obituary

പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് അന്തരിച്ചു

എരുമേലി: മുക്കൂട്ടുതറ പാണപിലാവ് നിരപ്പേൽ തോമസ് ജോസഫ് (62) അന്തരിച്ചു. സംസ്കാരം നാളെ (10- 12 – 25 ) 2 ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ, മക്കൾ – ടോണി തോമസ്, അനുജ തോമസ് മരുമക്കൾ – റിൻസി മാത്യു.

kottayam

കോട്ടയം ജില്ലയിൽ പോളിംഗ് 70. 88 %

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയിൽ 1163299പേർ വോട്ട് രേഖപ്പെടുത്തി. (കണക്ക് അന്തിമമല്ല) ആകെ 16,41,176 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത സ്ത്രീകൾ:588995(68.78%; ആകെ : 856321) വോട്ട് ചെയ്ത പുരുഷന്മാർ 574301 ( 73.17% ; 784842) വോട്ട് ചെയ്ത ട്രാൻസ്ജെൻഡേഴ്സ് : 3( 23.08% ; ആകെ :13) നഗരസഭ ചങ്ങനാശേരി: 68.08%, കോട്ടയം:68.25%, വൈക്കം: 74.34%,പാലാ :68.83%, ഏറ്റുമാനൂർ: 69.71%, ഈരാറ്റുപേട്ട: 85.71%. ബ്ലോക്ക് പഞ്ചായത്തുകൾഏറ്റുമാനൂർ: 72.57%,ഉഴവൂർ :67.58%, ളാലം :69.76%, ഈരാറ്റുപേട്ട Read More…

general

ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും : പ്രഫ. ലോപ്പസ് മാത്യു

ഇന്ന് നടന്ന ത്രിതല പഞ്ചായത്ത് – മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി കോട്ടയം ജില്ലയിൽ ബഹുഭൂരിപക്ഷം വാർഡുകളിലും വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റും, എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. ജില്ലയിലെ 89 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1611 വാർഡ് – ഡിവിഷൻ നിയോജക മണ്ഡലങ്ങളാണ് ഉള്ളത്. ജില്ലാ പഞ്ചായത്ത് ബഹുഭൂരിപക്ഷം ഡിവിഷനുകളിലും, ബ്ലോക്ക് പഞ്ചായത്തുകൾ, കഴിഞ്ഞപ്രാവശ്യം നഷ്ടപ്പെട്ട ഈരാറ്റുപേട്ട ഉൾപ്പെടെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും Read More…

kottayam

ശ്രദ്ധ നേടി മാതൃകാ ഹരിത കളക്ഷൻ സെന്റർ

കോട്ടയം നഗരസഭയിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ മാതൃകാ ഹരിത കളക്ഷൻ സെൻറർ ശ്രദ്ധേയമായി. നഗരസഭാ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിലാണ് തെങ്ങോല, തഴപ്പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഹരിത കളക്ഷൻ സെൻറർ തയ്യാറാക്കിയത്. ഓല മെടഞ്ഞുണ്ടാക്കിയ കുട്ടകളാണ് വേസ്റ്റ് ബിന്നുകളായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ പാലിക്കേണ്ട ഹരിതചട്ടങ്ങൾ സെൻററിനു മുന്നിൽ എഴുതി പ്രദർശിപ്പിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സംസ്‌കരിക്കേണ്ടതെങ്ങനെയെന്നു സൂചിപ്പിക്കുന്ന ബോർഡും ബയോബിന്നുകൾ ഉപയോഗിച്ച് Read More…

pala

തദ്ദേശ തെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണവുമായി എസ്എംവൈഎം

പാലാ : തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സംഘടന പ്രവർത്തകർക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പരസ്യപ്രചാരണവുമായി എസ്എംവൈഎം പാലാ രൂപത. കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, തീക്കോയി, കളത്തൂക്കടവ്, മീനച്ചിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തകർ രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം നടത്തപ്പെട്ട യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സെനറ്റ് സമ്മേളനത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുവജന പ്രസ്ഥാനത്തിലെ യുവജനങ്ങൾക്ക് പരിപൂർണമായ പിന്തുണ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിൻറെ ഭാഗമായാണ് യുവജനങ്ങൾ രംഗത്തിറങ്ങിയത്. പ്രചാരണത്തിൽ സ്ഥാനാർത്ഥികളോടൊപ്പം എസ്എംവൈഎം പാലാ രൂപത പ്രസിഡൻറ് അൻവിൻ സോണി ഓടച്ചുവട്ടിൽ, എസ്എംവൈഎം Read More…

