പ്രശസ്ത സിനിമാ താരം സലിം കുമാര്‍ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ അവശതകളെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. അവശതകളെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ആശുപത്രിയിലെത്തി അല്പസമയത്തിനകം തന്നെ അവശത കൂടിയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അസുഖ ബാധിതനായിരുന്നു എങ്കിലും അടുത്തിടെ വരെ ചില പൊതു പരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ വി.ഡി. സതീശനു വേണ്ടി നടത്തിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചിരുന്നു. Read More…
തിടനാട്: തണ്ണിനാൽ വാതിൽ, പരേതനായ വലിയപറമ്പിൽ നാരായണന്റെ ഭാര്യ ജാനമ്മ നാരായണൻ 95 വയസ് നിര്യാതയായി. സംസ്കാരം നാളെ (2 / 11/25) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത ചെങ്ങന്നൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, വിലാസിനി, വിശ്വനാഥൻ, വിജയമ്മ, ബാലകൃഷ്ണൻ, ശോഭ, ഷീല, പരേതനായ ഷാജി. മരുമക്കൾ : നളിനി, രാജപ്പൻ, പരേതനായ ഗോപി, മോഹനൻ വി വി, സാലമ്മ, മോഹനൻ.
മേലമ്പാറ : പാറൻകുളങ്ങര അന്നമ്മ മാത്യു (96) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5നു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (1/11/2026) 3നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. പൈക പാറേക്കാട്ട് വെച്ചൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് മാത്യു. മക്കൾ: മേരിമ്മ, റാണി, ജോളി, ആൻസമ്മ. മരുമക്കൾ: തോമസ് കെ ജോർജ് ഇല്ലത്തുപറമ്പിൽ മീനച്ചിൽ (റിട്ട.സി എസ്ബി ബാങ്ക്), കെ.സി.തോമസ് കുറ്റാരപ്പള്ളിൽ മേലമ്പാറ (പ്ലാന്റർ), സഖറിയാസ് ആന്റണി കുഴിക്കാട്ട് പൊൻകുന്നം Read More…