കൊഴുവനാൽ: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഹൈസ്കൂളിൽ കരാട്ടേ പരിശീലനം രണ്ടാം ഘട്ടത്തിന് തുടക്കമായി. കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് ബി ഉദ്ഘാടനം നിർവഹിച്ചു.
ഹെഡ്മാസ്റ്റർ ശ്രീ സോണി തോമസ്, പരിശീലകൻ സന്തോഷ് കുമാർ, അധ്യാപിക സുബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ചെന്നൈയിൽ വച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥിനി അൻസൽ മരിയ തോമസിനെ അനുമോദിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജസ്റ്റിൻ എബ്രാഹം, റോസ്മിൻ മരിയ തുടങ്ങിയവർ നേതൃത്വം നൽകി.