aruvithura

അരുവിത്തുറ വോളി വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ ചാബ്യൻമാർ

അരുവിത്തുറ: സെന്റ് ജോർജ് കോളേജിൽ നടന്നുവന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് അരുവിത്തുറ വോളി വനിതാ വിഭാഗം ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അസംപ്‌ഷൻ കോളേജ് വിജയകിരീടം ചൂടിയത്.

സ്കോർ 25-18, 25-14 , 27-25. വിജയികൾക്ക് കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോസഫ് ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവർ സന്നിഹിതരായിരുന്നു. പുരുഷ വിഭാഗം ഫൈനലിൽ സെന്റ് ജോർജസ്സ് കോളേജും അങ്കമാലി ഡിസ്റ്റ് കോളേജും ഏറ്റുമുട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *