uzhavoor

ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് അന്തരിച്ചു

ഉഴവൂർ : ദ്രോണാചാര്യ സണ്ണി തോമസ് (84) അന്തരിച്ചു. ഉഴവൂരിലെ വീട്ടിൽ ഇന്നു പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം പിന്നീട്. 1993 മുതൽ 2012 വരെ ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. വിവിധ ഒളിംപിക്സുകളിലായി ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണം, വെള്ളി മെഡലുകൾ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലക കാലയളവിലാണ്. ഷൂട്ടിങ്ങിൽ 5 തവണ സംസ്ഥാന ചാംപ്യനും 1976ൽ ദേശീയ ചാംപ്യനും ആയിരുന്നു. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്. തിടനാട് മേക്കാട്ട് Read More…

moonilavu

മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹൈസ്കൂളിൽ 4 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി അവധിക്കാല ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. അരുവിത്തുറ YMCA-യുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൻ്റെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാ കുര്യൻ തടത്തിൽ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം,YMCA ഭാരവാഹികളായ ശ്രീ. ജോസിറ്റ് ജോൺ, ശ്രീ. ചാർളി പ്ലാത്തോട്ടം, ശ്രീ. സ്റ്റാൻലി തട്ടാംപറമ്പിൽ, കോച്ച് ശ്രീ. അഖിൽ രാജൻ തുടങ്ങിയവർ സംസാരിച്ചു.

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നെടുംകുന്നം സ്വദേശി മെൽബിൻ ജോൺസണു പരുക്കേറ്റു. ഇന്നലെ രാത്രി നെടുംകുന്നത്തിനു സമീപത്തുവച്ചായിരുന്നു അപകടം. കാറും വാനും കൂട്ടിയിടിച്ചു കാർ യാത്രക്കാരി തൂക്കുപാലം സ്വദേശിനി ഷീല പ്രകാശിനു (43) പരുക്കേറ്റു. ഇന്നലെ രാത്രി കട്ടപ്പന ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

obituary

മുക്കാലി കുന്നത്തു പുരയിടത്തിൽ പുഷ്പരാജ് ( പുഷ്പൻ) അന്തരിച്ചു

പാറത്തോട്: മുക്കാലി കുന്നത്തുപുരയിടത്തിൽ പുഷ്പരാജ് ( പുഷ്പ്പൻ – 65) അന്തരിച്ചു. സംസ്കാരം ഇന്ന് (30-4-2025 ബുധൻ) 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ശ്രീദേവി കടപ്ലാമറ്റം കുറുവാച്ചിറയിൽ കുടുംബാംഗം. മക്കൾ : അർജുൻ, അർച്ചന, അഞ്ജലി. മരുമക്കൾ: ആര്യ (വണ്ടൻപതാൽ) രഞ്ജീഷ് (തൃശ്ശൂർ) ശ്യാം ( ഇടക്കുന്നം)

bharananganam

ജീപ്പുമില്ല ജീവനക്കാരുമില്ല, ഭരണങ്ങാനത്ത് വൈദ്യുതി വിതരണം അവതാളത്തിൽ

ഭരണങ്ങാനം: സെക്ഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം അവ താളത്തിൽ. ജീവനക്കാരുടെ കുറവും വലിയ ഏരിയായും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഓഫീസിന് അനുവദിച്ചിട്ടുള്ള ജീപ്പും ഇപ്പോഴില്ല. ഇതുമൂലം വൈദ്യുതി പുനഃസ്ഥാപി ക്കാൻ താമസം നേരിടുകയാണ്. ഒരു മാസം 1500 കിലോമീറ്റർ ഓടാനുള്ള പണമേ ജീ പ്പിന് അനുവദിക്കുകയുള്ളുവെന്ന് ജീവനക്കാർ പറയുന്നു.അത് ചിലപ്പോൾ 15 ദിവസ മാകുമ്പോൾ കഴിയും. പിന്നീട് ജീവനക്കാർ സ്വന്തം ബൈക്കിലും മറ്റുമാണ് തകരാർ പ രിഹരിക്കാൻ കറങ്ങി നടക്കുന്നത്. മണിക്കൂറുകൾക്കു ശേഷമാണ് വൈദ്യുതി പുനഃ സ്ഥാപിക്കാനാകുന്നത്. Read More…

