മുനമ്പം ജനതയെ നിയമം വഴി സംരക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജു പ്രസ്താവിച്ചു. പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശമാണ് ആ ഭൂമി. അവിടെ നിന്നും അവർക്ക് എങ്ങോട്ടും പോകേണ്ടി വരില്ല.
കേന്ദ്ര വഖഫ് ഭേദഗതി നിയമം പാസ്സാകുന്നതോടുകൂടി അവർക്ക് അവരുടെ ഭൂമി സ്വന്തമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. നിയമം വഴി അല്ലാതെ മറ്റൊരു തരത്തിലും ഇത്തരം വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയില്ല.
ഒറ്റപ്പെട്ട സംഭവങ്ങളല്ലയിത്. ഇത് രാജ്യത്തെമ്പാടുമുള്ളതാണ്. അതിന് നിയമനിർമ്മാണം ആവശ്യമാണ്. ആ നിയമമാണ് സർക്കാർ കൊണ്ടുവരുന്നത്. വരുന്ന പാർലിമെന്റ് സമ്മേളനത്തിൽ ഈ നിയമം പാസ്സാകുമെന്നും അതുവഴി മുനമ്പം ജനത പൂർണ്ണ സംരക്ഷിതരാകുമെന്നും കേന്ദ്രമന്ത്രി കിരൺ റിജു പറഞ്ഞു.
മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖരൻ, ബിജെപി സംസ്ഥാന സമിതി അംഗവും മൈനോർറ്റി കോർഡിനേറ്ററുമായ അഡ്വ ഷോൺ ജോർജ് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.