ഇടപ്പാടി: ഓമ്പള്ളിൽ മേരി മാത്യു (70) അന്തരിച്ചു. സംസ്കാരം നാളെ 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഇടപ്പാടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. രാമപുരം തൊണ്ണങ്കുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു തോമസ്. മക്കൾ: ബെന്നി, ബെറ്റി, ബീന. മരുമക്കൾ: ജൂലി കുന്നത്തുമാക്കൽ (കാഞ്ഞിരമറ്റം), ജോമി നെല്ലിത്താനത് (ഇടവെട്ടി), ജിന്റോ നന്തികാട്ടുപടവിൽ (മരങ്ങാട്ടുപിള്ളി).
Author: editor
മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
കുറവിലങ്ങാട് : കോൺഗ്രസ്സ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി അംഗം അഡ്വ. റ്റി ജോസഫ് സന്ദേശം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു മൂലംങ്കുഴ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായി, അജോ അറക്കൽ, ജോസഫ് പുതിയിടം, ഷാജി പുതിയിടം, ടോമി ചിറ്റക്കോടം, സിബി ഓലിക്കൽ, റ്റി.ആർ രമണൻ, ഷാജി വലിയകുളം, ജസ്റ്റിൻ ബാബു കെ, Read More…
കെ.എം.മാണിയുടെ ജന്മദിനത്തിൽ സ്മരണാജ്ഞലികൾ അർപ്പിച്ച് നേതാക്കൾ: കാരുണ്യാ ദിനമായി ആചരിച്ചു
പാലാ: മുൻ മന്ത്രി കെ.എം.മാണിയുടെ 91-ാം ജന്മദിനത്തിൽ കേരള കോൺ’ (എം) നേതൃത്വത്തിൽ പാലാ സെ.തോമസ് കത്തീന്ദ്രൽ പള്ളി കല്ലറയിൽ നേതാക്കളും പ്രവർത്തകരും ഒത്തുകൂടി സ്മരണാജ്ജലി അർപ്പിച്ചു.പ്രത്യേക പ്രാർത്ഥനയും നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പുഷ്പചക്രം അർപ്പിച്ചു. ജോസ് ടോം, സിറിയക് ചാഴികാടൻ, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ലീന സണ്ണി, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ബൈജു ജോൺ, ടോബിൻ കെ.അലക്സ്, രാജേഷ് വാളി പ്ലാക്കൽ, Read More…
കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുടെ 8-മത് വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം
കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുടെ 8-മത് വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം BVS സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പട്ടികജാതി ഉദ്യോഗാർത്ഥികളുടെ പിഎസ്സി നിയമനം സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി നടത്താക്കണം, ജാതി സെൻസസ്,നടപ്പാക്കുകയും എസ് സി വിദ്യാർഥികളുടെ ഈ ഗ്രാൻഡ് യഥാസമയം നൽകുന്നതിന് സർക്കാർതലത്തിൽ നടപടിയെടുക്കണമെന്നന്നും ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ശ്രീ, രാജീവ് നെല്ലിക്കുന്നേൽ, കടനാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി സംയുക്ത സമിതിയുടെ എട്ടാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊല്ലപ്പള്ളി Read More…
ഉപജില്ലാ ശാസ്ത്ര രംഗം ശില്പശാല നടത്തി
തൊടുപുഴ : ഉപജില്ലാ ശാസ്ത്ര രംഗം ശില്പശാല സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. ഹെഡ്മാസ്റ്റർ ബിജോയി മാത്യു അധ്യക്ഷത വഹിച്ചു. എ.ഇ. ഒ . ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൺവീനർ റിനോജ് ജോൺ , ഷൈനി തോമസ് , അൽഫോൻസ വർഗീസ് എന്നിവർ പ്രസംഗിച്ചു. റിസോഴ്സ് പേഴ്സൺ മാരായ പി.ജി.മോഹനൻ , റോയ്.ജെ. കല്ലറങ്ങാട്ട് , എൻ. ആർ. ജയശ്രീ , നിസ മുഹമ്മദ് എന്നിവർ ക്ലാസുകൾ നയിച്ചു. ശില്പശാലയിലെ യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ Read More…
വൃക്ക സംബന്ധമായ അസുഖം ബാധിച്ച വിദ്യാർത്ഥിനി ചികിത്സ സഹായം തേടുന്നു
പാലാ : പാലാ നഗരസഭ 2 -ആം വാർഡ് നെല്ലിത്താനം കോളനി പ്രദേശത്ത് താമസിക്കുന്ന നെല്ലിക്കൽ സന്തോഷ് – ജ്യോതി ദമ്പതികളുടെ മകൾ (17 വയസ്) അലീന സന്തോഷ് വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലാണ്.പാലാ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ +1 വിദ്യാർത്ഥിനിയാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്നു. കിഡ്നി മാറ്റിവയ്ക്കലല്ലാതെ മറ്റ് പോംവഴി ഇല്ലെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.ആയതിനു 25 ലക്ഷത്തോളം രൂപ ചെലവ് പ്രതീഷിക്കുന്നു. കൂടാതെ തുടർ ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതുണ്ട്. Read More…
കെഎസ്ആർടിസി ബസ് പിന്നിലോട്ട് ഉരുണ്ട് ഓട്ടോയിൽ ഇടിച്ചു
ഈരാറ്റുപേട്ട : കെ എസ് ആർടിസി ബസ് പിന്നിലോട്ട് ഉരുണ്ട് ഓട്ടോയിൽ ഇടിച്ചു. ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ ഇന്ന് വൈകിട്ട് ആറു മണിക്കായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ ഈരാറ്റുപേട്ട സ്വദേശി കെ സുനീർ അത്ഭുതകരമായി രക്ഷപെട്ടു. യാത്രകരെ ഇറക്കിയതിന് ശേഷം ബസ് മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ ബ്രേക്ക് നഷ്ടപെട്ട ബസ് പിന്നോട്ട് ഉരുണ്ട് ഓട്ടോ സ്റ്റാൻഡിനു സമീപത്തുള്ള മരത്തിൽ ഇടിച്ചതിന് ശേഷം ഓട്ടോയിൽ ഇടിക്കുകയയിരുന്നു. ഈരാറ്റുപേട്ട അഗ്നിശമന സേനയെത്തിയാണ് രണ്ടായി തകർന്ന ഓട്ടോ റോഡിൽ നിന്നും Read More…
75 ആം റിപ്പബ്ലിക് ദിനത്തിൽ സുനീഷിന് സ്വപ്ന സാക്ഷാത്കാരം
എലിക്കുളം: പഞ്ചായത്തിന്റെ സ്വന്തം ഗാനമേള ട്രൂപ്പായ മാജിക് വോയ്സിലെ മുഖ്യ ഗായകനും ഭിന്നശേഷിക്കാരനുമായ സുനീഷ് ജോസഫിന് 75 ആം റിപ്പബ്ലിക് ദിനം മറക്കാനാവില്ല. പരസഹായമില്ലാതെ സഞ്ചരിക്കാൻ സ്വന്തമായി ഒരു വാഹനമായി. ജീവിതത്തിലെ ദുരിതവഴികളിലൂടെ സഞ്ചരിച്ച് കുരുവിക്കൂട് കവലയിൽ സ്വന്തമായി കോമൺ സർവ്വീസ് സെന്റർ നടത്തി വന്നിരുന്ന സുനീഷിന്റെ സ്വപ്നമായിരുന്നു. സ്വന്തമായി സഞ്ചരിക്കുക എന്നത്. പഞ്ചായത്തംഗമായ മാത്യൂസ് പെരുമനങ്ങാടിനോട് തന്റെ ഈ ആഗ്രഹം അറിയിച്ചു. മാത്യൂസ് ആ സ്വപ്നം സഫലമാക്കാമെന്ന് ഉറപ്പും നല്കി.മാത്യൂസിന്റെ വിദേശ മലയാളികളായ സുഹൃത്തുക്കളെ ഇക്കാര്യം Read More…
മേലുകാവ് പഞ്ചായത്ത് എ ൽ. പി സ്കൂൾ ഇനി മുതൽ “ഹരിത വിദ്യാലയം
മേലുകാവ്: സംസ്ഥാന സർക്കാരിൻ്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ഏകോപനത്തിൽ ഹരിത വിദ്യാലയം പദ്ധതി മാതൃകാപരമായി നടപ്പാക്കിയ കോട്ടയം മേലുകാവ് ഗ്രാമപഞ്ചായത്തിലെ മേലുകാവ് പഞ്ചായത്ത് എൽ പി സ്കൂൾ കോണിപ്പാടിന് ഹരിത വിദ്യാലയം പുരസ്കാരം ലഭിച്ചു. പഞ്ചായത്ത് എൽപിഎസ് കോണിപ്പാടിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ശ്രീകല R നിന്നും ഹെഡ്മിസ്ട്രസ് അനീസാ.എം, PTA പ്രസിഡൻ്റ് ജോമി ജോസ് എന്നിവർ ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി. ഹരിത Read More…
പാതാമ്പുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാദിന വാർഷികം 2024 ജനുവരി 29, 30 തീയതികളിൽ
പാതാമ്പുഴ ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാദിന വാർഷികം 2024 ജനുവരി 29, 30 തീയതികളിൽ. വിശേഷാൽ പൂജകൾ, ക്ഷേത്രാചാരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയോടു കൂടി വിപുലമായി അഘോഷിക്കുകയാണ്. പാതാമ്പുഴ എസ് എൻ ഡി പി ശാഖായോഗം പോഷക സംഘടനകളായ വനിതാ സംഘം , യൂത്ത് മൂവ്മെന്റ്,സൈബർ സേന, മൈക്രോ ഫിനാൻസ്, കുടുംബയൂണിറ്റുകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉൽസവചടങ്ങുകളും മറ്റ് കലാപരിപാടികളും നടത്തപ്പെടുന്നു. കാര്യപരിപാടികൾ: 29-01-2024 തിങ്കൾ ഒന്നാം ദിവസം :രാവിലെ 6 മണിക്ക് Read More…