pravithanam

അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും സ്കൂൾ ക്വിസ് ക്ലബ്ബിന്റെയും സംയുതാഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ പരം കുട്ടികൾ പങ്കെടുത്ത മത്സരം പാലാ രൂപത കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി സെക്രട്ടറി വെരി. റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു. വേറിട്ടതും നവീനവുമായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ പ്രവിത്താനം സെന്റ് മൈക്കിൾസ് സ്കൂൾ ഒരു മോഡൽ സ്കൂളിലേക്കുള്ള വളർച്ചയുടെ Read More…

pala

നാട് ലഹരിയുടെയും മാനസിക രോഗികളുടെയും ഹബ്ബായി: ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍

പാലാ: നാട് മാരക രാസലഹരികളുടെയും തന്മൂലം മാനസിക രോഗികളുടെയും ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോട്ടയം റീജിയണല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍. പാലാ രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആതുരശുശ്രൂഷാ പരിശീലന കേന്ദ്രങ്ങളില്‍ തുടക്കം കുറിച്ച ‘സേ നോട്ട് ടു ഡ്രഗ്‌സ്’ കാമ്പയിന്‍ പരിപാടിയുടെ രൂപതാതല ഉദ്ഘാടനം മൂലമറ്റം ബിഷപ് വയലില്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ നിര്‍വ്വഹിക്കുകയായിരുന്നു ഫാ. വെള്ളമരുതുങ്കല്‍. സ്ത്രീകളും പെണ്‍കുട്ടികളും പോലും ലഹരിമാഫിയയുടെ കെണിയില്‍ പെട്ടുപോകുകയാണെന്നും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഗുരുതര Read More…

Accident

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം

ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തീപിടിത്തം ഉണ്ടായപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തി. ഈ ​ഭാ​ഗത്തുനിന്ന് രോ​ഗികളെ ഉൾപ്പെടെ മാറ്റിയിരുന്നു. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ ഇവിടേക്ക് എത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. തീ കൂടുതൽ സ്ഥലത്തേക്ക് പടർന്നിട്ടില്ലെന്നാണ് വിവരം. നിലവിൽ തീപിടുത്തമുണ്ടായ സ്ഥലത്ത് തന്നെയാണ് പുകച്ചുരുൾ കാണുന്നത്. നിലവിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. രോ​ഗികളില്ലാത്ത സ്ഥലത്താണ് തീപിടിച്ചതെന്നും Read More…

kottayam

എസ്.ഐ.ആർ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും: കളക്ടർ ചേതൻകുമാർ മീണ

കോട്ടയം: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ വാങ്ങുന്നത് നവംബർ 29,30 തീയതികളിൽ(ശനി, ഞായർ) പൂർത്തീകരിക്കേണ്ടതുണ്ട്. ഫോമുകളുടെ ഡിജിറ്റൈസേഷൻ സമയബന്ധിതമായി ചെയ്യാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കും. വില്ലേജ്, താലൂക്ക് ഓഫീസുകളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സംവിധാനം ഉൾപ്പെടെ പ്രത്യേക ക്യാമ്പുകൾ പ്രവർത്തിക്കും. ബി.എൽ.ഒമാർക്ക് സഹായത്തിനായി ജീവനക്കാരെയും നിയോഗിക്കും. ജില്ലയിലെ ഇരുപതോളം ബി.എൽ.ഒമാർ 15 ദിവസത്തിനുള്ളിൽ ഫോം Read More…

bharananganam

ജൂ​ബി​ലി 2025: ഭ​ര​ണ​ങ്ങാ​നം അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ ജൂബിലി പ്രവേശന കവാടം തുറക്കുന്നു

ഭ​ര​ണ​ങ്ങാ​നം: ഈ​ശോ​യു​ടെ പി​റ​വി​യു​ടെ 2025-ാം വ​ര്‍​ഷ ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യ ജൂ​ബി​ലി ക​വാ​ടം – പ്ര​ത്യാ​ശ​യു​ടെ വാ​തി​ല്‍ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ല്‍​ഫോ​ന്‍​സാ ഷ്‌​റൈ​നി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് തു​റ​ക്കും. പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ​യി​ല്‍ മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍, മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, ഫൊ​റോ​ന വി​കാ​രി ഫാ. ​സ​ക്ക​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്, വൈ​ദി​ക​ര്‍, സ​മ​ര്‍​പ്പി​ത​ര്‍, അ​ല്മാ​യ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. ജൂ​ബി​ലി പ്ര​മാ​ണി​ച്ച് ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ 2026 ജ​നു​വ​രി ആ​റു​വ​രെ എ​ല്ലാ ദി​വ​സ​വും അ​ല്‍​ഫോ​ന്‍​സാ ഷ്‌​റൈ​ന്‍ 24 Read More…

general

ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിലെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി

