General News

എസ് എം വൈ എം – കെ സി വൈ എം പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ കുരിശുമല തീർത്ഥാടനം വിമലഗിരി ചക്കിക്കാവ് മലയിൽ നടത്തി

ചക്കിക്കാവ്: എസ് എം വൈ എം- കെ സി വൈ എം പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ വിവാഹ തടസ്സം നേരിടുന്ന യുവജനങ്ങളെ സമർപ്പിച്ചുകൊണ്ട് മൂലമറ്റം ഫൊറോനാ, ചക്കിക്കാവ് യൂണിറ്റിന്റെ ആതിഥേയത്വത്തിൽ മൂലമറ്റം, തുടങ്ങനാട്, കടനാട് ഫൊറോനകളിലെ യുവജനങ്ങളുടെ സാന്നിധ്യത്തിൽ ചക്കിക്കാവ് കുരിശുമല തീർത്ഥാടനം നടത്തി.

160 ഓളം യുവജനങ്ങൾ മൂന്നു ഫൊറോനകളിൽ നിന്നായി പങ്കെടുത്തു. വിമലഗിരി പള്ളി വികാരി ഫാ. ഫ്രാൻസിസ് എടത്തനാല്‍, മൂലമറ്റം ഫൊറോന ഡയറക്ടർ ഫാ. പ്രിൻസ് താനിമല, തുടങ്ങനാട് ഫൊറോന ഡയറക്ടർ ഫാ. എബ്രഹാം കാക്കാനിയിൽ, സിബിഗിരി യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് കുറുമുട്ടം, ഫാ.ജോസഫ് പൂവത്തോലിൽ, രൂപത പ്രസിഡന്റ് തോമസ് ബാബു, ജനറൽ സെക്രട്ടറി ടോണി കവിയിൽ, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, എസ് എം വൈ എം പാലാ രൂപത ജോയിന്റ് ഡയറക്ടർ സി. നവീന സി എം സി, സി. നിർമൽ തെരേസ് എസ് എം സി, സെക്രട്ടറി ആൽഫി ഫ്രാൻസീസ്, ട്രഷറർ എബി നൈജിൽ, കൗൺസിലർ ജിയോ റോയി , സിൻഡിക്കേറ്റ് കൗൺസിലേഴ്സ് മഞ്ജു,ഡാനി, ബ്ലെസി എന്നിവർ കുരിശുമല കയറ്റത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.