pala

പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മവും ജെറിക്കോ പ്രാർത്ഥനയും

പാലാ : പാലാ രൂപത 43-ാമത് കൃപാഭിഷേകം ബൈബിള്‍കണ്‍വെന്‍ഷൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നാളെ തിങ്കളാഴ്ച വൈകുന്നേരം 4 നു ബിഷപ്പ് മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. പ്രോട്ടോസിഞ്ചെലൂസ്, വികാരി ജനറാളുമാർ, പ്രോക്യൂററ്റർ, ചാൻസലർ, രൂപതയിലെ വിവിധ സംഘടനാ ഡയറക്ടർമാർ, വിവിധ ഇടവക വികാരിമാർ, എന്നിവർ സന്നിഹിതരായിരിക്കും. തുടർന്ന് വൈകിട്ട് അഞ്ചുമണി മുതൽ കൺവൻഷൻ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥനയും ആരംഭിക്കും. ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർത്ഥനകൾക്ക് രൂപതയിലെ വിവിധ ഫൊറോനകളിൽ Read More…

pala

ജോസ്.കെ.മാണിയെ പരിഹസിച്ചാൽ വോട്ടു കിട്ടുന്ന കാലം കഴിഞ്ഞുഅധികാരമില്ലാത്ത യു.ഡി.എഫ് നേതാക്കൾ കരഞ്ഞു തീർക്കുന്നു: പ്രൊഫ. ലോപ്പസ് മാത്യു

പാലാ: ജനം എഴുതി തളളിയ ഏതാനും യു.ഡി.എഫ് നേതാക്കൾ പാലായിൽ വച്ച് യു.ഡി.എഫ് യോഗത്തിൽജോസ്.കെ.മാണിയെ പരിഹസിച്ചതിനെ ഒരു കരഞ്ഞു തീർക്കൽ എന്നാണ് പറയാനുള്ളതെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. രണ്ടിലയിൽ മത്സരിച്ചപ്പോഴും രണ്ടില പിന്തുണച്ചപ്പോഴും ജനം തള്ളിയവരുടെ വിലാപമാണ് പാലായിൽ നടന്ന യു.ഡി.എഫ് യോഗത്തിൽ ഉയർന്നത്. രണ്ടില യു.ഡി.എഫിലാണെന്ന് വിചാരിച്ചാണ് പലരും കഴിഞ്ഞ തവണ വോട്ട് ചെയ്യാതിരിക്കുന്നത്. അതിൽ വലിയമറ്റം വന്നു. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രണ്ടിലയിൽ Read More…

pala

ബാങ്ക് ഉപഭോക്താക്കൾക്കു പുതിയ സംഘടന; പാലായിലെ യോഗം ഇന്ന് നാലിന്

പാലാ: ബാങ്ക് ഉപഭോക്താക്കൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കാൻ ബാങ്ക് കസ്റ്റമർ റൈറ്റ്സ് ആൻ്റ് പ്രൊട്ടെക്ഷൻ നെറ്റ് വർക്ക് എന്ന പേരിൽ സംഘടന രൂപീകരിച്ചു. ബാങ്ക് ഉപഭോക്തൃ അവകാശ സംരക്ഷണ ശൃംഖലയുടെ ബാങ്ക് ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൻ്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ബാങ്കിംഗ് നിയമങ്ങളെക്കുറിച്ചും റിസർവ്വ് ബാങ്കിൻ്റെയും മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും പൂർണ്ണമായ അറിവ് നൽകുക, ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന തെറ്റുകൾ, ചാർജുകൾ, അനീതിപരമായ നടപടികൾ എന്നിവയ്ക്കെതിരെ ശബ്ദമുയർത്തുകയും പരിഹാരം ഉറപ്പാക്കുകയും ചെയ്യുക, ഉപഭോക്താക്കളുടെ ബാങ്കിംഗ് സംബന്ധമായ പരാതികൾ, Read More…

pala

പാലാ ജൂബിലി തിരുനാൾ നാളെ കൊടിയേറും

പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ ഒന്ന് മുതൽ എട്ടുവരെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആ ഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷം. ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് കുരിശു പള്ളിയിലേയ്ക്ക് പ്രദക്ഷിണം. കൊടിയേറ്റ് ഫാ. ജോസ് കാക്കല്ലിൽ (പ്രസിഡൻ്റ്, ജൂബിലി ആ ഘോഷക്കമ്മിറ്റി, കത്തീഡ്രൽ വികാരി). തുടർന്നുള്ള തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർ ബാന. Read More…

