പൂഞ്ഞാർ : കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ ലഹരി വിരുദ്ധ ദിനാചാരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.ദിനാചാരണത്തോട് അനുബന്ധിച്ച് ക്യാമ്പസ്സിൽ മെഗാ സിഗ്ന്നേച്ചർ ക്യാമ്പയിൻ നടത്തി. ബഹു : മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നടത്തിയ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ ഓൺലൈൻ ആയി കോളേജിലെ എല്ലാ വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്തു. കാര്യപരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ എം വി രാജേഷ്, കോളേജ് ഡീൻ ശ്രീമതി Read More…
Author: editor
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (2025 ജൂൺ 27) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
പാലാ രൂപത മെഡിക്കൽ രംഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു
പാലാ: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ആരംഭകാല ചരിത്രം രേഖപ്പെടുത്തുന്ന മുൻ വികാരി ജനറാൾ റവ.ഫാ. ഫിലിപ്പ് ഞരളക്കാട്ട് രചിച്ച പാലാ രൂപത മെഡിക്കൽ രംഗത്തേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശനം പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ.ഡോ.ജോസഫ് തടത്തിൽ പുസ്തകം ഏറ്റുവാങ്ങി. റവ.ഫാ. ജോസ് കീരഞ്ചിറ, റവ .ഫാ . ജോസഫ് കുഴിഞ്ഞാലിൽ, റവ. ഫാ.ഫിലിപ്പ് ഞരളക്കാട്ട്, ആശുപത്രി മാനേജിംഗ് ഡയറക്ടറും വികാരി ജനറാളുമായ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ,റവ. Read More…
ഫസ്റ്റ് എയ്‌ഡ് ബോധവൽക്കരണ ക്‌ളാസ് നടത്തി
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി ഫസ്റ്റ് എയ്‌ഡ് ബോധവൽക്കരണ ക്‌ളാസ് നടത്തി. ഫസ്റ്റ് എയ്ഡിന്റെ പ്രധാന്യത്തെ കുറിച്ച് മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ എഡ്യൂക്കേറ്റർ നീതു ജോർജ് ക്‌ളാസ് നയിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് Read More…
അരുവിത്തുറ സെൻറ് ജോർജ്ജസ് കോളേജിൽ വിപുലമായ ലഹരി വിരുദ്ധ ദിനാചരണം
അരുവിത്തുറ :ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു. ഈരാറ്റുപേട്ട എസ് എച്ച് ഓ എ ജെ തോമസ് അധ്യക്ഷത വഹിച്ച ലഹരിവിരുദ്ധ ദിനാചരണം കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി കോമേഴ്സ് വിഭാഗം അധ്യാപകൻ Read More…
നിയമബോധന സെമിനാർ നടത്തി
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റി, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുട്ടികൾക്കായി അഡ്വ: ഷാൻസി ഫിലിപ്പ് നിയമ ബോധന ക്ലാസ്സ് എടുത്തു. യോഗത്തിൽ പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി, വി.എച്ച്.എസ്. ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ ബി, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെൽ Read More…
വെള്ളികുളം ഇടവകയിൽ ലഹരി വിരുദ്ധദിനം ആചരിച്ചു
വെള്ളികുളം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് ഇടവകയിലെ ഭക്തസംഘടനകളുടെ അഭിമുഖത്തിൽ ലോക ലഹരി വിരുദ്ധദിനം ആചരിച്ചു.ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വരും തലമുറയിൽ അവബോധം സൃഷ്ടിക്കുവാനും ജാഗരൂകരായി നിലകൊള്ളുവാനും വേണ്ട ഓർമ്മപ്പെടുത്തലാണ് ലഹരിവിരുദ്ധ ദിനം. സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരിയുടെ വിപണനവും ഉപയോഗവും വ്യക്തികളെയും കുടുംബത്തെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്നു.യുവജനങ്ങളെ പ്രത്യേകിച്ച് , വരുംതല മുറയുടെ ഭാവി ഇരുളടഞ്ഞതാക്കുന്ന ആഗോള മാരക വിപത്താണ് ലഹരി. വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ലഹരി Read More…
ലഹരി വിരുദ്ധ സന്ദേശം പകർന്ന് ഫ്ലാഷ് മോബും, സുംബാ ഡാൻസും
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ഫ്ലാഷ് മോബും സുംബാ ഡാൻസും അവതരിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പാലാ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ വച്ച് ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൗമാരത്തിൽ തന്നെ കുട്ടികൾ ലഹരിക്കടിപ്പെടുന്ന ഇന്നത്തെ കാലത്ത് ലഹരിവിരുദ്ധ സന്ദേശം പകർന്നുകൊണ്ട് പ്രവിത്താനം സ്കൂളിലെ Read More…
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഏകാംഗ നാടകവും നടത്തി
മേലുകാവ് : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയും, മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും, ആന്റി നർക്കോട്ടിക് സെല്ലും, മാർ സ്ലീവാ മെഡിസിറ്റിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണവും ഏകാംഗ നാടകവും മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. പാലാ മാർസ്ലീവ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിസ്റ്റർജൂലി എലിസബത്ത് പ്രോഗ്രാമിന് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസും നിർവഹിച്ചു. ഹെൻട്രി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: Read More…
ഈരാറ്റുപേട്ട നഗരസഭ ഫണ്ട് വിനിയോഗത്തിൻ്റെ കാര്യത്തിൽ ഒന്നാമത് :അഡ്വ.ഹാരിസ് ബീരാൻ എം.പി
ഈരാറ്റുപേട്ട: ഫണ്ട് വിനിയോഗത്തിൻ്റെ കാര്യത്തിലും അനുവദിക്കുന്ന ഫണ്ടുകൾ മുഴുവൻ വിനയോഗിക്കുന്നതിലും ഒന്നാമതാണ് ഈരാറ്റുപേട്ട നഗരസഭയെന്ന് അഡ്വ.ഹാരിസ് ബീരാൻ എം.പി പറഞ്ഞു. ഫണ്ടുകളുടെ അപര്യാപ്തത തന്നെയാണ് പല വികസനങ്ങളും മുടങ്ങുന്നത്. ഹാരിസ് ബീരാൻ എം.പി.യുടെ 55 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നഗരസഭ നിർമ്മിക്കുന്ന പി.കെ. അലിയാർ മെമ്മോറിയൽ കമ്മ്യൂണിറ്റി ഡവലപ്മെന്റ സെന്റർ നിർമാണ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഹാരിസ് ബീരാൻ. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ നഗരസഭ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എക്സ്റേ യൂണിറ്റിൻ്റെ ഉദ്ഘാടനവും ഹാരിസ് Read More…











