്രമല്ല നൃത്തത്തിലും,ചിത്രരചനയിലും ,പാട്ടിലും, കരാത്തയിലുമൊക്കെ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. വൈക്കത്തുനിന്നും Read More…

kottayam

ഇടതു സർക്കാർ കേരളത്തെ മയക്കമരുന്ന് മാഫിയായുടെ താവളമാക്കി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കേരളത്തിൽ 8 വർഷമായി ദുർഭരണം നടത്തുന്ന ഇടതു സർക്കാർ കേരളം മയക്കുമരുന്ന് മാഫിയായുടെ താവളമാക്കി എന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. കലാലയങ്ങളിലെ ഹോസ്റ്റലുകൾ മയക്ക്മരുന്നിന്റെ വിപണന കേന്ദ്രങ്ങളായി മാറ്റിയിരിക്കുകയാണെന്നും, SFI ആണ് മയക്കുമരുന്ന് വിതരണത്തിന്റെ മൊത്തക്കച്ചടക്കാർ എന്നും സജി കുറ്റപ്പെടുത്തി. മയക്കുമരുന്നിന് അടിമയായ വിദ്യാർത്ഥി നേതാക്കളാണ് റാഗിങ്ങിനും കൊലപാതത്തിനും പോലും നേതൃത്വം നൽകുന്നത് എന്നും ഈ സാഹചര്യത്തിൽ കലാലയ രാഷ്ട്രിയം നിരോധിക്കാൻ സർക്കാർ തയാറകണം എന്നും സജി ആവശ്യപ്പെട്ടു. Read More…

pala

മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടാകണം : ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പൊതുസമൂഹത്തെ അപകടകരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പൊതുസമൂഹവും ഭരണകര്‍ത്താക്കളും നിലപാടെടുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ പാലാ ബിഷപ് ഹൗസില്‍ നിന്നും തുടക്കംകുറിച്ച ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ലഹരിയോട് അല്പംപോലും ദയയോ മൃദുസമീപനമോ പാടില്ല. ഇതിനെതിരെ ശബ്ദിക്കാതിരുന്നാല്‍ അപകടകരമായ അവസ്ഥയിലേക്ക് സമൂഹം നീങ്ങും. നിയന്ത്രണമില്ലാതെ ലഹരിവസ്തുക്കള്‍ വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ഉരുക്കുമുഷ്ടിതന്നെ Read More…

pala

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർക്കുന്നു: പ്രൊഫ. ലോപ്പസ് മാത്യു

പാലാ: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർത്ത് രാഷ്രീയ നേട്ടത്തിനായി ശ്രമിക്കുകയാണെന്നും കേന്ദ്രാവിഷ്കൃത പദ്ധതി പദ്ധതികൾ പോലും ഇവിടെ നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നതായും ആശാ വർക്കർമാർക്കായുള്ള കേന്ദ്രം വിഹിതം പോലും മുടക്കിയിരിക്കുകയാണെന്നും എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. കേന്ദ്ര സർക്കാർ അവഗണനകൾക്കെതിരെ എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രൊഫ. ലോപ്പസ് മാത്യു. റാലി കെ എസ്‌ ആർ റ്റി Read More…

kaduthuruthy

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വൈവിധ്യവത്കരണം അനിവാര്യം: മന്ത്രി വി.എൻ. വാസവൻ

കടുത്തുരുത്തി: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്‌നിക് കോളജ് രജത ജൂബിലി ആഘോഷങ്ങൾ തുടങ്ങി. ആധുനിക തൊഴിലവസരങ്ങൾക്കനുസൃതമായി വിദ്യാർഥികളെ പരിശീലിപ്പിച്ചെടുക്കുന്ന രീതിയിൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മാറ്റിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്‌നിക് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴ്സുകളുടെ വൈവിധ്യവൽക്കരണത്തിലൂടെയേ പോളിടെക്നിക്കുകളെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. വിവരസാങ്കേതികവിദ്യയിൽ ഓരോ സെക്കൻഡിലും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അതനുസരിച്ചുള്ള മാറ്റം വിദ്യാഭ്യാസത്തിലും ഉണ്ടാകണം. Read More…

kunnonni

എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് പ്രകാശനം ചെയ്തു

കുന്നോന്നി : എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിക്ക് നൽകി പ്രകാശനം ചെയ്തു. എപ്രിൽ 23, 24 രണ്ട് ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ, താലപ്പൊലി ഘോഷയാത്ര, മയൂര രാധ മാധവ നൃത്തം, കലാസന്ധ്യ, കരോക്ക ഗാനമേള, സമ്മേളനവും നടക്കും. ശാഖാ ഓഫീസിൽ നടന്ന നോട്ടീസ് പ്രകാശന ചടങ്ങ് മീനച്ചിൽ യൂണിയൻ കൺവീനർ Read More…

poonjar

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൃഷി നടത്തം സംഘടിപ്പിച്ചു

പൂഞ്ഞാർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികത്തിൻ്റെ ഭാഗമായി സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് കമ്മറ്റി മുരിങ്ങപ്പുറത്ത് നടത്തുന്ന തണ്ണിമത്തൻ കൃഷിയിടത്തിൽ കൃഷി നടത്തം സംഘടിപ്പിച്ചു. കൃഷി നടത്തം പരിപാടി പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ സാനു ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് എം.ആർ പ്രസന്നകുമാർ, ജോയിൻ്റ് സെക്രട്ടറി പി.ബി സാനു, കമ്മറ്റി അംഗം എം.ബി പ്രമോദ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാതാമ്പുഴ യൂണിറ്റ് സെക്രട്ടറി മനീഷാ പ്രമോദ് Read More…

obituary

ചെമ്പകത്തിനാൽ സി.ജെ. തോമസ് നിര്യാതനായി

ചേന്നാട് : ചെമ്പകത്തിനാൽ സി.ജെ. തോമസ് (ടോമി-62) അന്തരിച്ചു. സംസ്‌കാരം നാളെ (17) തിങ്കളാഴ്ച 12.30 ന് തൊടുപുഴ ഞറുകുറ്റിയിലെ വീട്ടിലാരംഭിച്ച് മൂന്നിന് ചേന്നാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി പൂവരണി കിഴക്കേൽ കുടുംബാംഗം. മക്കൾ. ജിന്റൊ, ജിനു (ദുബായ്), ജിനൊ.