aruvithura

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് വോളി അരുവിത്തുറ കോളേജ് ജേതാക്കൾ

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ കോട്ടയത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജും ജേതാക്കളായി. സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് സിഎംഎസ് കോളേജ് കോട്ടയത്തെയും അഞ്ചു സെറ്റ് നീണ്ടുനിന്ന ഫൈനൽ മത്സരത്തിൽ സെന്റ്. തോമസ് കോളേജ് പാലായെയും ആണ് സെന്റ്. ജോർജ് കോളേജ് അരുവിത്തുറ പരാജയപ്പെടുത്തിയത്. വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ Read More…

uzhavoor

ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവൻ വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ വിതരണം ചെയ്തു

ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവനിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ കുരുമുളക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വേരുപിടിപ്പിച്ച കുരുമുളക് വള്ളികൾ എത്തിച്ചേർന്നതിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ് ശ്രീ. തങ്കച്ചൻ കെ എം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. സിറിയക് കല്ലട, ശ്രീമതി ഏലിയമ്മ കുരുവിള, ബിൻസി അനിൽ, ശ്രീ. ശ്രീനി തങ്കപ്പൻ, ശ്രീമതി റിനി വിൽ‌സൺ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ ശ്രീ. അനൂപ് കരുണാകരൻ, ശ്രീ. ഷൈജു വർഗീസ്, Read More…

aruvithura

‘ചങ്ങാതിക്കൊരു മരം’ പദ്ധതിക്ക് പൂർണ പിന്തുണയോടെ അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ: ‘ചങ്ങാതിക്ക് ഒരു മരം’ എന്ന പദ്ധതിക്ക് പൂർണ്ണ പിന്തുണയാണ് അരുവിത്തുറ സെന്റ് മേരീസിലെ കുട്ടികൾ നല്കിയത്. തന്റെ ചങ്ങാതിക്ക് ഒരു തൈമരവുമായാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. അവർ അത് കൈമാറുകയും അവർക്ക് കിട്ടിയ തൈ നട്ടു പരിപാലിക്കുമെന്ന പ്രതിജ്ഞയോടെ മടങ്ങുകയും ചെയ്തു.

kottayam

പാചക എണ്ണയുടെ പുനരുപയോഗം: ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് എണ്ണ ശേഖരിക്കാൻ പദ്ധതി

കോട്ടയം: ഉപയോഗിച്ച പാചക എണ്ണ ശേഖരിച്ച് ബയോ ഡീസൽ പോലുള്ളവ ഉദ്പാദിപ്പിക്കാനുള്ള റൂകോ(റീപർപസ് യൂസ്ഡ് കുക്കിംഗ് ഓയിൽ)പദ്ധതിയുടെ ഭാഗമായി കോട്ടയം നഗരത്തിലെ ഒരു ഫ്ളാറ്റ് സമുച്ചയം തെരഞ്ഞെടുത്ത് ഉപയോഗിച്ച പാചക എണ്ണ ശേഖരിക്കും. റൂകോ പദ്ധതി വ്യാപിപ്പിക്കാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ ചേർന്ന ഡി.എൽ.എ.സി. യോഗം തീരുമാനിച്ചു. പലയിടങ്ങളിലും ബേക്കറികളിൽനിന്നും ഹോട്ടലുകളിൽ നിന്നും ഇത്തരത്തിൽ പാചക എണ്ണ ശേഖരിച്ചുവരുന്നുണ്ട്. ഉപയോഗിച്ച എണ്ണയിൽ വീണ്ടും പാചകം ചെയ്യുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ Read More…

weather

സംസ്ഥാനത്ത് മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്കുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും Read More…