general

പനക്കപ്പാലം പഴയ റോഡിൽ കൂടെ യാത്രചെയ്യുന്നവർക്ക് ഭീഷണിയായി ഉണങ്ങിയ മരത്തിന്റെ കുറ്റി

പനക്കപ്പാലം: പനക്കപ്പാലം പഴയ റോഡിൽ കൂടെ യാത്രചെയ്യുന്നവർക്കും വാഹനങ്ങൾക്കും, അവിടെയുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഭീഷണിയായി നിൽക്കുകയാണ് ഉണങ്ങിയ മരത്തിന്റെ കുറ്റി. ഉണങ്ങിയ മരത്തിന്റെ വലിയ കുറ്റി തുടർച്ചയായി പെയ്യുന്ന മഴയിൽ അടിയിൽ നിന്നും വിട്ടു വരുന്നതിനാൽ കയർ കൊണ്ട് കെട്ടി നിർത്തിയും സപ്പോർട്ട് നൽകിയും കെഎസ്ഇബിയുടെ ഉൾപ്പടെ ഉള്ള കേബിളുകൾ പൊട്ടാതെ സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ് പഴയ റോഡിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും നാട്ടുകാരും. കെഎസ്ഇബി ജീവനക്കാരും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും എത്തി മരക്കുറ്റി എത്രയും വേഗം നീക്കം Read More…

crime

റാപ്പർ വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍

റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും. നാളെ തൃശൂർ വീയുരുള്ള ജ്വലറിയിൽ തെളിവെടുപ്പ് നടത്തും.തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ഒരു ആരാധകന്‍ സമ്മാനിച്ച പുലിപ്പല്ല് തൃശൂരിലെ Read More…

ramapuram

രാമപുരം കോളേജിൽ ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിക്കുന്ന അണ്ടർ 20 സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു. ടൂർണ്ണമെന്റിൽ സംസ്ഥാനത്തെ വിവിധ ടീമുകൾ മാറ്റുരക്കും കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, സ്പോർട്സ് വിഭാഗം മേധാവി മനോജ് സി ജോർജ്, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

education

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്

പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷകൾ 2025 മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 നാണ് അവസാനിച്ചത്. സംസ്ഥാനത്തു 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണു റഗുലർ വിഭാഗത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,17,696 പേർ ആൺകുട്ടികളും 2,09,325 പേർ പെൺകുട്ടികളുമാണ്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർഥികളും എയ്ഡഡ് മേഖലയിൽ 2,55,092 വിദ്യാർഥികളും അൺ Read More…

pala

കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും ;മെയ് 1 ന്

പാലാ: കെ.പി.സി.സി. സംസ്കാര സാഹിതി പാലാ നിയോജകമണ്ഡലം പ്രവർത്തനോദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും 2025 മെയ് 1 ന് (വ്യാഴം) 4 PM കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി ഓഫീസ്, ടൗൺ ഹാൾ ബിൽഡിംഗിൽ വെച്ച് നടത്തുന്നു. ശ്രീ. ബോബൻ തോപ്പിൽ ജില്ലാ ചെയർമാൻ) അദ്ധ്യക്ഷതവഹിക്കുന്ന ചടങ്ങിൽ ശ്രീ. എൻ.വി. പ്രദീപ് കുമാർ സംസ്ഥാന വർക്കിംഗ് ചെയർമാൻ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ മെമ്പർഷിപ്പ് വിതരണ ഉൽഘാടനം നടത്തും. അഡ്വ. സന്തോഷ് കെ. മണർകാട്ട് Read More…