ശബരിമല മേല്‍ശാന്തിയുടെ മുറിയിലെ നെയ്യ് വില്‍പ്പന തടഞ്ഞ് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്റെ കൂപ്പണ്‍ എടുത്ത് വേണം നെയ്യഭിഷേകം നടത്താനെന്നാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. സഹശാന്തിമാര്‍ പണം വാങ്ങി നെയ്യ് വില്‍പ്പന നടത്തുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.100 രൂപയ്ക്ക് സഹശാന്തിമാര്‍ നെയ്യ് വില്‍പ്പന നടത്തുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. സ്‌പെഷ്യല്‍ കമ്മീഷണറാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. ശബരിമലയില്‍ നിന്ന് നല്‍കുന്ന തേന്‍ എഫ്എസ്എസ്‌ഐ സര്‍ട്ടിഫിക്കറ്റ് ഉള്ളവയാകണമെന്നും ഇത് നിര്‍ബന്ധമാണെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് ഇത്തരം പ്രസാദങ്ങള്‍ Read More…

kottayam

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ബാലറ്റുകൾ കളക്ട്രേറ്റിലെത്തിച്ചു

കോട്ടയം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലെ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്നബാലറ്റ് ഷീറ്റുകളും ടെന്‍ഡേഡ് ബാലറ്റുകളും പോളിംഗ് ഉദ്ദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റുകളും കളക്ട്രേറ്റിൽ എത്തിച്ചു. വാഴൂർ ഗവണ്‍മെന്‍റ് പ്രസിൽ അച്ചടിച്ച ബാലറ്റ് പേപ്പറുകൾ എ.ഡി.എം എസ്.ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി തൂലിക കോൺഫറസ് ഹാളിൽ സജ്ജമാക്കിയ സ്ട്രോംഗ് റൂമിലേക്കു മാറ്റി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാതൃൂ, സ്പെഷൽ തഹസീൽദാർ ജി. പ്രശാന്ത് എന്നിവരും തെര‍ഞ്ഞെടുപ്പു Read More…

pala

അരുണാപുരം സെൻ്റ് തോമസ് പള്ളിയിൽ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മം നവംബർ 30 -ന്

മീനച്ചിൽ താലൂക്കിന്റെ സിരാകേന്ദ്രമായ പാലായുടെ സമീപപ്രദേശമായ അരുണാപുരം സെന്റ് തോമസ് പള്ളിക്ക് ഇനി പുതിയ മുഖം. 42 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ അരുണാപുരം സെന്ററിന്റെ ഉദ്ഘാടനം 1983 ഒക്ടോബർ 23-ാം തീയതി സെൻറ് തോമസ് കോളേജ് ചാപ്പലിൽ ദിവ്യബലി അർപ്പിച്ച് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പിതാവ് നിർവ്വഹിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാലും, സന്യാസ സമൂഹങ്ങളാലും സമ്പന്നമായ അരുണാപുരം, ക്രൈസ്തവ കേന്ദ്രമായതോടെ ഒരിടവകയെപ്പറ്റി അഭിവന്ദ്യ പിതാവ് ചിന്തിച്ചു തുടങ്ങി. അദ്ദേഹത്തിൻ്റെ ആഗ്രഹത്താൽ,സെന്റ് തോമസ് കോളേജ് കോമ്പൗണ്ടിനോട് ചേർന്നുള്ള Read More…

poonjar

ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം

പൂഞ്ഞാർ: ബി ജെ പി പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് പൊതുസമ്മേളനം പൂഞ്ഞാർ ടൗണിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജോജിയോ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബി ജെ പി ദേശീയ സമിതിയംഗം പി. സി. ജോർജ് അമുഖ പ്രഭാഷണം നടത്തി. കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ്‌ അഡ്വ. എസ് ജയസൂര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. ഷോൺ ജോർജ്, സുരേഷ് ഇട്ടിക്കുന്നേൽ, അഡ്വ. പി ജെ തോമസ്, ജില്ലാ ജനറൽ Read More…

pala

ഉപഭോക്താവറിയാതെ മിനിമം ബാലൻസ് പരിധി ഉയർത്തി പണം കവർന്ന സംഭവത്തിൽ സ്വകാര്യ ബാങ്കിനെതിരെ പോലീസ് അന്വേഷണം

പാലാ: ഉപഭോക്താവിൻ്റെ അനുമതി കൂടാതെ ബാങ്ക് സ്വമേധയാ ആവറേജ് മിനിമം ബാലൻസ് ഉയർത്തിയശേഷം പരിധി പാലിക്കുന്നില്ലെന്നു കാട്ടി പിഴ എന്ന പേരിൽ പണം കവർന്നെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. ഉപഭോക്താവായ പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പരാതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആക്സിസ് ബാങ്കിനെതിരെയാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഉപഭോക്താവായ തൻ്റെ സമ്മതവും അറിവും ഇല്ലാതെ Read More…