pala

ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

പാലാ: പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തി പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും സെന്റ് തോമസ് കോളേജും സംയുക്തമായി നടത്തുന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗിന്റെ പ്രാഥമികഘട്ട നോക്കൗട്ട് മത്സരങ്ങൾ പാലാ സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു. കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ മൂന്നു സോണുകളായി തിരിച്ച് നോകൗട്ട് മത്സരങ്ങൾ നടത്തി അതിൽ നിന്നും യോഗ്യത നേടുന്ന ആറ് ടീമുകളെ ഉൾപ്പെടുത്തിയാണ് ലീഗ് ടൂർണമെന്റ് നടത്തപ്പെടുക. ടൂർണമെന്റിലെ നോകൗട്ട് മത്സരങ്ങൾ Read More…

general

കോട്ടയത്തേക്ക് സ്ലീപ്പറിൽ എത്താം; അലച്ചിലില്ലാതെ: കർണാടക ആർടിസി അമ്പാരി ഉത്സവ് ബസ് സർവീസ് 1 മുതൽ

ബെംഗളൂരു – കോട്ടയം റൂട്ടിൽ കർണാടക ആർടിസിയുടെ അമ്പാരി ഉത്സവ് സ്ലീപ്പർ ബസ് ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. 1950 രൂപയാണ് ടിക്കറ്റ് നിരക്ക്. ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6ന് കോട്ടയത്ത് എത്തും. കോട്ടയത്തു നിന്ന് വൈകിട്ട് 5.45ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.45 ന് ബെംഗളൂരുവിലും എത്തും. ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴിയാണ് സർവീസ്. നിലവിൽ ബെംഗളൂരുവിൽനിന്നു കോട്ടയത്തേക്ക് വെള്ളിയാഴ്ചകളിലും Read More…

erattupetta

പി.കെ.കുഞ്ഞാലിക്കുട്ടി ഡിസംമ്പർ 1 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം ഡിസംമ്പർ 1 ന് തിങ്കളാഴ്ച വൈകുന്നേരം 4 ന് പി.ടി എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യു.ഡി.എഫ് നഗരസഭ കൺവൻഷൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. നഗരസഭ യു.ഡി.എഫ് കൺവീനർ റാസി ചെറിയ വല്ലം. അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻറ് അസീസ് ബഡായിൽ മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല ,ട്രഷറർ കെ.എ മുഹമ്മദ് അഷറഫ്, Read More…

kanjirappalli

വീണ്ടും ദേശീയ പുരസ്‌കാര നേട്ടവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ

കാഞ്ഞിരപ്പളളി: യൂണിവേഴ്‌സൽ റെക്കോർഡ്സ് ഫോറത്തിന്റെ ദേശീയ പുരസ്‌കാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ലോക പ്രമേഹദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയും, പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയും കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കിയ പഞ്ചാരവണ്ടി 4.0 എന്ന പ്രൊജക്റ്റിനാണ് യു.ആർ.എഫ് അംഗീകാരം ലഭ്യമായത്. മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളിൽ ഒരുക്കിയ സൗജന്യ പ്രമേഹ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം, Read More…

pala

പാലാ സീറ്റ് തിരിച്ചുപിടിക്കും, എൽഡിഎഫിൽ കൂടുതൽ പരിഗണന: ജോസ് കെ. മാണി

കേരള കോൺഗ്രസ് (എം) യുഡിഎഫിനൊപ്പം പ്രവർത്തിച്ചിരുന്ന കാലത്തു ലഭിച്ചതിലും കൂടുതൽ സീറ്റും പരിഗണനയും ഇന്ന് എൽഡിഎഫിൽനിന്നു ലഭിക്കുന്നുണ്ടെന്നു പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി. പ്രസ്ക്ലബ് ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിച്ചതു മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും സാന്നിധ്യമറിയിക്കാൻ പാർട്ടിക്കു കഴിയുന്നുണ്ട്. യുഡിഎഫിൽ ആയിരുന്ന കാലത്ത് ഇത്രയും സ്വീകാര്യത ലഭിച്ചിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ മാത്രം 470 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തുടനീളം 1200ൽ അധികം സീറ്റുകളിലാണു പാർട്ടി മത്സരിക്കുന്നത്. വരുന്ന നിയമസഭാ Read More…

crime

നടിയെ ആക്രമിച്ച കേസ്, അന്തിമവിധി വരാനിരിക്കെ മൂന്നാം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

നടിയെ ആക്രമിച്ച കേസിൽ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് വിട്ടു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാൻ ശ്രമം. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ Read More…