erattupetta

തിടനാട് പള്ളി വികാരിക്കെതിരെ പി.സി ജോർജിന്റെ അധിക്ഷേപം അപലപനീയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : പാലാ രൂപതയിൽ പെട്ട തിടനാട് പള്ളിയുടെ വികാരിയച്ചനെതിരെ പരസ്യ വേദിയിൽ വച്ച് വ്യക്തി അധിക്ഷേപം നടത്തിയ മുൻ എംഎൽഎ പിസി ജോർജിന്റെ നടപടി തികച്ചും അപലപനീയവും പ്രതിഷേധാർഹവും ആണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പ്രസ്താവിച്ചു. ആദരണീയ സ്ഥാനീയരായ വ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്ന പി.സി ജോർജിന്റെ നടപടി അവസാനിപ്പിക്കണം എന്നും എംഎൽഎ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പിനെ ഉൾപ്പെടെ നിരവധി വൈദികരെയും സന്യസ്ഥരെയും പി.സി ജോർജ് മുൻപും അധിക്ഷേപിച്ചിട്ടുണ്ട്. മുസ്ലിം, ഈഴവ, ദളിത് സമൂഹങ്ങളെയും Read More…

poonjar

പേരിലെ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കടലാടിമറ്റം വാർഡിൽ നിഷ വീണ്ടും മത്സര രംഗത്ത്

പൂഞ്ഞാർ: 2020 ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പേരിലേ കൗതുകം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് കടലാടിമറ്റത്ത് നിലവിലെ മെമ്പർ നിഷ സാനു വീണ്ടും മത്സര രംഗത്ത് എത്തുന്നത്. സി.പി.ഐ.എം ജനറൽ സീറ്റിൽ പാർട്ടി ചിഹ്‌നം ചുറ്റിക അരിവാൾ നക്ഷത്രത്തിൽ രണ്ട് പുരുഷൻമാർക്കെതിരെയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളുടെ പേരുകൾ നിഷ എന്ന് വന്നതും, ആര് ജയിച്ചാലും നിഷ എന്നതുകൊണ്ട് കൗതുകം നിറഞ്ഞതുമായ വാർത്തകളിൽ ഇടം പിടിക്കുകയും Read More…

crime

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം Read More…

pala

സൗജന്യ പി.എഫ്.റ്റി പരിശോധന ക്യാമ്പ് 11 ന്

പാലാ : പാലാ ഹെഡ് പോസ്റ്റ് ഓഫീസിനു എതിർവശം സെന്റ് തോമസ് കോൾപ്ലെക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവീസ് സെന്ററിൽ സൗജന്യ പി.എഫ്.റ്റി പരിശോധന ക്യാമ്പ് 2025 ഡിസംബർ 11 ന് രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ നടത്തപ്പെടുന്നു. ക്യാമ്പിന്റെ സേവനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക്. കൂടുതൽ വിവരങ്ങൾക്ക് 7907742620.

Accident

ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഹിറ്റാച്ചി താഴെവീണു; അപകടത്തിൽ ഒരാൾക്ക് പരിക്ക്

പാലാ : ലോറിയില്‍ കൊണ്ടുപോയ ഹിറ്റാച്ചി താഴെവീണുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പാലാ ബൈപ്പാസ് റോഡ് പാലാ-കോഴ റോഡുമായി സന്ധിക്കുന്ന ആര്‍വി ജംങ്ഷനില്‍ ഞായറാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. ഹിറ്റാച്ചി റോഡിൽ പതിച്ചതിനേത്തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസ്സവുമുണ്ടായി. ഓട്ടോ ഡ്രൈവര്‍ വളളിച്ചിറ ആര്യപ്പാറയില്‍ ദീപു (45) വിനാണ് പരിക്കേറ്റത്. ഇയാൾ പാലാ ജനറലാശുപത്രിയില്‍ ചികിത്സയിലാണ്. അരുണാപുരം ഭാഗത്തുനിന്ന് ബൈപ്പാസിലൂടെ ഇറക്കമിറങ്ങി വരികയായിരുന്ന ഹിറ്റാച്ചി കയറ്റിയ ലോറി. ജംങ്ഷനില്‍ തിരക്കായിരുന്നതിനാല്‍ വാഹനങ്ങള്‍ മെല്ലെയാണ് നീങ്ങിയിരുന്നത്. ഹിറ്റാച്ചി കയറ്റിയ ലോറി പാലാ-കോഴ റോഡ് മറികടക്കുമ്പോള്‍ കാറിലും Read More…