obituary

പള്ളിക്കുന്നേൽ ത്രേസ്യാമ്മ ജോൺ അന്തരിച്ചു

ഭരണങ്ങാനം: പള്ളിക്കുന്നേൽ പരേതനായ പി.എഫ്.ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (85) അന്തരിച്ചു. മൃതദേഹം ഇന്ന് 10ന് വസതയിൽ കൊണ്ടുവരും. സംസ്കാരം 4ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: സൂസമ്മ, കൊച്ചുറാണി, സജി (ദേവാലയ ശുശ്രൂഷി, ഭരണങ്ങാനം ഫൊറോനാ പള്ളി), മിനി, ബിജു, ബിജോ. മരുമക്കൾ: ജോർജ് വളനാമറ്റത്തിൽ അമ്പാറനിരപ്പേൽ, ബേബി മഠത്തിശ്ശേരിൽ വേഴാങ്ങാനം, ആൻസി ഇരുമ്പുകുത്തിയിൽ ഇളംകുളം, ജോസ് കൊച്ചുവീട്ടിൽ പ്രവിത്താനം, ഷൈനി വേണാട്ടുമറ്റം നരിയങ്ങാനം, ജി.എസ്.സ്മിത തിരുവനന്തപുരം.

moonilavu

മൂന്നിലവ് വലിയകുമാരമംഗലം സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: വലിയകുമാരമംഗലം സെൻ്റ്. പോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ‘ചങ്ങാതിക്കൊരു മരം’ പദ്ധതി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ. റോബിൻ എഫ്രേം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യന് വൃക്ഷതൈ നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. വീടിൻ്റെ പരിസരങ്ങളിലെ മരച്ചുവടുകളിൽ താനെ കിളിർത്തു വന്ന നല്ല കരുത്തുള്ള തൈകൾ വേര് അറ്റുപോകാതെ ഇളക്കിയെടുത്ത് പോട്ട് ചെയ്തോ, നഴ്സറികളിൽ നിന്ന് തൈകൾ വാങ്ങിയോ സ്കൂളിൽ എത്തിച്ച് തൻ്റെ ചങ്ങാതിയ്ക്ക് നല്കുന്നതാണ് പദ്ധതി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. അജിത്ത് ജോർജ്, Read More…

ramapuram

രാമപുരം കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി

രാമപുരം: മാർ ആഗസ്തിനോസ് കോളേജിലെ ഈ വർഷത്തെ ഗ്രാജുവേഷൻ സെറിമണി കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി. മുൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർമാർ ഡോ. ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. വിദ്യാർഥികളിൽ നൈപുണ്ണ്യ വികസനം അനിവാര്യം എന്നും വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ നൈപുണ്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ, ശോഭനമായ ഭാവി കൈവരിക്കണമെന്നും ഡോ. ജി ഗോപകുമാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. എം. എസ്. ഡബ്ലിയു, എം എ എച് ആർ എം, എം. എസ്. സി. ഇലക്ട്രോണിക്സ്, എംഎസ് സി ബയോടെക്‌നോളേജി, Read More…

general

യാത്രയയപ്പ് സമ്മേളനം നടത്തി

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ച് മലപ്പുറം ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ട്ടറായി പ്രമോഷൻ ലഭിച്ച ഡോ: ഡി.ജെ സതീഷിന് പി റ്റി എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പി ടി എ പ്രസിഡൻ്റ് കെ. റ്റി സനിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,പിടിഎ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ പി വി ,സ്കൂൾ എച്ച് എം. ആശാദേവ് Read More…

erattupetta

ലോക സംഗീത ദിനം ; സ്റ്റാർ സിംഗർ സീസൺ -1 പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനം ആചരിച്ചു. സംഗീത ഉപകരണങ്ങളുടെ പ്രദർശനം, കരോക്കെ ഗാനമേള, വൃന്ദ വാദ്യം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. യുപി വിഭാഗം വിദ്യാർഥിനികൾക്കായി മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റാർ സിംഗർ സീസൺ 1 എന്ന പേരിൽ മ്യൂസിക് കോമ്പറ്റീഷൻ്റെ പ്രഖ്യാപനം സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന നിർവഹിച്ചു. സംഗീത അധ്യാപിക സ്വപ്ന നാഥ് അധ്യക്ഷത വഹിച്ചു. മ്യൂസിക് Read More…